LogoLoginKerala

‘പട്ടികജാതിക്കാരിയാണെന്ന അറിവോടെയല്ല ലൈംഗിക അതിക്രമം നടന്നത്’ ; സിവിക് ചന്ദ്രന് മുൻ‌കൂർ ജാമ്യം അനുവദിച്ച ആദ്യ ഉത്തരവും വിവാദത്തിൽ

പട്ടികജാതിക്കാരിയാണെന്ന അറിവോടെയല്ല ലൈംഗിക അതിക്രമം നടന്നത് , അതിനാൽ പട്ടികജാതി അതിക്രമ നിരോധന പരാതി നിലനിൽക്കില്ലെന്നായിരുന്നു കോടതി വിധി കോഴിക്കോട് : സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച ആദ്യ ഉത്തരവും വിവാദത്തിൽ. പട്ടികജാതിക്കാരിയാണെന്ന അറിവോടെയല്ല ലൈംഗിക അതിക്രമം നടന്നത് , അതിനാൽ പട്ടികജാതി അതിക്രമ നിരോധന പരാതി നിലനിൽക്കില്ലെന്നായിരുന്നു കോടതി വിധി. ജാതിയില്ലെന്ന് എസ്എസ്എൽസി ബുക്കിൽ രേഖപ്പെടുത്തിയ ആൾക്കെതിരെ എസ്.സി-എസ്.ടി ആക്ട് നിലനിൽക്കില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരെന്നും കോടതി പറഞ്ഞു. അതേസമയം, …
 

പട്ടികജാതിക്കാരിയാണെന്ന അറിവോടെയല്ല ലൈംഗിക അതിക്രമം നടന്നത് , അതിനാൽ പട്ടികജാതി അതിക്രമ നിരോധന പരാതി നിലനിൽക്കില്ലെന്നായിരുന്നു കോടതി വിധി

കോഴിക്കോട് : സിവിക് ചന്ദ്രന് മുൻ‌കൂർ ജാമ്യം അനുവദിച്ച ആദ്യ ഉത്തരവും വിവാദത്തിൽ. പട്ടികജാതിക്കാരിയാണെന്ന അറിവോടെയല്ല ലൈംഗിക അതിക്രമം നടന്നത് , അതിനാൽ പട്ടികജാതി അതിക്രമ നിരോധന പരാതി നിലനിൽക്കില്ലെന്നായിരുന്നു കോടതി വിധി.

ജാതിയില്ലെന്ന് എസ്എസ്എൽസി ബുക്കിൽ രേഖപ്പെടുത്തിയ ആൾക്കെതിരെ എസ്.സി-എസ്.ടി ആക്ട് നിലനിൽക്കില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരെന്നും കോടതി പറഞ്ഞു.

അതേസമയം, കേസിൽ കഴിഞ്ഞ ദിവസം കോഴിക്കോട് സെഷൻസ് കോടതിയുടെ നിരീക്ഷണത്തെ അപലപിച്ച് ദേശീയ വനിതാ കമ്മിഷൻ രംഗത്തുവന്നു. ഈ ഉത്തരവുണ്ടാക്കുന്ന ദൂരവ്യാപക ഫലം കോടതി കണ്ടില്ലെന്ന് അധ്യക്ഷ രേഖ ശർമ്മ പറഞ്ഞു. നിർഭാഗ്യകരമായ കണ്ടെത്തലുകളാണ് കോടതിയുടേതെന്നും വനിതാ കമ്മിഷൻ വ്യക്തമാക്കി.