LogoLoginKerala

സ്വാതന്ത്ര്യത്തിന്റെ മധുരം നുണയാന്‍ വൈദ്യുതിയില്ല, വീടില്ല,; പുറംപോക്ക് ഭൂമി തട്ടിയെടുക്കാന്‍ ജാതിക്കോമരങ്ങളും; പ്രകാശിനിയമ്മയുടെ കയ്‌പ്പേറും ജീവിതം

രാജ്യം സ്വാതന്ത്ര്യലബ്ധി നേടിയതിന്റെ 75 വര്ഷം ആഘോഷിക്കുമ്പോള് ഇടിഞ്ഞ് പൊളിഞ്ഞ ഓലക്കൂരയില് നിന്നാണ് പ്രകാശിനിയമ്മ പതാക ഉയര്ത്തി ചിരിച്ച് നിന്ന് സല്യൂട്ട് നല്കിയത് 50 വര്ഷമായി പുറംപോക്കിലെ ചെറ്റക്കുടിലില് താമസമാണ്. വീട് വയ്ക്കാന് സമ്മതിക്കാത്തവരില് പ്രദേശത്തെ ജാതിക്കോമരങ്ങള് വരെ മനോരമ ഒന്നാം പേജില് ഇടംപിടിച്ച അമ്മുമ്മയുടെ ജീവിതം അത്രസുഖകരമല്ല… രാജ്യം സ്വാതന്ത്ര്യലബ്ധി നേടിയതിന്റെ 75 വര്ഷം ആഘോഷിക്കുമ്പോള് ഇടിഞ്ഞ് പൊളിഞ്ഞ ഓലക്കൂരയില് നിന്നാണ് പ്രകാശിനിയമ്മ പതാക ഉയര്ത്തി ചിരിച്ച് നിന്ന് സല്യൂട്ട് നല്കിയത്. മനോരമ പത്രത്തിലെ ഒന്നാം …
 

രാജ്യം സ്വാതന്ത്ര്യലബ്ധി നേടിയതിന്റെ 75 വര്‍ഷം ആഘോഷിക്കുമ്പോള്‍ ഇടിഞ്ഞ് പൊളിഞ്ഞ ഓലക്കൂരയില്‍ നിന്നാണ് പ്രകാശിനിയമ്മ പതാക ഉയര്‍ത്തി ചിരിച്ച് നിന്ന് സല്യൂട്ട് നല്‍കിയത്

50 വര്‍ഷമായി പുറംപോക്കിലെ ചെറ്റക്കുടിലില്‍ താമസമാണ്. വീട് വയ്ക്കാന്‍ സമ്മതിക്കാത്തവരില്‍ പ്രദേശത്തെ ജാതിക്കോമരങ്ങള്‍ വരെ മനോരമ ഒന്നാം പേജില്‍ ഇടംപിടിച്ച അമ്മുമ്മയുടെ ജീവിതം അത്രസുഖകരമല്ല… രാജ്യം സ്വാതന്ത്ര്യലബ്ധി നേടിയതിന്റെ 75 വര്‍ഷം ആഘോഷിക്കുമ്പോള്‍ ഇടിഞ്ഞ് പൊളിഞ്ഞ ഓലക്കൂരയില്‍ നിന്നാണ് പ്രകാശിനിയമ്മ പതാക ഉയര്‍ത്തി ചിരിച്ച് നിന്ന് സല്യൂട്ട് നല്‍കിയത്.

മനോരമ പത്രത്തിലെ ഒന്നാം പേജില്‍ മായാതെ നിന്ന ഈ ചിരിക്ക് പിറകില്‍ ഒരുപാട് കയ്‌പ്പേറിയ കഥയുണ്ട്. ആലുവ സ്വദേശിയായ പ്രകാശിനിയമ്മ കടങ്ങല്ലൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപത്തെ ഒന്നരസെന്റ് പോലുമില്ലാത്ത പുറംപോക്കിലാണ് കഴിയുന്നത്. പെരുമഴ പെയ്താലോ പ്രളയം വന്നാലോ നാല് തൂണിലും ഓലയിലും ഒതുങ്ങുന്ന ആ വലിയ വീട് നിലംപതിക്കും. മുന്‍പ് ഇതൊരു ചായക്കടയായിരുന്നു. പുറംപോക്കിലെ ചായക്കടയുടെ ഭരണം ഭര്‍ത്താവിന് ആയിരുന്നെങ്കിലും പിന്നാലെ അത് നിലച്ചു. ഭര്‍ത്താവ് മരിച്ചതോടെ പ്രകാശിനിയമ്മയും കിടപ്പായി.

മൂന്ന് മക്കളില്‍ രണ്ടുപേരും ഇപ്പോഴും അമ്മയ്‌ക്കൊപ്പം തന്നെ ഈ പൊളിഞ്ഞ് വീഴാറായ കൂരയിലാണ് താമസം. സഹോദരിയെ മറ്റൊരിടത്തേക്ക് കെട്ടിച്ച് വിട്ടെങ്കിലും അമ്മയെ നോക്കാനായി അവര്‍ ഓടിയെത്തും. അജയകുമാറിന്റെ വാക്കുകളില്‍ വ്യവസ്ഥകളോടുള്ള പ്രതിഷേധം തളംകെട്ടിയിരിക്കുന്നു.

