LogoLoginKerala

ലുലു സ്വാതന്ത്രത്തിന്റെ 75-ാം വര്‍ഷത്തില്‍ വിരമിച്ച സൈനികര്‍ക്ക് കൊടുത്ത ആദരവ്

സൈനികര് ഹീറോകളെന്ന് മഞ്ജുപിള്ള; പതാക ഉയര്ത്തി പരേഡ് വീക്ഷിച്ച് ഐജി :പി വിജയന് കൊച്ചി: രാജ്യത്തിന്റെ 76ാം സ്വാതന്ത്ര്യദിനാഘോഷത്തില് പങ്കുചേര്ന്ന് ലുലു ഗ്രൂപ്പും. കാക്കനാട് സൈനിക ആശ്രമത്തിലെ മുതിര്ന്ന സൈനികന് ഭാസ്കരന് നായരേയും അവശരായ സൈനികരേയും വീരമൃത്യു വരിച്ച സൈനികരുടെ വിധവകളേയും ലുലു മാളില് നടന്ന ചടങ്ങില്പൊന്നാട ചാര്ത്തി ആദരിച്ചുകൊണ്ടാണ് കൊച്ചിലുലുമാളില് ആസാദി കാ അമൃത് മഹോത്സവം ആഘോഷമാക്കിയത്.പരിപാടിയില് ഏറ്റവും ശ്രദ്ധേയമായത് കാക്കനാട് സൈനിക ആശ്രമത്തിലെ മുതിര്ന്ന സൈനികരെ ആദരിക്കല് തന്നെയായിരുന്നു. രണ്ടാംലോകമഹായുദ്ധത്തില് പങ്കെടുത്ത മുതിര്ന്ന …
 

 

സൈനികര്‍ ഹീറോകളെന്ന് മഞ്ജുപിള്ള; പതാക ഉയര്‍ത്തി പരേഡ് വീക്ഷിച്ച് ഐജി :പി വിജയന്‍

കൊച്ചി: രാജ്യത്തിന്റെ 76ാം സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കുചേര്‍ന്ന് ലുലു ഗ്രൂപ്പും. കാക്കനാട് സൈനിക ആശ്രമത്തിലെ മുതിര്‍ന്ന സൈനികന്‍ ഭാസ്‌കരന്‍ നായരേയും അവശരായ സൈനികരേയും വീരമൃത്യു വരിച്ച സൈനികരുടെ വിധവകളേയും ലുലു മാളില്‍ നടന്ന ചടങ്ങില്‍പൊന്നാട ചാര്‍ത്തി ആദരിച്ചുകൊണ്ടാണ് കൊച്ചിലുലുമാളില്‍ ആസാദി കാ അമൃത് മഹോത്സവം ആഘോഷമാക്കിയത്.പരിപാടിയില്‍ ഏറ്റവും ശ്രദ്ധേയമായത് കാക്കനാട് സൈനിക ആശ്രമത്തിലെ മുതിര്‍ന്ന സൈനികരെ ആദരിക്കല്‍ തന്നെയായിരുന്നു.

രണ്ടാംലോകമഹായുദ്ധത്തില്‍ പങ്കെടുത്ത മുതിര്‍ന്ന സൈനികന്‍ ഭാസ്‌കരന്‍ നായരെയും പത്ത് വര്‍ഷം ആര്‍മിയില്‍ സേവനം അനുഷ്ടിച്ച അന്തരിച്ച പി.കെ ശങ്കരപിള്ള, ശിവരാമന്‍ നായര്‍,കെ.ജി നായര്‍, ക്യാപ്റ്റന്‍ പി ശിവരാമന്‍ എന്നിവരുടെ ഭാര്യമാരേയും ചടങ്ങില്‍ ആദരിച്ചു. ക്യാപ്റ്റന്‍ എ.ആര്‍.എസ് മേനോന്‍, ലഫ്റ്റനന്റ് കേണല്‍ നാരായണന്‍ തുടങ്ങിയവരും ചടങ്ങില്‍ സാന്നിധ്യം കൊണ്ടു. ഇവരെ പൊന്നാട ചാര്‍ത്തിയും ലുലു ആദരിച്ചു. സിനിമ നായകന്‍മാരെക്കാളും ആദരിക്കപ്പടേണ്ട റിയല്‍ ഹീറോസ് സൈനികരാണെന്ന് ചടങ്ങില്‍ പങ്കുചേര്‍ന്ന് കൊണ്ട് നടി മഞ്ജുപിള്ള പറഞ്ഞു.

ലുലു സ്വാതന്ത്രത്തിന്റെ 75-ാം വര്‍ഷത്തില്‍ വിരമിച്ച സൈനികര്‍ക്ക് കൊടുത്ത ആദരവ്

ചടങ്ങില്‍ നടന്‍ വിവേക് ഗോപനും സൈനികര്‍ക്ക് ഉപഹാരങ്ങള്‍ കൈമാറി. ആഘോഷത്തിന്റെ ഭാഗമായി കൊച്ചി നേവല്‍ ബേസിലെ സൈനിക ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള മ്യൂസിക് ബാന്‍ഡും അരങ്ങേറി. 50ലധികം സൈനിക സംഗീതജ്ഞര്‍ ചടങ്ങില്‍ പങ്കാളികളായി. സ്വാതന്ത്ര്യദിനത്തില്‍ തീരദേശ പൊലീസ് മേധാവി ഐ.ജി. പി വിജയന്‍ ദേശീയ പാതക ഉയര്‍ത്തിതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി.ഐ.പി.എസ്. റിട്ടേര്‍ഡ് റിയര്‍ അഡ്മിറര്‍ എം.എന്‍. ആന്റണി ജോര്‍ജിനെ ഐ.ജി പി.വിജയന്‍ ആദരിച്ചു. ലുലുവിന്റെ സെക്യൂരിറ്റി ഓഫീസേഴ്സ് നേതൃത്വം നല്‍കിയ പരേഡും ശ്രദ്ധേയമായിരുന്നു