LogoLoginKerala

പാലക്കാട്ടെ ഷാജഹാന്റെ കൊലപാതകം ; തെറ്റായ പ്രചാരണം അഴിച്ചുവിടുന്നുവെന്ന് സിപിഐഎം

കൊലപാതകം നടത്തിയത് ആർഎസ്എസ് – ബിജെപി പ്രവർത്തകരാണെന്ന് നാട്ടുകാർക്ക് അറിയാം എന്നും സിപിഐഎം പാലക്കാട് : പാലക്കാട്ടെ ഷാജഹാന്റെ കൊലപാതകത്തിൽ തെറ്റായ പ്രചാരണം അഴിച്ചുവിടുന്നുവെന്ന് സിപിഐഎം. സിപിഐഎം പ്രവർത്തകരെ അരിഞ്ഞു തള്ളുകയും വ്യാജ പ്രചാരണം നടത്തുന്നതും ആർഎസ്എസ് ശൈലിയാണ്. കൊലപാതകം നടത്തിയത് ആർഎസ്എസ് – ബിജെപി പ്രവർത്തകരാണെന്ന് നാട്ടുകാർക്ക് അറിയാം എന്നും സിപിഐഎം പറഞ്ഞു. അതേസമയം, ഷാജഹാന്റെ കൊലപാതകത്തിൽ കൃത്യമായ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ആവശ്യപ്പെട്ടു. ബിജെപിയെ എതിർക്കുന്നെങ്കിലും കൊലപാതകത്തിന് പിന്നിൽ അവരാണെന്ന് …
 

കൊലപാതകം നടത്തിയത് ആർഎസ്എസ് – ബിജെപി പ്രവർത്തകരാണെന്ന് നാട്ടുകാർക്ക് അറിയാം എന്നും സിപിഐഎം

പാലക്കാട് : പാലക്കാട്ടെ ഷാജഹാന്റെ കൊലപാതകത്തിൽ തെറ്റായ പ്രചാരണം അഴിച്ചുവിടുന്നുവെന്ന് സിപിഐഎം. സിപിഐഎം പ്രവർത്തകരെ അരിഞ്ഞു തള്ളുകയും വ്യാജ പ്രചാരണം നടത്തുന്നതും ആർഎസ്എസ് ശൈലിയാണ്. കൊലപാതകം നടത്തിയത് ആർഎസ്എസ് – ബിജെപി പ്രവർത്തകരാണെന്ന് നാട്ടുകാർക്ക് അറിയാം എന്നും സിപിഐഎം പറഞ്ഞു.

അതേസമയം, ഷാജഹാന്റെ കൊലപാതകത്തിൽ കൃത്യമായ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ആവശ്യപ്പെട്ടു. ബിജെപിയെ എതിർക്കുന്നെങ്കിലും കൊലപാതകത്തിന് പിന്നിൽ അവരാണെന്ന് കരുതുന്നില്ല എന്നും രാഷ്ട്രീയ അഭിപ്രായവ്യത്യാസമുണ്ടെന്ന് കരുതി എല്ലാം ബിജെപിയുടെ തലയിൽ ഇടാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.

സിപിഐഎമ്മിനെതിരെ ആരോപണം ഉന്നയിക്കുന്നത് പാർട്ടിക്കാർ തന്നെയാണ്. സർക്കാരിന്റെ കൈവശം ഉള്ളതിനേക്കാൾ ആയുധശേഖരം സിപിഐഎമ്മിന്റെ കയ്യിലുണ്ടെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.