‘ 50 വര്‍ഷമായി ഈ കാണുന്ന പുറംപോക്കിലാണ് ഞങ്ങള്‍ ജീവിക്കുന്നത്. ഈ ഭൂമി ഇന്ത്യാ ഗവണ്‍മെന്റിന്റേത് ആയതിന്റെ പേരില്‍ ഇവിടെ ഒരു കല്ലിടാന്‍ പോലും ആരും സമ്മതിക്കാറില്ല, എന്തെങ്കിലും നവീകരണം ഈ പുരയില്‍ നടത്തിയാല്‍ അപ്പോള്‍ തന്നെ സ്‌റ്റോപ്പ് മെമ്മോ വരും. എന്‍.എസ്.എസിന്റെ ചുമതലയില്‍പ്പെടുന്ന ദേവസ്വം ക്ഷേത്രമാണ് അരികില്‍ .അവര്‍ ആകുന്ന രീതിയിലെല്ലാം വസ്തു തരപ്പെടുത്തിയെടുക്കാന്‍ നോക്കി. പക്ഷേ ഞങ്ങള്‍ വഴങ്ങിയില്ല, ഇത്രകാലമായിട്ട് ഇവിടുത്തെ വാര്‍ഡ് മെമ്പര്‍ പോയിട്ട് ജനപ്രതിനിധികള്‍ ആരും തന്നെ ഞങ്ങളോട് സുഖമാണോ എന്ന് പോലും അന്വേഷിച്ചിട്ടില്ല,

സ്വാതന്ത്ര്യത്തിന്റെ മധുരം നുണയാന്‍ വൈദ്യുതിയില്ല, വീടില്ല,; പുറംപോക്ക് ഭൂമി തട്ടിയെടുക്കാന്‍ ജാതിക്കോമരങ്ങളും;  പ്രകാശിനിയമ്മയുടെ കയ്‌പ്പേറും ജീവിതം

ലൈഫ് മിഷനില്‍ അടക്കം വീടിന് വേണ്ടി പലപ്പോഴും കയറിയിറങ്ങി. പലരേയും കണ്ടു. കാഴ്ചമാത്രമായി അത് ഒതുങ്ങി പോയെന്നാണ് പ്രകാശിനിയമ്മയും പറയുന്നത്. രാജ്യം ജനിച്ച് 75 വര്‍ഷം പിന്നിടുമ്പോഴും അമൃത് മഹോത്സവം ആഘോഷിക്കപ്പെടാന്‍ ഇവര്‍ക്ക് കഴിയില്ല. വൈദ്യുതി ബന്ധം എടുക്കണമെങ്കില്‍ സ്വന്തമായി പട്ടയം വേണം, ഇല്ലാത്തപക്ഷം അതും വിലക്കായി. സമീപത്തെ സര്‍ക്കാര്‍ വക പുറംപോക്ക് ഭൂമിയെല്ലാം കയ്യൂക്കുള്ളവന്മാര്‍ തട്ടിയെടുത്തു. പണം കയ്യിലുള്ളവര്‍ പേരില്‍ കൂട്ടി. അവിടെയും നിസ്സഹായരായി കണ്ട് നില്‍ക്കാനെ പ്രകാശിനിയമ്മയ്ക്കും മക്കള്‍ക്കും കഴിഞ്ഞുള്ളു. വർഷങ്ങൾ കടന്നു പോയിട്ടും നിയമവ്യവസ്ഥയോട് ഇന്നും യുദ്ധം ചെയ്യുന്നു.

ശൗചാലയം പോലും ഈ വീടിന് അന്യമാണ്. മക്കള്‍ ക്ഷേത്രം വക പൊതുശൗചാലയത്തെ ആശ്രയിക്കുമ്പോള്‍ വടിയുമായി ഉന്തിനടക്കുന്ന അമ്മയ്ക്ക് കസേരയില്‍ ആശ്രയിക്കണം. മുന്‍വാര്‍ഡ് മെമ്പറായിരുന്നു പതാക നല്‍കിയത്. പതാക ഉയര്‍ത്തി ചിത്രം പകര്‍ത്തി പത്രത്തില്‍ വന്നതും പ്രകാശിനിയമ്മ അറിഞ്ഞിരുന്നില്ല. ഒരു ദിവസമെങ്കിലും മഴകൊള്ളാതെ കാറ്റിനെ ഭയക്കാതെ അടച്ചുറപ്പുള്ള വീട്ടില്‍ കഴിണമെന്നത് ഒടുങ്ങാത്ത ആഗ്രഹമാണ്.പക്ഷേ ഏതെല്ലാം വാതില്‍ മുട്ടിയാലും മുടക്കാനും ശകുനം വിളിക്കാനും ജാതിക്കോമരങ്ങള്‍ ഇവര്‍ക്ക് പിന്നാലെയുണ്ട്. പുറം പോക്ക് കിട്ടിയാല്‍ അത്രയും ലാഭമെന്ന രീതിയില്‍……