LogoLoginKerala

മഹാരാഷ്ട്രയിലെ റായ്ഗഡ് തീരത്ത് ആയുധങ്ങളുമായി ബോട്ട് കണ്ടെത്തി ; സംസ്ഥാനത്ത് ജാഗ്രത നിർദേശം

ബോട്ടിൽ നിന്ന് മൂന്ന് എകെ 47 തോക്കുകളും സ്ഫോടക വസ്തുക്കളും വെടിയുണ്ടകളും കണ്ടെടുത്തു മുംബൈ : മഹാരാഷ്ട്രയിലെ റായ്ഗഡ് തീരത്ത് ആയുധങ്ങളുമായി ബോട്ട് കണ്ടെത്തി. ബോട്ടിൽ നിന്ന് മൂന്ന് എകെ 47 തോക്കുകളും സ്ഫോടക വസ്തുക്കളും വെടിയുണ്ടകളും കണ്ടെടുത്തു. പൊലീസ് ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം നൽകി. ഹരിഹരേശ്വർ ബീച്ചിന് സമീപം ബോട്ടിൽ നിന്ന് എകെ 47 കണ്ടെത്തിയതായി റായ്ഗഡ് എസ്പി അശോക് ധൂധേ ആണ് വിവരം പുറത്തു വിട്ടത്. ബോട്ട് സ്പീഡ് ബോട്ടാണോ മറ്റേതെങ്കിലും ബോട്ടാണോ …
 

ബോട്ടിൽ നിന്ന് മൂന്ന് എകെ 47 തോക്കുകളും സ്‌ഫോടക വസ്തുക്കളും വെടിയുണ്ടകളും കണ്ടെടുത്തു

മുംബൈ : മഹാരാഷ്ട്രയിലെ റായ്ഗഡ് തീരത്ത് ആയുധങ്ങളുമായി ബോട്ട് കണ്ടെത്തി. ബോട്ടിൽ നിന്ന് മൂന്ന് എകെ 47 തോക്കുകളും സ്‌ഫോടക വസ്തുക്കളും വെടിയുണ്ടകളും കണ്ടെടുത്തു. പൊലീസ് ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം നൽകി.

ഹരിഹരേശ്വർ ബീച്ചിന് സമീപം ബോട്ടിൽ നിന്ന് എകെ 47 കണ്ടെത്തിയതായി റായ്ഗഡ് എസ്പി അശോക് ധൂധേ ആണ് വിവരം പുറത്തു വിട്ടത്. ബോട്ട് സ്പീഡ് ബോട്ടാണോ മറ്റേതെങ്കിലും ബോട്ടാണോ എന്നതിനെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത് ഓസ്‌ട്രേലിയൻ നിർമ്മിത ബോട്ടാണെന്നാണ് സൂചന. ഹരിഹരേശ്വർ ബീച്ചിന് സമീപത്തേക്ക് കടക്കുന്നതിനെ കുറിച്ച് ബോട്ടിലുണ്ടായിരുന്ന ആളുകൾ കോസ്റ്റ് ഗാർഡുകളെ അറിയിച്ചിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. മുംബൈയിൽ നിന്ന് 200 കിലോമീറ്ററും പൂനെയിൽ നിന്ന് 170 കിലോമീറ്ററും അകലെയാണ് ഈ സ്ഥലം.