LogoLoginKerala

സംയുക്ത സൈനികാഭ്യാസത്തിനായി സൈന്യത്തെ റഷ്യയിലേക്ക് അയക്കാനൊരുങ്ങി ചൈന

ചൈനയുടെ പങ്കാളിത്തം നിലവിലെ അന്താരാഷ്ട്ര, പ്രാദേശിക സാഹചര്യങ്ങളുമായി ബന്ധമില്ലാത്തതാണെന്ന് മന്ത്രാലയം ബെയ്ജിങ് : റഷ്യയുമായും ഇന്ത്യ, ബെലാറസ്, താജിക്കിസ്ഥാൻ എന്നിവയുൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളുമായും സംയുക്ത അഭ്യാസത്തിൽ പങ്കെടുക്കാൻ ചൈനീസ് സൈനികരെ അയക്കാനൊരുങ്ങി ചൈന. ചൈനയുടെ പങ്കാളിത്തം നിലവിലെ അന്താരാഷ്ട്ര, പ്രാദേശിക സാഹചര്യങ്ങളുമായി ബന്ധമില്ലാത്തതാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഉഭയകക്ഷി വാർഷിക സഹകരണ കരാറിന്റെ ഭാഗമാണ് ഇവ നടത്തുക എന്ന് ചൈന പറഞ്ഞു. റഷ്യയുടെ നേതൃത്വത്തിൽ ചൈന ഉൾപ്പെട്ട സംയുക്ത അഭ്യാസങ്ങൾ സമീപ വർഷങ്ങളിൽ നടന്നിട്ടുണ്ട്. പങ്കെടുക്കുന്ന രാജ്യങ്ങളിലെ …
 

ചൈനയുടെ പങ്കാളിത്തം നിലവിലെ അന്താരാഷ്ട്ര, പ്രാദേശിക സാഹചര്യങ്ങളുമായി ബന്ധമില്ലാത്തതാണെന്ന് മന്ത്രാലയം

ബെയ്‌ജിങ്‌ : റഷ്യയുമായും ഇന്ത്യ, ബെലാറസ്, താജിക്കിസ്ഥാൻ എന്നിവയുൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളുമായും സംയുക്ത അഭ്യാസത്തിൽ പങ്കെടുക്കാൻ ചൈനീസ് സൈനികരെ അയക്കാനൊരുങ്ങി ചൈന. ചൈനയുടെ പങ്കാളിത്തം നിലവിലെ അന്താരാഷ്ട്ര, പ്രാദേശിക സാഹചര്യങ്ങളുമായി ബന്ധമില്ലാത്തതാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ഉഭയകക്ഷി വാർഷിക സഹകരണ കരാറിന്റെ ഭാഗമാണ് ഇവ നടത്തുക എന്ന് ചൈന പറഞ്ഞു. റഷ്യയുടെ നേതൃത്വത്തിൽ ചൈന ഉൾപ്പെട്ട സംയുക്ത അഭ്യാസങ്ങൾ സമീപ വർഷങ്ങളിൽ നടന്നിട്ടുണ്ട്.

പങ്കെടുക്കുന്ന രാജ്യങ്ങളിലെ സൈന്യങ്ങളുമായി പ്രായോഗികവും സൗഹൃദപരവുമായ സഹകരണം വർദ്ധിപ്പിക്കുക, പങ്കെടുക്കുന്ന കക്ഷികൾക്കിടയിൽ തന്ത്രപരമായ സഹകരണത്തിന്റെ തോത് വർദ്ധിപ്പിക്കുക, വിവിധ സുരക്ഷാ ഭീഷണികളോട് പ്രതികരിക്കാനുള്ള കഴിവ് ശക്തിപ്പെടുത്തുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.