LogoLoginKerala

സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി വ്യാജം ; കേസ് അവസാനിപ്പിക്കാൻ കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകി

ദിലീപിന്റെ മുൻ മാനേജർക്കും ഓൺലൈൻ മീഡിയ പ്രവർത്തകർക്കും എതിരെയാണ് പൊലീസ് റിപ്പോർട്ട് കൊച്ചി : സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി വ്യാജം ; കേസ് അവസാനിപ്പിക്കാൻ കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകി. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. ആരോപണത്തിന് പിറകിൽ ഗൂഢാലോചനയുണ്ടെന്നാണ് റിപ്പോർട്ട്. ദിലീപിന്റെ മുൻ മാനേജർക്കും ഓൺലൈൻ മീഡിയ പ്രവർത്തകർക്കും എതിരെയാണ് പൊലീസ് റിപ്പോർട്ട്. പരാതിക്കാരിയെ മൊഴി പഠിപ്പിച്ചത് ഓൺലൈൻ മീഡിയ പ്രവർത്തകർ ആണെന്നും ഓൺലൈൻ മീഡിയ റിപ്പോർട്ടർ പരാതിക്കാരിക്ക് …
 

ദിലീപിന്‍റെ മുൻ മാനേജർക്കും ഓൺലൈൻ മീഡിയ പ്രവർത്തകർക്കും എതിരെയാണ് പൊലീസ് റിപ്പോർട്ട്

കൊച്ചി : സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി വ്യാജം ; കേസ് അവസാനിപ്പിക്കാൻ കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകി. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. ആരോപണത്തിന് പിറകിൽ ഗൂഢാലോചനയുണ്ടെന്നാണ് റിപ്പോർട്ട്.

ദിലീപിന്‍റെ മുൻ മാനേജർക്കും ഓൺലൈൻ മീഡിയ പ്രവർത്തകർക്കും എതിരെയാണ് പൊലീസ് റിപ്പോർട്ട്. പരാതിക്കാരിയെ മൊഴി പഠിപ്പിച്ചത് ഓൺലൈൻ മീഡിയ പ്രവർത്തകർ ആണെന്നും ഓൺലൈൻ മീഡിയ റിപ്പോർട്ടർ പരാതിക്കാരിക്ക് പണം നൽകിയെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. പൊലീസിനെയും കോടതിയെയും കബളിപ്പിച്ചവർക്കെതിരെ നടപടി വേണമെന്നും ആവശ്യമുണ്ട്.

കേസിലെ തന്റെ നിരപരാധിത്വം തെളിഞ്ഞെന്നും തനിക്കെതിരായ ഗൂഢാലോചന തെളിഞ്ഞതിൽ സന്തോഷം ഉണ്ടെന്നും ബാലചന്ദ്രകുമാർ പ്രതികരണം അറിയിച്ചു.