LogoLoginKerala

ബെംഗളുരുവിൽ വിവാഹമോചന ഹർജി പിൻവലിച്ച ശേഷം യുവാവ് കോടതിയിൽ ഭാര്യയെ കഴുത്തറുത്തു കൊന്നു

തൊട്ടുപിന്നാലെ കോടതി വളപ്പിലെ ശുചിമുറിയിലേക്ക് പോയ ചൈത്രയെ ശിവകുമാർ പുറകിലൂടെ വന്ന് കത്തികൊണ്ട് ആക്രമിക്കുകയും കഴുത്ത് മുറിക്കുകയും ചെയ്യുകയായിരുന്നു ബെംഗളൂരു : ബെംഗളുരുവിൽ വിവാഹമോചന ഹർജി പിൻവലിച്ച ശേഷം യുവാവ് കോടതിയിൽ ഭാര്യയെ കഴുത്തറുത്തു കൊന്നു . തട്ടേക്കരെ സ്വദേശിയായ ചൈത്രയെ ഭർത്താവ് ശിവകുമാർ ആണ് കൊന്നത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ കുഞ്ഞിനെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും സമീപത്തുണ്ടായിരുന്നവർ ഇടപെട്ട് കുട്ടിയെ രക്ഷിച്ചു. ദമ്പതികളുടെ വിവാഹമോചന കേസ് പരിഗണിക്കുന്ന ഹോളനരസിപുര ടൗൺ കോടതി വളപ്പിലാണ് സംഭവം നടന്നത്. …
 

തൊട്ടുപിന്നാലെ കോടതി വളപ്പിലെ ശുചിമുറിയിലേക്ക് പോയ ചൈത്രയെ ശിവകുമാർ പുറകിലൂടെ വന്ന് കത്തികൊണ്ട് ആക്രമിക്കുകയും കഴുത്ത് മുറിക്കുകയും ചെയ്യുകയായിരുന്നു

ബെംഗളൂരു : ബെംഗളുരുവിൽ വിവാഹമോചന ഹർജി പിൻവലിച്ച ശേഷം യുവാവ് കോടതിയിൽ ഭാര്യയെ കഴുത്തറുത്തു കൊന്നു . തട്ടേക്കരെ സ്വദേശിയായ ചൈത്രയെ ഭർത്താവ് ശിവകുമാർ ആണ് കൊന്നത്. ഭാര്യയെ  കൊലപ്പെടുത്തിയ ശേഷം ഇയാൾ കുഞ്ഞിനെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും സമീപത്തുണ്ടായിരുന്നവർ ഇടപെട്ട് കുട്ടിയെ രക്ഷിച്ചു. ദമ്പതികളുടെ വിവാഹമോചന കേസ് പരിഗണിക്കുന്ന ഹോളനരസിപുര ടൗൺ കോടതി വളപ്പിലാണ് സംഭവം നടന്നത്.

ഏഴുവർഷമായി വിവാഹിതരായ ഇവർക്ക് ഒരു പെൺകുഞ്ഞുണ്ട്. ശനിയാഴ്ച നടന്ന ലോക് അദാലത്ത് ദമ്പതികളോട് വിവാഹമോചന ഹർജികൾ പിൻവലിച്ച് പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഒരു മണിക്കൂറോളം നീണ്ട കൗൺസിലിംഗിന് ശേഷം ഇരുവരും വിവാഹമോചന ഹർജികൾ പിൻവലിക്കുകയും കുട്ടിക്ക് വേണ്ടി ഒരുമിച്ച് ജീവിക്കാൻ സമ്മതിക്കുകയും ചെയ്തു. എന്നാൽ, തൊട്ടുപിന്നാലെ കോടതി വളപ്പിലെ ശുചിമുറിയിലേക്ക് പോയ ചൈത്രയെ ശിവകുമാർ പുറകിലൂടെ വന്ന് കത്തികൊണ്ട് ആക്രമിക്കുകയും കഴുത്ത് മുറിക്കുകയും ചെയ്യുകയായിരുന്നു.

തുടർന്ന് ഇയാൾ തന്റെ പെൺകുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചെങ്കിലും സമീപത്തുള്ളവർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ചൈത്രയെ ഹോളനർസിപുരയിൽ നിന്ന് ആംബുലൻസിൽ ഹാസൻ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.