LogoLoginKerala

വാര്‍ത്താ സമ്മേളനങ്ങളില്‍ മദ്യപിച്ചാണ് സംസാരിക്കുന്നതെന്ന് പലരും പറഞ്ഞു; അമ്മയ്ക്ക് അടക്കം വേദനയായി; ഓണ്‍ലൈന്‍ മീഡിയ ഇല്ലെങ്കിലും സിനിമകള്‍ വിജയിച്ചിട്ടുണ്ടെന്ന് ഷൈന്‍ ടോം ചാക്കോ

കൊച്ചി: ഓണ്ലൈന് മീഡിയ പ്രവര്ത്തകര്ക്കെതിരെ നടത്തിയ പ്രസ്താവനയില് ക്ഷമാപണവുമായി നടന് ഷൈന് ടോം ചാക്കോ. ആരെയും വേദനിപ്പിക്കാന് വേണ്ടിയല്ല ആ പ്രയോഗം നടത്തിയത്. ആര്ക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കില് ഖേദപ്രകടനം നടത്തുന്നനായും ഷൈന് പ്രതികരിച്ചു. ദുബായിയില് തല്ലുമാല പ്രമോഷന് ഇടയില് നടത്തിയ പ്രസ്താവനയിലാണ് താരത്തിന്റെ വെളിപ്പെടുത്തല്. ഓണ്ലൈന് മീഡിയകള് വരുന്നതിന് മുന്പും സിനിമ ഇറങ്ങിയിട്ടുണ്ട്. ട്രെയിലര് പോലുമില്ലാതെ സിനിമ ഇറക്കിയിട്ടുണ്ടെന്നും താരം പ്രതികരിച്ചു. എന്നാല് കാലം മാറിയെന്നായിരുന്നു എന്റര്ടെയ്മെന്റ് ഓണ്ലൈന് മീഡിയ പ്രവര്ത്തകര് മറുപടി നല്കിയത്. എല്ലാവര്ക്കും അഭിമുഖങ്ങള് നല്കിയിട്ടുള്ള …
 

കൊച്ചി: ഓണ്‍ലൈന്‍ മീഡിയ പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ പ്രസ്താവനയില്‍ ക്ഷമാപണവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ. ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയല്ല ആ പ്രയോഗം നടത്തിയത്. ആര്‍ക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കില്‍ ഖേദപ്രകടനം നടത്തുന്നനായും ഷൈന്‍ പ്രതികരിച്ചു. ദുബായിയില്‍ തല്ലുമാല പ്രമോഷന് ഇടയില്‍ നടത്തിയ പ്രസ്താവനയിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

ഓണ്‍ലൈന്‍ മീഡിയകള്‍ വരുന്നതിന് മുന്‍പും സിനിമ ഇറങ്ങിയിട്ടുണ്ട്. ട്രെയിലര്‍ പോലുമില്ലാതെ സിനിമ ഇറക്കിയിട്ടുണ്ടെന്നും താരം പ്രതികരിച്ചു. എന്നാല്‍ കാലം മാറിയെന്നായിരുന്നു എന്റര്‍ടെയ്‌മെന്റ് ഓണ്‍ലൈന്‍ മീഡിയ പ്രവര്‍ത്തകര്‍ മറുപടി നല്‍കിയത്. എല്ലാവര്‍ക്കും അഭിമുഖങ്ങള്‍ നല്‍കിയിട്ടുള്ള ആളാണ് ഞാന്‍. ഒരാള്‍ക്കും നല്‍കാതിരുന്നിട്ടില്ല. എന്നിട്ടും ചിലര്‍ വ്യക്തിപരമായി അവഹേളിക്കുന്നു. വാര്‍ത്താ സമ്മേളനങ്ങളില്‍ മദ്യപിച്ചാട്ട് സംസാരിക്കുന്നതെന്ന് പലരും പറഞ്ഞു. എന്റെ അമ്മയെ പോലും ഇത്തരം കമന്റുകള്‍ വേദനിപ്പിച്ചിട്ടുണ്ട്. ഷൈന്‍ പ്രതികരിച്ചു.