LogoLoginKerala

മുകേഷ് അംബാനിക്കും കുടുംബത്തിനും നേരെ ഭീഷണി ഫോൺകോളുകൾ

ആശുപത്രിയിൽ മൂന്നിലധികം കോളുകളാണ് ലഭിച്ചത്. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് മുംബൈ പൊലീസ് പറഞ്ഞു മുംബൈ : പ്രമുഖ വ്യവസായിയായ മുകേഷ് അംബാനിക്കും കുടുംബത്തിനുമെതിരെ ഭീഷണി ഫോൺകോളുകൾ . റിലയൻസ് ഫൗണ്ടേഷന്റെ ഹർസ്കിസൻദാസ് ആശുപത്രിയുടെ നമ്പറിലേക്കാണ് കോളുകൾ ലഭിച്ചത്. കൂടുതൽ വിവരങ്ങൾ അറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. മുകേഷ് അംബാനിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്ന കോളുകൾ ലഭിച്ചതിനെ തുടർന്ന് റിലയൻസ് ഫൗണ്ടേഷൻ പരാതി നൽകി. ആശുപത്രിയിൽ മൂന്നിലധികം കോളുകളാണ് ലഭിച്ചത്. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് മുംബൈ പൊലീസ് പറഞ്ഞു. കഴിഞ്ഞ വർഷം …
 

ആശുപത്രിയിൽ മൂന്നിലധികം കോളുകളാണ് ലഭിച്ചത്. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് മുംബൈ പൊലീസ് പറഞ്ഞു

മുംബൈ : പ്രമുഖ വ്യവസായിയായ മുകേഷ് അംബാനിക്കും കുടുംബത്തിനുമെതിരെ ഭീഷണി ഫോൺകോളുകൾ . റിലയൻസ് ഫൗണ്ടേഷന്റെ ഹർസ്കിസൻദാസ് ആശുപത്രിയുടെ നമ്പറിലേക്കാണ് കോളുകൾ ലഭിച്ചത്. കൂടുതൽ വിവരങ്ങൾ അറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

മുകേഷ് അംബാനിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്ന കോളുകൾ ലഭിച്ചതിനെ തുടർന്ന് റിലയൻസ് ഫൗണ്ടേഷൻ പരാതി നൽകി. ആശുപത്രിയിൽ മൂന്നിലധികം കോളുകളാണ് ലഭിച്ചത്. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് മുംബൈ പൊലീസ് പറഞ്ഞു.

കഴിഞ്ഞ വർഷം മുകേഷ് അംബാനിയുടെ മുംബൈ വസതിയായ ആന്റിലിയയിൽ നിന്ന് 20 സ്‌ഫോടക ശേഷിയുള്ള ജലാറ്റിൻ സ്റ്റിക്കുകളും ഭീഷണിക്കത്തും അടങ്ങിയ സ്‌കോർപിയോ കാർ കണ്ടെത്തിയിരുന്നു. പൊലീസിൽ വിവരമറിയിച്ചയുടൻ മുംബൈ ക്രൈം ഇന്റലിജൻസ് യൂണിറ്റ് ഉൾപ്പെടെ നിരവധി പോലീസുകാർ അന്വേഷണത്തിനായി സ്ഥലത്തെത്തി. കേസിന്റെ മുഖ്യ അന്വേഷകനായി സച്ചിൻ വാസെയായിരുന്നു ചുമതലയേറ്റത്.