LogoLoginKerala

ഇന്ത്യയെ വെല്ലുവിളിച്ച് ചൈനീസ് ചരക്കുകപ്പല്‍ ശ്രീലങ്കന്‍ തീരത്ത്

കൊളംബോ: ഇന്ത്യയെ വെല്ലുവിളിച്ച് ചൈനീസ് ചരക്കുകപ്പല് ശ്രീലങ്കന് തീരത്ത്. ചൈനീസ് ചരക്കുകപ്പലായ യുവാന് വാംഗ് ശ്രീലങ്കന് തുറമുഖത്ത് എത്തി.ഹമ്പന്ടോട്ട തുറമുഖത്താണ് കപ്പല് നങ്കൂരമിട്ടത്.22 വരെ തുറമുഖത്ത് നങ്കൂരമിടാനാണ് ശ്രീലങ്കന് സര്ക്കാര് അനുമതി നല്കിയത്. ഇന്ത്യയുടെയും അമേരിക്കയുടെയും എതിര്പ്പ് മറികടന്നാണ് കപ്പല് ശ്രീലങ്കന് തീരത്ത് എത്തിയത്. ബാലിസ്റ്റിക് മിസൈലുകളെയും സാറ്റ്ലൈറ്റുകളെയും നിരീക്ഷിക്കാന് ശേഷിയുള്ള ”യുവാന് വാംഗ് 5” എന്ന കപ്പലിന്റെ സാന്നിധ്യത്തെ ഇന്ത്യ എതിര്ത്തതോടെ യാത്ര വൈകിപ്പിക്കാന് ശ്രീലങ്കന് സര്ക്കാര് ചൈനയോട് അഭ്യര്ഥിച്ചിരുന്നു. എന്നാല്, പിന്വലിയാന് ചൈന തയാറായില്ല. …
 

കൊളംബോ: ഇന്ത്യയെ വെല്ലുവിളിച്ച് ചൈനീസ് ചരക്കുകപ്പല്‍ ശ്രീലങ്കന്‍ തീരത്ത്. ചൈനീസ് ചരക്കുകപ്പലായ യുവാന്‍ വാംഗ് ശ്രീലങ്കന്‍ തുറമുഖത്ത് എത്തി.ഹമ്പന്‍ടോട്ട തുറമുഖത്താണ് കപ്പല്‍ നങ്കൂരമിട്ടത്.22 വരെ തുറമുഖത്ത് നങ്കൂരമിടാനാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇന്ത്യയുടെയും അമേരിക്കയുടെയും എതിര്‍പ്പ് മറികടന്നാണ് കപ്പല്‍ ശ്രീലങ്കന്‍ തീരത്ത് എത്തിയത്.

ബാലിസ്റ്റിക് മിസൈലുകളെയും സാറ്റ്ലൈറ്റുകളെയും നിരീക്ഷിക്കാന്‍ ശേഷിയുള്ള ”യുവാന്‍ വാംഗ് 5” എന്ന കപ്പലിന്റെ സാന്നിധ്യത്തെ ഇന്ത്യ എതിര്‍ത്തതോടെ യാത്ര വൈകിപ്പിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ ചൈനയോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, പിന്‍വലിയാന്‍ ചൈന തയാറായില്ല.

ഹന്പന്‍ടോട്ടയ്ക്ക് 600 നോട്ടിക്കല്‍ മൈല്‍ അകലെ ഏതാനുംദിവസമായി കപ്പല്‍ നങ്കൂരമിട്ടിരിക്കുകയായിരുന്നു. ഏറ്റവുമൊടുവില്‍ കപ്പലിന് ശ്രീലങ്ക പ്രവേശനാനുമതി നല്‍കുകയായിരുന്നു. സുരക്ഷാ-സാന്പത്തിക താത്പര്യങ്ങള്‍ പരിഗണിച്ച് കപ്പലിന്റെ നീക്കം ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.