LogoLoginKerala

തിരുവനന്തപുരം ലുലു മാളിനെതിരായ ഹര്‍ജി തള്ളി സുപ്രീം കോടതി; കേരളത്തില്‍ നിയമാനുസൃതമായി വ്യവസായം നടത്തുന്നവര്‍ക്കുള്ള സന്ദേശമാണ് കോടതി വിധിയെന്ന് ലുലു ഗ്രൂപ്പ്

ന്യൂഡല്ഹി: തീരദേശപരിപാലന നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം ലുലുമാളിനെതിരെ നല്കിയ പൊതുതാല്പര്യ ഹര്ജി തള്ളി സുപ്രീംകോടതി. ഇതോടെ ലുലുമാള് നിര്മ്മാണത്തിനെതിരെയും പ്രവര്ത്തനത്തിനെതിരെയും നടത്തിയ നീക്കങ്ങളില് ലുലു ഗ്രൂപ്പിന് അനുകൂലമായ ചരിത്രവിധിയാണ് എത്തിയിരിക്കുന്നത്. മാളിന്റെ നിര്മ്മാണം ആരംഭിച്ചഘട്ടം മുതല് തീരദേശ പരിപാലന നിയമം ലംഘിച്ചാണ് തിരുവനന്തപുരം ലുലു മാള് പണിതത് എന്ന് ആരോപിച്ച് കൊല്ലം സ്വദേശിയായ എം.കെ സലീം ഹര്ജിയുമായി രംഗത്തെത്തിയിരുന്നു. ഹൈക്കോടതി 2021 ഏപ്രില് ഹര്ജി തള്ളിയതോടെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഒന്നരലക്ഷം ചതുരശ്ര മീറ്ററിലധികം വലുപ്പമുള്ള നിര്മ്മാണങ്ങള്ക്ക് …
 

ന്യൂഡല്‍ഹി: തീരദേശപരിപാലന നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം ലുലുമാളിനെതിരെ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി. ഇതോടെ ലുലുമാള്‍ നിര്‍മ്മാണത്തിനെതിരെയും പ്രവര്‍ത്തനത്തിനെതിരെയും നടത്തിയ നീക്കങ്ങളില്‍ ലുലു ഗ്രൂപ്പിന് അനുകൂലമായ ചരിത്രവിധിയാണ് എത്തിയിരിക്കുന്നത്.

മാളിന്റെ നിര്‍മ്മാണം ആരംഭിച്ചഘട്ടം മുതല്‍ തീരദേശ പരിപാലന നിയമം ലംഘിച്ചാണ് തിരുവനന്തപുരം ലുലു മാള്‍ പണിതത് എന്ന് ആരോപിച്ച് കൊല്ലം സ്വദേശിയായ എം.കെ സലീം ഹര്‍ജിയുമായി രംഗത്തെത്തിയിരുന്നു. ഹൈക്കോടതി 2021 ഏപ്രില്‍ ഹര്‍ജി തള്ളിയതോടെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഒന്നരലക്ഷം ചതുരശ്ര മീറ്ററിലധികം വലുപ്പമുള്ള നിര്‍മ്മാണങ്ങള്‍ക്ക് അനുമതി നല്‍കാന്‍ സംസ്ഥാന പരിസ്ഥിതി ആഘാത അതോറിറ്റിക്ക് അനുവാദമില്ലെന്നായിരുന്നു പരാതിക്കാരനായ എം.കെസലീം വാദിച്ചത്. എന്നാല്‍ ഈ വാദം തള്ളിയാണ് സുപ്രീം കോടതിയുടെ വിധി പ്രസ്താവന.

