LogoLoginKerala

ചൈനയുടെ 22 വിമാനങ്ങളും ആറു കപ്പലുകളും തായ് വാന്‍ വ്യോമാര്‍തിര്‍ത്തിയില്‍ ; അമേരിക്കന്‍ എയര്‍ഫോഴ്‌സ് വിമാനത്തില്‍ പറന്നെത്തി സെനറ്റ് അംഗങ്ങള്‍

ചൈനീസ് ഭീഷണിക്കിടെ ഐക്യദാര്ഢ്യ പ്രഖ്യാപനവുമായി യു.എസ്. സെനറ്റര്മാരുടെ അഞ്ചംഗ സംഘം തായ്വാനില്. സ്പീക്കര് നാന്സി പെലോസിയുടെ സന്ദര്ശനത്തിന് 12 ദിവസങ്ങള്ക്കുശേഷമാണ് സെനറ്റര്മാരുടെ സന്ദര്ശനം. പെലോസിയുടെ സന്ദര്ശനത്തില് പ്രകോപിതരായ ചൈന ദിവസങ്ങളോളം തായ്വാനു സമീപം കടലിലും ആകാശത്തും സൈനിക അഭ്യാസങ്ങള് നടത്തിയിരുന്നു. വിവാദം കെട്ടടങ്ങുന്നതിനു മുമ്പാണു സെനറ്റര്മാരുടെ സന്ദര്ശനം. തായ്വാന് തങ്ങളുടെ ഭാഗമാണെന്നും ദ്വീപിനു ചുറ്റുമുള്ള പട്രോളിങ് തുടരുമെന്നുമായിരുന്നു ചൈനയുടെ പ്രതികരണം. വിഘടിതവാദികള്ക്ക് അപ്രതീക്ഷിത തിരിച്ചടി നല്കുമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നല്കി. ചൈനയുടെ 22 വിമാനങ്ങളും ആറു …
 

ചൈനീസ് ഭീഷണിക്കിടെ ഐക്യദാര്‍ഢ്യ പ്രഖ്യാപനവുമായി യു.എസ്. സെനറ്റര്‍മാരുടെ അഞ്ചംഗ സംഘം തായ്വാനില്‍. സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിന് 12 ദിവസങ്ങള്‍ക്കുശേഷമാണ് സെനറ്റര്‍മാരുടെ സന്ദര്‍ശനം. പെലോസിയുടെ സന്ദര്‍ശനത്തില്‍ പ്രകോപിതരായ ചൈന ദിവസങ്ങളോളം തായ്വാനു സമീപം കടലിലും ആകാശത്തും സൈനിക അഭ്യാസങ്ങള്‍ നടത്തിയിരുന്നു.

വിവാദം കെട്ടടങ്ങുന്നതിനു മുമ്പാണു സെനറ്റര്‍മാരുടെ സന്ദര്‍ശനം. തായ്വാന്‍ തങ്ങളുടെ ഭാഗമാണെന്നും ദ്വീപിനു ചുറ്റുമുള്ള പട്രോളിങ് തുടരുമെന്നുമായിരുന്നു ചൈനയുടെ പ്രതികരണം. വിഘടിതവാദികള്‍ക്ക് അപ്രതീക്ഷിത തിരിച്ചടി നല്‍കുമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ചൈനയുടെ 22 വിമാനങ്ങളും ആറു കപ്പലുകളും ഇന്നലെ തങ്ങളുടെ വ്യോമ- സമുദ്രാതിര്‍ത്തികള്‍ ലംഘിച്ചതായി തായ്വാനും അറിയിച്ചു.രണ്ടു പതിറ്റാണ്ടിനിടെ തായ്വാനില്‍ സന്ദര്‍ശനം നടത്തിയ ഏറ്റവും മുതിര്‍ന്ന യു.എസ്. നേതാവാണ് പെലോസി. എന്നാല്‍, പെലോസിയുടെ സന്ദര്‍ശനവുമായി ബന്ധമില്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

ചൈനയുടെ 22 വിമാനങ്ങളും ആറു കപ്പലുകളും തായ് വാന്‍ വ്യോമാര്‍തിര്‍ത്തിയില്‍ ; അമേരിക്കന്‍ എയര്‍ഫോഴ്‌സ് വിമാനത്തില്‍ പറന്നെത്തി സെനറ്റ് അംഗങ്ങള്‍

ഏഷ്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി തായ്പെയ് സോങ്ഷാന്‍ വിമാനത്താവളത്തില്‍ എത്തിയ യു.എസ്. സെനറ്റര്‍മാരുടെ ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടു. സംഘത്തെ ഹൃദ്യമായി സ്വാഗതം ചെയ്യുന്നതായി തായ്വാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഡെമോക്രാറ്റംഗം എഡ് മാര്‍ക്കെയ്യുടെ (മസാച്ചുസെറ്റ്സ്) നേതൃത്വത്തിലുള്ള സംഘം തായ്വാന്‍ പ്രസിഡന്റ് സായി ഇങ് വെനുമായി കൂടിക്കാഴ്ച നടത്തും.

വിദേശകാര്യമന്ത്രി ജോസഫ് വു സംഘടിപ്പിക്കുന്ന വിരുന്നിലും പങ്കെടുക്കുന്നുണ്ട്. ഡെമോക്രാറ്റിക് അംഗങ്ങളായ ജോണ്‍ ഗാരാമെന്‍ഡി, അലന്‍ ലോവെന്‍താള്‍ (ഇരുവരും കാലിഫോര്‍ണിയ), ഡോണ്‍ ബേയര്‍ (വിര്‍ജീനിയ), റിപ്പബ്ലിക്കന്‍ അംഗം ഔമുവ അമാത്താ കോള്‍മാന്‍ (അമേരിക്കന്‍ സമോവ) എന്നിവരാണ് സംഘത്തിലെ മറ്റു പ്രതിനിധികള്‍. യു.എസ് -തായ്വാന്‍ ബന്ധം, പ്രാദേശിക സുരക്ഷ, വ്യാപാരം, നിക്ഷേപം തുടങ്ങിയ വിഷയങ്ങളില്‍ ഇരുവിഭാഗവും വിശദമായ ചര്‍ച്ചകള്‍ നടക്കും.
അതിനിടെ, മേഖലയില്‍ ചൈന സൈനിക അഭ്യാസങ്ങള്‍ തുടരുകയാണെന്നു തായ്വാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.