LogoLoginKerala

തല്ല് എന്ന് പറഞ്ഞാല്‍ എജ്ജാതി തല്ല്,ടൊവീനോയ്ക്ക് ഡാന്‍സ് ചെയ്യാന്‍ അറിയില്ല എന്നാരാ പറഞ്ഞത്? റിവ്യു

‘കഥ ‘ യില്ലായ്മയെ വളരെ ബ്രില്യന്റായി തന്റെ മേയ്ക്കിംഗ് കൊണ്ട്, സമര്ത്ഥമായി സംവിധായകന് ഖാലിദ് റഹ്മാന് മറികടന്നിരിയ്ക്കുന്നു റഫീഖ് അബ്ദുള്കരീം തല്ല് എന്ന് പറഞ്ഞാല് എജ്ജാതി തല്ല്, നല്ല കിടിലന് തല്ലുകള്, വെറെറ്റി , കിടിലോസ്ക്കിയന് തല്ലുകള്, കല്യാണ വീട്ടില്, സിനിമാ തിയ്യറ്ററില്, നടുറോഡില്, പാര്ക്കിംഗ് ബേയില്, ഗാരേജില്…എന്തിന് കല്യാണ ചെക്കന്റെ കാറില്, എന്നു് വേണ്ട, പളളിയിലെ ഹൗളില് വരെ തല്ലുകള്, അതും ഒരു ഒന്നൊന്നര , കിണ്ണം കാച്ചി തല്ലുകള്? ‘തല്ലുമാല’ എന്ന ടൈറ്റിലിന്റെ …
 

‘കഥ ‘ യില്ലായ്മയെ വളരെ ബ്രില്യന്റായി തന്റെ മേയ്ക്കിംഗ് കൊണ്ട്, സമര്‍ത്ഥമായി സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍ മറികടന്നിരിയ്ക്കുന്നു

 

റഫീഖ് അബ്ദുള്‍കരീം

ല്ല് എന്ന് പറഞ്ഞാല്‍ എജ്ജാതി തല്ല്, നല്ല കിടിലന്‍ തല്ലുകള്‍, വെറെറ്റി , കിടിലോസ്‌ക്കിയന്‍ തല്ലുകള്‍, കല്യാണ വീട്ടില്‍, സിനിമാ തിയ്യറ്ററില്‍, നടുറോഡില്‍, പാര്‍ക്കിംഗ് ബേയില്‍, ഗാരേജില്‍…എന്തിന് കല്യാണ ചെക്കന്റെ കാറില്‍, എന്നു് വേണ്ട, പളളിയിലെ ഹൗളില്‍ വരെ തല്ലുകള്‍, അതും ഒരു ഒന്നൊന്നര , കിണ്ണം കാച്ചി തല്ലുകള്‍?

‘തല്ലുമാല’ എന്ന ടൈറ്റിലിന്റെ അര്‍ത്ഥം വ്യക്തമായി മനസ്സിലായത് സിനിമ കണ്ട് കഴിഞ്ഞപ്പോള്‍ മാത്രമാണ്. ഒരു പാട് തല്ലുകള്‍ (അടികള്‍) ഒരു മാലയിലെന്നപ്പോലെ കോര്‍ത്തിണക്കിയിരിക്കുന്നു ഈ സിനിമയില്‍. പല കാലഘട്ടത്തിലുള്ള തല്ലുകള്‍ അതി ഗംഭീരമായി മുത്തുകള്‍ കോര്‍ത്തിണക്കി, മാല ഉണ്ടാക്കുന്നപ്പോലെ, കൂട്ടിയിണക്കി, ഒരു മാല, ‘ തല്ലുമാല’ Powli??. സിനിമാരംഭം തുടങ്ങുന്ന തല്ലുകള്‍ അവസാനിക്കുന്നത് അങ്ങ് ദുബായില്‍ ആണ്, എജ്ജാതി??

‘കഥ ‘ യില്ലായ്മയെ വളരെ ബ്രില്യന്റായി തന്റെ മേയ്ക്കിംഗ് കൊണ്ട്, സമര്‍ത്ഥമായി സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍ മറികടന്നിരിയ്ക്കുന്നു, കൂടെ എഡിറ്റിംഗും (രണ്ട് പാട്ടുകള്‍ ഒഴിവാക്കാമായിരുന്നു, എങ്കില്‍ പോലും….) കിടിലന്‍ ആക്ഷന്‍ കൊറിയോഗ്രഫിയും, ക്യാമറാവര്‍ക്കും. മൊത്തത്തില്‍ ടെക്‌നിക്കലി ബ്രില്യന്റായ ഒരു തിയ്യറ്റര്‍ ഉത്സവമേളമാണ് ടോവീനോയുടെ തല്ലുമാല. നോണ്‍ലീനിയര്‍ രീതിയിലുള്ള കഥ പറയല്‍, സോറി തല്ല് പറയല്‍ അതിവിദഗ്ദമായി കൂട്ടി ചേര്‍ത്ത് ഷോട്ടുകളുടെ പ്ലെസ്‌മെന്റുകള്‍ തികച്ചും വ്യത്യസ്തവും, മനോഹരവുമായിരുന്നു.എഡിറ്റര്‍ Powli വര്‍ക്ക്??

