LogoLoginKerala

പാലക്കാട് ഷാജഹാന്‍ വധക്കേസ് ; രണ്ട് പേർ പിടിയില്‍

കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളും സഹായിച്ച മറ്റൊരാളുമാണ് പൊലീസിന്റെ പിടിയിലായത് പാലക്കാട് : പാലക്കാട് സിപിഐഎം ലോക്കൽ കമ്മറ്റിയംഗം ഷാജഹാൻ്റെ കൊലപാതകത്തിൽ രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളും സഹായിച്ച മറ്റൊരാളുമാണ് പൊലീസിന്റെ പിടിയിലായത്. ഇവരെ പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്ത് വരികയാണ്. കേസിൽ ആകെ എട്ട് പ്രതികളാണുള്ളത്. മറ്റുള്ളവർക്കായുള്ള അന്വേഷണം നടത്തി വരികയാണ് . ഷാജഹാന്റേത് രാഷ്ട്രീയ കൊലപാതകമെന്നാണ് പൊലീസ് എഫ്ഐആർ. അതേസമയം, ഷാജഹാനെ കൊലപ്പെടുത്തിയത് പാർട്ടിക്കാരാണെന്നാണ് …
 

കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളും സഹായിച്ച മറ്റൊരാളുമാണ്   പൊലീസിന്റെ പിടിയിലായത്

പാലക്കാട് : പാലക്കാട് സിപിഐഎം ലോക്കൽ കമ്മറ്റിയംഗം ഷാജഹാൻ്റെ കൊലപാതകത്തിൽ രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളും സഹായിച്ച മറ്റൊരാളുമാണ്  പൊലീസിന്റെ പിടിയിലായത്. ഇവരെ പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്ത് വരികയാണ്.

കേസിൽ ആകെ എട്ട് പ്രതികളാണുള്ളത്. മറ്റുള്ളവർക്കായുള്ള അന്വേഷണം  നടത്തി വരികയാണ് . ഷാജഹാന്റേത് രാഷ്ട്രീയ കൊലപാതകമെന്നാണ് പൊലീസ് എഫ്‌ഐആർ.

അതേസമയം, ഷാജഹാനെ കൊലപ്പെടുത്തിയത് പാർട്ടിക്കാരാണെന്നാണ് ദൃക്‌സാക്ഷിയും ഷാജഹാന്റെ സുഹൃത്തുമായ സുരേഷ്  കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.