LogoLoginKerala

വ്യാജന്മാര്‍ക്കുള്ള സുപ്രീംകോടതിയുടെ കൊട്ടുവടി! ലുലുമാളും വ്യാജ പരാതികളും ചര്‍ച്ചയാകുമ്പോള്‍

ലുലുവിനെതിരെ കാലാകാലങ്ങളായുള്ള ആക്രമം; പൊതുതാല്പര്യഹര്ജിയെ വ്യവസായമാക്കുന്നവര് പ്രവാസികളോ വ്യവസായികളോ നാട്ടില് ഏന്തെങ്കിലും സംരംഭം തുടങ്ങിയാല് അവിടെ കൊടിയുമായി എത്തുന്നതാണ് നമ്മുടെ നാടിന്റെ കാലാകാലങ്ങളായുള്ള വലിയ ശാപം. എന്നാല് ഈ പ്രവണതമാറി ഓണ്ലൈന് വ്യാജവാര്ത്തകളും പാതുതാല്പര്യഹര്ജിക്കാരും രീതി ഏറ്റെടുത്തിയിരിക്കുകയാണ്. ഓണ്ലൈനുകളുടെ വ്യാജവാര്ത്തയ്ക്ക് എതിരെയും അനാവശ്യ കോടതി വ്യവഹാരങ്ങള്ക്ക് എതിരെയും നടത്തിയ വലിയ നിയമയുദ്ധത്തിന്റെ സാധ്യതകളായിരുന്നു കഴിഞ്ഞ ദിവസം പരമോന്നത സുപ്രീംകോടതി പുറത്തുവിട്ട വിധി. വ്യവസായ സംരംഭത്തിന് എതിരെ നടന്ന വേട്ടയാടലുകള് കേരളത്തില് ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും അതില് ഏറ്റവും ഹീനവും …
 

ലുലുവിനെതിരെ കാലാകാലങ്ങളായുള്ള ആക്രമം; പൊതുതാല്‍പര്യഹര്‍ജിയെ വ്യവസായമാക്കുന്നവര്‍

പ്രവാസികളോ വ്യവസായികളോ നാട്ടില്‍ ഏന്തെങ്കിലും സംരംഭം തുടങ്ങിയാല്‍ അവിടെ കൊടിയുമായി എത്തുന്നതാണ് നമ്മുടെ നാടിന്റെ കാലാകാലങ്ങളായുള്ള വലിയ ശാപം. എന്നാല്‍ ഈ പ്രവണതമാറി ഓണ്‍ലൈന്‍ വ്യാജവാര്‍ത്തകളും പാതുതാല്‍പര്യഹര്‍ജിക്കാരും രീതി ഏറ്റെടുത്തിയിരിക്കുകയാണ്. ഓണ്‍ലൈനുകളുടെ വ്യാജവാര്‍ത്തയ്ക്ക് എതിരെയും അനാവശ്യ കോടതി വ്യവഹാരങ്ങള്‍ക്ക് എതിരെയും നടത്തിയ വലിയ നിയമയുദ്ധത്തിന്റെ സാധ്യതകളായിരുന്നു കഴിഞ്ഞ ദിവസം പരമോന്നത സുപ്രീംകോടതി പുറത്തുവിട്ട വിധി.

വ്യവസായ സംരംഭത്തിന് എതിരെ നടന്ന വേട്ടയാടലുകള്‍ കേരളത്തില്‍ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും അതില്‍ ഏറ്റവും ഹീനവും പണലാക്കോടെ പ്രവര്‍ത്തിച്ചതും ലുലുഗ്രൂപ്പുകളുടെ കേരളത്തിന്റെ സ്ഥാപനങ്ങള്‍ക്ക് എതിരെ നാളുകളായി അരങ്ങേറുന്ന വ്യാജപ്രചരണങ്ങളും വ്യാജവാര്‍ത്തകളും തന്നെയായിരുന്നു.

