LogoLoginKerala

കർണാടകയിൽ സവർക്കർ പോസ്റ്ററിനെച്ചൊല്ലി സംഘർഷാവസ്ഥ ; കർഫ്യൂ പ്രഖ്യാപിച്ചു

ഹിന്ദു അനുകൂല സംഘടനകൾ പതിച്ച പോസ്റ്ററിനെതിരെ ഏതാനും മുസ്ലീം യുവാക്കളാണ് പ്രതിഷേധിച്ചത് ബെംഗളൂരു : സ്വാതന്ത്ര്യദിനത്തിൽ കർണാടകയിലെ ശിവമോഗയിൽ അമീർ അഹമ്മദ് സർക്കിളിൽ വീർ സവർക്കറുടെ പോസ്റ്റർ പതിച്ചതിനെ തുടർന്ന് സംഘർഷം . ഹിന്ദു അനുകൂല സംഘടനകൾ പതിച്ച പോസ്റ്ററിനെതിരെ ഏതാനും മുസ്ലീം യുവാക്കളാണ് പ്രതിഷേധിച്ചത്. സവർക്കറിന്റെ ഫ്ലെക്സ് നീക്കം ചെയ്യാനുള്ള ശ്രമത്തിനെതിരെ ഹിന്ദു അനുകൂല പ്രവർത്തകർ പ്രതിഷേധിച്ചതിനെ തുടർന്ന് കർണാടക പൊലീസ് ശിവമോഗ ജില്ലയുടെ ചില ഭാഗങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. അതേസമയം, മംഗലാപുരത്തെ സൂറത്ത്കൽ ജംഗ്ഷനിൽ …
 

ഹിന്ദു അനുകൂല സംഘടനകൾ പതിച്ച പോസ്റ്ററിനെതിരെ ഏതാനും മുസ്ലീം യുവാക്കളാണ് പ്രതിഷേധിച്ചത്

ബെംഗളൂരു : സ്വാതന്ത്ര്യദിനത്തിൽ കർണാടകയിലെ ശിവമോഗയിൽ അമീർ അഹമ്മദ് സർക്കിളിൽ വീർ സവർക്കറുടെ പോസ്റ്റർ പതിച്ചതിനെ തുടർന്ന് സംഘർഷം . ഹിന്ദു അനുകൂല സംഘടനകൾ പതിച്ച പോസ്റ്ററിനെതിരെ ഏതാനും മുസ്ലീം യുവാക്കളാണ് പ്രതിഷേധിച്ചത്.

സവർക്കറിന്റെ ഫ്ലെക്സ് നീക്കം ചെയ്യാനുള്ള ശ്രമത്തിനെതിരെ ഹിന്ദു അനുകൂല പ്രവർത്തകർ പ്രതിഷേധിച്ചതിനെ തുടർന്ന് കർണാടക പൊലീസ് ശിവമോഗ ജില്ലയുടെ ചില ഭാഗങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. അതേസമയം, മംഗലാപുരത്തെ സൂറത്ത്കൽ ജംഗ്ഷനിൽ സവർക്കറുടെ പേരെഴുതി സ്ഥാപിച്ച ബാനർ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) പ്രവർത്തകർ എതിർത്തതിനെത്തുടർന്ന് നീക്കം ചെയ്തു.

മംഗളൂരു നോർത്ത് ബിജെപി എംഎൽഎ വൈ ഭരത് ഷെട്ടിയുടെ അഭ്യർത്ഥന പ്രകാരം സർക്കിളിന് സവർക്കറുടെ പേരിടാനുള്ള നിർദ്ദേശത്തിന് മംഗളൂരു സിറ്റി കോർപ്പറേഷൻ നേരത്തെ അംഗീകാരം നൽകിയിരുന്നു. സർക്കിളിന് ഔദ്യോഗികമായി പേരിടാൻ സർക്കാർ അനുമതിക്കായി കാത്തിരിക്കുകയാണ് പൗരസമിതി. സൂറത്ത്കൽ വർഗീയ സംഘർഷ മേഖലയായതിനാലാണ് വിഷയം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയതെന്ന് എസ്ഡിപിഐ പ്രാദേശിക നേതാവ് പറഞ്ഞു. സർക്കിളിന് സവർക്കറുടെ പേരിടുന്നതിനെ എസ്ഡിപിഐ എതിർക്കുന്നതായും അദ്ദേഹം പറഞ്ഞു.