മൂന്ന് വര്‍ഷക്കാലമായുള്ള നിര്‍മ്മാണം മുതല്‍ വിവിധ ഘട്ടങ്ങളില്‍ നടന്ന പരിശോധനകള്‍ക്ക് ശേഷം ഉള്ള അനുമതികള്‍ മാളിന് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ഹര്‍ജി തള്ളിയത്. പൊതു താത്പര്യ ഹര്‍ജി വ്യവസായം അംഗീകരിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. എന്നാല്‍ ഒന്നര ലക്ഷം ചതുരസ്ര മീറ്ററില്‍ അധികം വലുപ്പമുള്ള നിര്‍മ്മാണങ്ങള്‍ക്ക് അനുമതി നല്‍കാന്‍ സംസ്ഥാന പരിസ്ഥിതി അഘാത കമ്മിറ്റിക്ക് അനുവാദം ഇല്ലെന്ന് ആരോപിച്ചായിരുന്നു പരാതിക്കാരന്‍ സുപ്രീംകോടതിയെ സമീപിച്ചത്.

അനുമതി നല്‍കേണ്ടതിന്റെ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിന് ആയിരുന്നെന്നും ഹര്‍ജിക്കാരന്‍ വാദിച്ചത്. പരാതിക്കാരനു വേണ്ടി ഹാജരായ അഭിഭാഷകരുടെ ഈ വാദം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തള്ളുകയും ചെയ്തു. ലുലു മാളിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ റോത്തഗി, വി ഗിരി, അഭിഭാഷ്‌കന്‍ ഹാരിസ് ബീരാന്‍ എന്നിവരായിരുന്നു ഹാജരായത്.

തിരുവനന്തപുരം ലുലു മാള്‍ നിര്‍മ്മാണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള എം.കെ സലീം 2021ല്‍ നല്‍കിയ ഹര്‍ജി തള്ളി 2021 ഏപ്രില്‍ തന്നെ ഹൈക്കോടതി വിധി വന്നിരുന്നു. പിന്നാലെയാണ് മാളിനെതിരായ നീക്കവുമായി പൊതുതാല്‍പര്യ ഹര്‍ജിയുമായി എം.കെ സലീം സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ സുപ്രീംകോടതിയും വിധി തള്ളിയതോടെ മാളിനെതിരായ നീക്കത്തില്‍ ലുലു ഗ്രൂപ്പിന് അനുകൂലമായ വിധിയാണ് എത്തിയത്. കഴിഞ്ഞ ഡിസംബര്‍ 16നാണ് ലുലുമാള്‍ നാടിനായി സമര്‍പ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഉദ്ഘാടനം നിര്‍വഹിച്ചതും. പ്രവര്‍ത്തനം തുടങ്ങും മുന്‍പ് തന്നെ 3.5 കോടി കോര്‍പ്പറേഷനില്‍ നികുതിയായി അടച്ചയായിരുന്നു ലുലുഗ്രൂപ്പ് മാതൃകയായത്.

25രാജ്യങ്ങളില്‍ ലുലുഗ്രൂപ്പിന് മാളുകളും വ്യവസായ സംരംഭങ്ങളുമുണ്ട്.ഒരിടത്ത് പോലും ആ നാട്ടിലെ ഭൂനിയമങ്ങളോ നിയമ വ്യവസ്ഥയോ തെറ്റിച്ച് ലുലു ഗ്രൂപ്പ് ഒരു വിധത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടില്ല. ഇത്തരം സംരംഭങ്ങള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ഹര്‍ജിക്കാര്‍ എത്തുന്നത് കേരളത്തിലാണ്. ലുലു ഗ്രൂപ്പിനെതിരെ വ്യാജ പരാതികള്‍ നല്‍കുന്നവരുടെ ലക്ഷ്യം പണവും പ്രശസ്തിയും മാത്രമാണ്. സമൂഹമാധ്യമങ്ങളിലൂടെ അടക്കം തെറ്റായ പ്രചാരണങ്ങള്‍ നടത്തി ലുലു ഗ്രൂപ്പിനെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ വിലപ്പോവില്ലെന്നും നിയമത്തില്‍ പൂര്‍ണ്ണ വിശ്വാസമര്‍പ്പിച്ച് മുന്നോട്ട് പോകുമെന്നും വി നന്ദകുമാര്‍ വ്യക്തമാക്കി.