LogoLoginKerala

പാലക്കാട് സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം ; കൊലപ്പെടുത്തിയത് പാർട്ടിക്കാരെന്ന് ദൃക്‌സാക്ഷി

അക്രമിസംഘത്തിൽ എട്ടു പേരുണ്ടായിരുന്നു.എന്നാൽ വെട്ടിയത് രണ്ട് പേരാണ് പാലക്കാട് : പാലക്കാട് സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൊലപ്പെടുത്തിയത് പാർട്ടിക്കാരെന്ന് ദൃക്സാക്ഷി. സിപിഎം നേതാവ് ഷാജഹാനെ കൊലപ്പെടുത്തിയത് പാർട്ടിക്കാരാണെന്നാണ് ദൃക്സാക്ഷിയായ സുരേഷ് പറഞ്ഞു. അക്രമിസംഘത്തിൽ എട്ടു പേരുണ്ടായിരുന്നു.എന്നാൽ വെട്ടിയത് രണ്ട് പേരാണ്. ആദ്യം വെട്ടിയത് ശബരി എന്നയാളാണെന്നും പിന്നീട് അനീഷ് എന്നയാളും വെട്ടിയെന്ന് സുരേഷ് പറഞ്ഞു. പാർട്ടി പത്രം വരുത്തുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നതായി സുരേഷ് പറഞ്ഞു. വെട്ടേറ്റു കിടന്ന ഷാജഹാനെ സുരേഷിന്റെ നേതൃത്വത്തിലാണ് ആശുപത്രിയിലെത്തിച്ചത്. ശബരിയും …
 

അക്രമിസംഘത്തിൽ എട്ടു പേരുണ്ടായിരുന്നു.എന്നാൽ വെട്ടിയത് രണ്ട് പേരാണ്

പാലക്കാട് : പാലക്കാട് സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൊലപ്പെടുത്തിയത് പാർട്ടിക്കാരെന്ന് ദൃക്‌സാക്ഷി. സിപിഎം നേതാവ് ഷാജഹാനെ കൊലപ്പെടുത്തിയത് പാർട്ടിക്കാരാണെന്നാണ് ദൃക്‌സാക്ഷിയായ സുരേഷ് പറഞ്ഞു. അക്രമിസംഘത്തിൽ എട്ടു പേരുണ്ടായിരുന്നു.എന്നാൽ വെട്ടിയത് രണ്ട് പേരാണ്. ആദ്യം വെട്ടിയത് ശബരി എന്നയാളാണെന്നും പിന്നീട് അനീഷ് എന്നയാളും വെട്ടിയെന്ന് സുരേഷ് പറഞ്ഞു.

പാർട്ടി പത്രം വരുത്തുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നതായി സുരേഷ് പറഞ്ഞു. വെട്ടേറ്റു കിടന്ന ഷാജഹാനെ സുരേഷിന്റെ നേതൃത്വത്തിലാണ് ആശുപത്രിയിലെത്തിച്ചത്. ശബരിയും അനീഷും പാർട്ടിക്കാരാണെന്നാണ് സുരേഷിന്റെ വെളിപ്പെടുത്തൽ.

അതേസമയം, ഷാജഹാന്റെ കൊലപാതക കാരണം വ്യക്തമല്ലെന്നും കൊലപാതകസംഘത്തിൽ എട്ടുപേരുണ്ടെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. കൃത്യം നടത്തിയവരെ തിരിച്ചറിയാൻ കഴിഞ്ഞു, വൈകാതെ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. കൊലപാതകത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്നാണ് എഫ്ഐആർ.