തല്ല് എന്ന് പറഞ്ഞാല്‍ എജ്ജാതി തല്ല്,ടൊവീനോയ്ക്ക് ഡാന്‍സ് ചെയ്യാന്‍ അറിയില്ല എന്നാരാ പറഞ്ഞത്? റിവ്യു

മണവാളന്‍ വസീമും, ഗ്യാങ്ങും തല്ലുകള്‍ കൊണ്ട് തിയ്യറ്ററില്‍ തീര്‍ത്ത ഓളം കുറച്ചൊന്നുമല്ല, എന്നാലും ഇങ്ങനൊയുണ്ടോ, ഒരു ഗ്യാംങ്ങ്, തല്ലും, ഫുഡിംഗും, വേറെ ഒരു പണിയുമില്ല. സിനിമ കഴിഞ്ഞ ഉടനെ ഞാന്‍ ഗൂഗിള്‍ ചെയ്തത് തല്ലുമാലയുടെ കോസ്റ്റും ഡിസൈനെറെയാണ്. വരും ദിവസങ്ങളില്‍ ട്രെന്‍ഡാകാന്‍ പോകുന്ന ഡ്രെസിംഗ് പാറ്റേന്‍സ്, എന്തൊരു കളറാണ്, കളര്‍ഫുള്‍ എന്ന് പറഞ്ഞാല്‍, ആ ഗ്യാങ്ങ് മൊത്തത്തില്‍ കളറാണ്. നല്ല പണിയെടുത്തിട്ടുണ്ട് കോസ്റ്റും ഡിസൈനറും ടീമും.

തല്ല് എന്ന് പറഞ്ഞാല്‍ എജ്ജാതി തല്ല്,ടൊവീനോയ്ക്ക് ഡാന്‍സ് ചെയ്യാന്‍ അറിയില്ല എന്നാരാ പറഞ്ഞത്? റിവ്യു

ടോവീനോയ്ക്ക് ഡാന്‍സ് ചെയ്യാന്‍ അറിയില്ല എന്നാരാ പറഞ്ഞത്? നന്നായി ചെയ്തിട്ടുണ്ട്, ആ എഫര്‍ട്ടിനുള്ള റിസല്‍റ്റ് അതി ഗംഭീരം. മലബാര്‍ സ്ലാംഗ് നന്നായിതന്നെ ടോവീനോയ്ക്ക് വഴങ്ങിയിരിക്കുന്നു.ടോവീനോയുടെ മണവാളന്‍ വസീം കഴിഞ്ഞാല്‍ പിന്നെ എടുത്ത് പറയേണ്ടത് ആ ഗ്യാങ്ങിലെ റംഷിയായി തകര്‍ത്ത ലുക്ക്മാന്‍ ആണ്. ആ കഥാപാത്രമായി അടിമുടി മാറിയ ലുക്ക് മാന്റെ തല്ലാണെങ്കിലോ , ഒന്നും പറയണ്ട. എന്തൊരു അടിയാണ്, തകര്‍പ്പന്‍ തല്ല്.ക്യാമറയ്ക്ക് മുന്‍പിലും, പിന്നിലും വര്‍ക്ക് ചെയ്തവര്‍ എല്ലാം നന്നായി പണിയെടുത്തിട്ടുണ്ട്, നല്ലവനായ ഉണ്ണിയായി ഷൈന്‍ ടോം ചാക്കോയും തിളങ്ങി.

ഈ സിനിമയില്‍ എടുത്ത് പറയേണ്ട ഒരു അടിയുണ്ട്, ഒരു ബ്രഹ്‌മാണ്ട തല്ല്, തിയ്യറ്റര്‍ തല്ല്.ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്തയാളുടെ കൂടെ, അഭിനയിച്ചവരെല്ലാം നന്നായി വിയര്‍ത്തു പണിയെടുത്ത തല്ല്?? പക്ഷെ, മണവാളന്റെ കാറിലെ അടിയാണ് എന്നെ അതിശയിപ്പിച്ചത്, എത്ര എഫര്‍ട്ട് ആ സീനുകളില്‍ എടുത്തിരിയ്ക്കുമെന്ന് ആലോചിച്ചു, സമീപകാലത്ത് കണ്ട സിനിമയിലെ നല്ല കിണ്ണം കാച്ചി തല്ല്, അതിന്റെ തുടര്‍ച്ച കല്യാണ വീട്ടിലേക്കും, ഗംഭീര തല്ല്, അവസാന 30 മിനിറ്റ്, ഈ സിനിമയെ വേറൊരു തലത്തിലെത്തിച്ച തല്ല്, തല്ലുമാലയിലെ കിടിലന്‍ തല്ല്.

കൂടുതല്‍ പറയുന്നില്ല, ഉത്സവാന്തരീക്ഷത്തില്‍ നല്ല കളര്‍ഫുള്‍ സിനിമ കാണണമെങ്കില്‍ തല്ലുമാലയ്ക്ക് ഇന്ന് തന്നെ ബുക്ക് ചെയ്‌തോളൂ. ഒരു അടിപൊളി, ആഘോക്ഷ സിനിമ, ഫെസ്റ്റിവല്‍ മൂഡിന് പറ്റിയ സിനിമ. ദയവു ചെയ്ത്, ബുദ്ധിജീവികളും, ഇന്റര്‍നാഷണല്‍ ലെവല്‍ സിനിമ കാണുന്നവരും മാറി നില്‍ക്കുക, ഇത് നിങ്ങള്‍ക്കുള്ള സിനിമയല്ല, അവസാനം, ആ ഒമേഗ ബാബുവിനെ തല്ലുന്ന സീന്‍ കൂടി ഉള്‍പ്പെടുത്താമായിരുന്നു, അതൊഴിവാക്കിയത് നിരാശപ്പെടുത്തി?? എന്നാപ്പിന്നെ…..

“ആരാധകരെ ശാന്തരാകുവിൻ “😉