ഇത്തരം വ്യാജവാര്‍ത്താ സൃഷ്ടാക്കള്‍ക്കെതിരെയുള്ള നീതിന്യായത്തിന്റെ കൊട്ടുവടിയായിരുന്നു ലുലുമാളുമായി ബന്ധപ്പെട്ട് സുപ്രീകോടതി ചീഫ് ജസ്റ്റീസ് എന്‍. വി രമണ നടത്തിയ വിധി പ്രസ്താവന. 25 രാജ്യങ്ങളിലായി ബിസിനസ് സാമ്രാജ്യം കെട്ടിപ്പെടുത്തിയ ഒരു മലയാളി സംരംഭകനെ ഏറ്റവും കൂടുതല്‍ ദ്രോഹിച്ച നാട് ജന്മദേശം തന്നെയായിരുന്നു. പറഞ്ഞുവരുന്നത് ലുലുഗ്രൂപ്പുകളുടെ സ്ഥാപനങ്ങള്‍ക്ക് മേലുള്ള സോഷ്യല്‍ മീഡിയ വ്യാജവാര്‍ത്തകളും ഭീഷണിപ്പെടുത്തലുകളും തന്നെയായിരുന്നു..

തിരുവനന്തപുരത്തെ ലുലുമാളിന്റെ തറക്കല്ലിട്ട ദിവസം മുതല്‍ വ്യാജപരിസ്ഥിതി സ്നേഹികളും, പൊതുതാല്‍പര്യഹര്‍ജി നല്‍കി ബിസിനസുകാരെ ഉപദ്രവിക്കുകയും ചെയ്ത് വലിയൊരു കൂട്ടര്‍ ലുലുമാളിനേയും അധികൃതരേയും വേട്ടയാടിയിരുന്നു. തലസ്ഥാനത്ത് ലുലുമാളിനെതിരെ നിരന്തരം വ്യാജ വാര്‍ത്തയുമായി വേട്ടയാടിയവര് തലസ്ഥാനം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ചില ഓണ്‍ലൈന്‍ വാര്‍ത്താ ചാനലുകളായിരുന്നു, ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിക്കെതിരെയും നിരന്തരം ഇത്തരത്തില്‍ അപവാദ പ്രചരണങ്ങള്‍ നടത്തി ചാനലിന്റെ ലൈക്കുകളും റീച്ചും ഫോളോവേഴ്‌സും കൂട്ടുകയായിരുന്നു ഇവരുടെ ലക്ഷ്യം. എന്നാല്‍ ഇന്ത്യന്‍ നിയമവ്യസ്ത്ഥിതിയെ വിശ്വാസിച്ച ലുലുഗ്രൂപ്പിന്റെ നിയമവിഭാഗം നിയമപരമായിത്തന്നെ ഇത്തരത്തിലുള്ള വ്യാജ പരാതികളേയും വാര്‍ത്തയേയും നേരിട്ടു. വ്യവസായങ്ങളെ തകര്‍ക്കുന്ന രീതിക്കെതിരെ അദ്ദേഹത്തിന്റെ വാക്കുകളും ശ്രദ്ധേയമായിരുന്നു.

അത്തരത്തിലുള്ള വ്യാജന്മാര്‍ക്കും ഭീഷണിപ്പെടുത്തി വ്യാവസായ സംരംഭങ്ങളെ തകര്‍ക്കുന്നവര്‍ക്കുമുള്ള തിരിച്ചടിയായിരുന്നു തിരുവനന്തപുരം ലുലുമാളുമായി ബന്ധപ്പെട്ട് നടത്തിയ വിധി പ്രസ്താവന. തിരുവനന്തപുരം ലുലു മാള്‍ നിര്‍മ്മാണം തീരദേശ പരിപാലന നിയമം ലംഘിച്ചാണെന്ന പൊതുതാല്‍പര്യ ഹര്‍ജിയായിരുന്നു കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയത്. ഹൈക്കോടതി 2021ല്‍ തള്ളിയ ഇതേ ഹര്‍ജിയുമായി എം.കെ സലീമെന്ന കൊല്ലം സ്വദേശി സുപ്രീംകോടതിയെ സമീപിച്ചതോടെ ഇവിടെയും സലീമിന് തിരിച്ചടി നേരിടുകയും ചെയ്തു.

നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങി മൂന്ന് വര്‍ഷം ലുലുമാളിനെ വേട്ടയാടിയത് നിരന്തരം പരാതികള്‍ നല്‍കിയും വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ചുമായിരുന്നു. വാര്‍ത്തകള്‍ക്ക് പിന്നിലും കോടതി വ്യവഹാരവുമായി നീങ്ങിയവര്‍ക്ക് പിന്നിലും പ്രവര്‍ത്തിച്ചത് സങ്കുചിത താല്‍പര്യക്കാര്‍ തന്നെ ആയിരുന്നു എന്ന് പറഞ്ഞാലും അതിലൊരു തെറ്റും ഉണ്ടായിരിക്കില്ല. മാളിന് ക്രമവിരുദ്ധമായാണ് അനുമതി നല്‍കിയതെന്ന് ചൂണ്ടിക്കാട്ടി എം.കെ സലീം നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. വിവിധ ഘട്ടങ്ങളില്‍ നടന്ന പരിശോധനകള്‍ക്ക് ശേഷമുള്ള അനുമതികള്‍ മാളിനുണ്ടെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. പൊതുതാത്പര്യ ഹര്‍ജി വ്യവസായം അംഗീകരിയ്ക്കില്ലെന്നും ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ വ്യക്തമാക്കിയത്.ഇതോടെ നാളിതുവരെ ലുലുമാളിന് എതിരെ നിരന്തരം വ്യാജവാര്‍ത്തകളും കള്ളപരാതികളും നല്‍കിയവര്‍ക്കെതിരായി നടത്തിയ സുപ്രീംകോടതിയുടെ ശാസനയായി ഇതിനെ പൊതുസമൂഹം വിലയിരുത്തുകയും ചെയ്യുന്നു.

കപടവിവരാവകാശ പ്രവര്‍ത്തകരും പണം ആശ്രയിച്ച് വ്യാജ പരാതികള്‍ സൃഷ്ടിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന മാധ്യമ ഇടങ്ങളും നിരന്ന് കഴിഞ്ഞു. ലുലുമാളിനെ ഏറ്റവുമധികം വേട്ടയാടിയവരില്‍ പ്രധാനികള്‍ ഓണ്‍ലൈന്‍ രംഗത്തെ വ്യാജ വാര്‍ത്തകള്‍ തന്നെയായിരുന്നു. തിരുവനന്തപുരത്തെ ലുലുമാളിനെതിരെ തന്നെ പുറത്ത് വിട്ടത് നിരവധി വ്യാജ റിപ്പോര്‍ട്ടുകളായിരുന്നു. ദേശീയപാത അതോറിറ്റി നിര്‍മ്മിച്ച നടപ്പാലം പോലും ലുലുനടപ്പാലമെന്നാക്കി വ്യാജവാര്‍ത്ത സൃഷ്ടിച്ചു. ഇവിടെയെല്ലാം സങ്കുചിതമായ പണലാക്കും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമായി ചിലര്‍ ബോധപൂര്‍വം ശ്രമിച്ചിരുന്നു. സന്തോഷത്തോടെയാണ് ലുലു അധികൃതരും സുപ്രീംകോടതി വിധിയെ സ്വീകരിച്ചതും.

ലുലു ഗ്രൂപ്പിനെതിരെ വ്യാജ പരാതികള്‍ നല്‍കുന്നവരുടെ ലക്ഷ്യം പണവും പ്രശസ്തിയും മാത്രമാണ്. സമൂഹമാധ്യമങ്ങളിലൂടെ അടക്കം തെറ്റായ പ്രചാരണങ്ങള്‍ നടത്തി ലുലു ഗ്രൂപ്പിനെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ വിലപ്പോവില്ലെന്നും നിയമത്തില്‍ പൂര്‍ണ്ണ വിശ്വാസമര്‍പ്പിച്ച് മുന്നോട്ട് പോകുമെന്നും വി നന്ദകുമാര്‍ വ്യക്ത്മാക്കി.
ഇവിടെ മാത്രം ഒതുങ്ങുന്നില്ല കേരളത്തില്‍ മറ്റെവിടെ വ്യാവസായ സംരംഭങ്ങള്‍ തുടങ്ങിയാലും പൊട്ടിമുളച്ച പരാതിക്കാര്‍ പിന്നാലെയെത്തും. സംഘടിതമായി ആക്രമിക്കും. കോടതി ശരിയെന്ന് പറഞ്ഞാലും അംഗീകരിക്കാത്ത ഓണ്‍ലൈന്‍ മാധ്യമ ജഡ്ജിമാര്‍ അപവാദം തുടര്‍ന്ന് കൊണ്ടേയിരിക്കും. നാടിനെ അപമാനപ്പെടുത്ത രീതിയും ജനങ്ങളെ തെറ്റിദ്ദരിപ്പിക്കുന്ന രീതിയില്‍ ആകരുത് വാര്‍ത്തകള്‍, സുപ്രീംകോടതി വിധി ഇത്തരക്കാര്‍ക്കുള്ള ശാസനയായിരിക്കട്ടെ.