LogoLoginKerala

പല കന്യാസ്ത്രീമഠങ്ങളിലും ലെസ്ബിയന്‍ സാഹചര്യമുണ്ട്; അങ്ങനെയുള്ളവര്‍ തിരുവസ്ത്രം ധരിക്കാന്‍ യോഗ്യരല്ല; ബസില്‍ ലൈംഗികാവയവം കാട്ടുന്നവന്മാരാണ് നാടിന്റെ ട്രോഫികള്‍: ജാനകി സുധീര്‍ അഭിമുഖം

”വിമര്ശിച്ചവരില് നല്ലൊരു ഭാഗവും സ്ത്രീകളായിരുന്നു. ഇപ്പോള് കുല പുരുഷ റോള് മാറി, കുല സ്ത്രീകള് റോള് ഏറ്റെടുത്തിരിക്കുകയാണ് ഹോളിവൂണ്ട് ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെയുള്ള മതവിവാദങ്ങളില് മറുപടിയുമായി നടിയും മോഡലുമായ ജാനകി സുധീര്. വോളി വൂണ്ട് ചിത്രം ഒരു മതത്തിനേയും വൃണപ്പെടുത്തുന്നില്ല. ചിത്രത്തില് പരാമര്ശിക്കപ്പെടുന്ന ലെസ്ബിയന് കാഴ്ചപ്പാടുകള് സമൂഹത്തില് സംഭവിക്കുന്നതാണെന്നും ജാനകി ലോഗിന് കേരളയ്ക്ക് നല്കിയ പ്രത്യേക അഭിമുഖത്തില് പറഞ്ഞു. കന്യാസ്ത്രീകളെ മോശക്കാരാക്കുന്ന പ്രമേയമല്ല കന്യാസ്ത്രീകളെ മോശക്കാരാക്കുന്ന പ്രമേയമല്ല ചിത്രത്തില് ഒരുക്കിയിരിക്കുന്നത്. കന്യാസ്ത്രീ മഠങ്ങളില് പലപ്പോഴും നടക്കാറുള്ള കാര്യങ്ങള് …
 

”വിമര്‍ശിച്ചവരില്‍ നല്ലൊരു ഭാഗവും സ്ത്രീകളായിരുന്നു. ഇപ്പോള്‍ കുല പുരുഷ റോള്‍ മാറി, കുല സ്ത്രീകള്‍ റോള്‍ ഏറ്റെടുത്തിരിക്കുകയാണ്

ഹോളിവൂണ്ട് ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെയുള്ള മതവിവാദങ്ങളില്‍ മറുപടിയുമായി നടിയും മോഡലുമായ ജാനകി സുധീര്‍. വോളി വൂണ്ട് ചിത്രം ഒരു മതത്തിനേയും വൃണപ്പെടുത്തുന്നില്ല. ചിത്രത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ലെസ്ബിയന്‍ കാഴ്ചപ്പാടുകള്‍ സമൂഹത്തില്‍ സംഭവിക്കുന്നതാണെന്നും ജാനകി ലോഗിന്‍ കേരളയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

കന്യാസ്ത്രീകളെ മോശക്കാരാക്കുന്ന പ്രമേയമല്ല

കന്യാസ്ത്രീകളെ മോശക്കാരാക്കുന്ന പ്രമേയമല്ല ചിത്രത്തില്‍ ഒരുക്കിയിരിക്കുന്നത്. കന്യാസ്ത്രീ മഠങ്ങളില്‍ പലപ്പോഴും നടക്കാറുള്ള കാര്യങ്ങള്‍ കേട്ടിട്ടുള്ളതാണ്. ഒരു സ്ത്രീയ്ക്ക് അത് കന്യാസ്ത്രീയായാലും ലൈംഗികപരമായ ആകര്‍ഷണമോ സ്വന്തം ജെന്ററില്‍പ്പെട്ടവരുമായി അടുപ്പം തോന്നാവുന്നതോ സ്വാഭാവികമാണ്. അങ്ങനെ തോന്നുന്നവര്‍ക്ക് ആ തിരുവസ്ത്രം ചേരുന്നതല്ല എന്ന് വിശ്വസിക്കപ്പെടുന്ന ആളാണ് ഞാന്‍. ഹോളിവൂണ്ടിന്റെ പ്രമേയം തന്നെ തിരുവസ്ത്രം ഉപേക്ഷിച്ച് ഇണയിലേക്ക് അടുക്കുന്ന രംഗമാണ്- ജാനകി പറയുന്നു.

ട്രെയിറിലെ ചിലരംഗങ്ങള്‍ കണ്ടാണ് പലരും വിവാദമുണ്ടാക്കാന്‍ ശ്രമിച്ചത്. സിനിമ ട്രെയിലര്‍ പോലെ ആകില്ല. വ്യത്യസ്തമായ ഒരു പാറ്റേണിലാണ് സിനിമ പോകുന്നത് തന്നെ. ട്രെയിലര്‍ കണ്ട് സിനിമ അത്തരം സിനിമയാണെന്ന മുന്‍ധാരണയോടെ പോയാല്‍ നിരാശ മാത്രമായിരിക്കും ഫലം, ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ ചിലര്‍ ആര്‍ഷഭാരത സംസ്‌കാരം പറഞ്ഞുകൊണ്ടെത്തി. കുറേ തെറിപറഞ്ഞു, അവരോടൊക്കെ പറയാന്‍ എനിക്കുള്ളത് ഒന്നേയുള്ളു. നമ്മുടെ ക്ഷേത്രകലകളിലും കൊത്തുപണികളിലുമെല്ലാം ഇതേ ലൈംഗികത തന്നെയല്ലേ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഞാന്‍ എന്റെ ശരീരമാണ് പ്രദര്‍ശിപ്പിക്കുന്നത്. അത് എന്റെ സ്വാതന്ത്ര്യമാണ്, മറ്റൊരാളുടെ കടം വാങ്ങിയ അവയവമല്ല പ്രദര്‍ശിപ്പിക്കുന്നത്.

വിമര്‍ശിച്ചവരില്‍ ഏറെയും സ്ത്രീകള്‍

വിമര്‍ശിച്ചവരില്‍ നല്ലൊരു ഭാഗവും സ്ത്രീകളായിരുന്നു. ഇപ്പോള്‍ കുല പുരുഷ റോള്‍ മാറി, കുല സ്ത്രീകള്‍ റോള്‍ ഏറ്റെടുത്തിരിക്കുകയാണ്. ഞാന്‍ തിരുവനന്തപുരം വെഞ്ഞാറമ്മൂട്കാരിയാണ്. അവിടെയുള്ള പല മാന്യന്മാരും അനാവശ്യമായി തെറിവിളിച്ച് രംഗത്തെത്തി. കുളിക്കടവില്‍ ഒളിഞ്ഞ് നോക്കുന്നവരും ബസില്‍ ലൈംഗികാവയവം പ്രദര്‍ശിപ്പിക്കുന്നവന്മാരുമൊക്കെയാണ് ഞാന്‍ ഒരു സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ എന്നെ വിമര്‍ശിക്കുന്നത്. അവന്മാരൊക്കെ നാടിന്റെ ട്രോഫിയും ഞാന്‍ മോശക്കാരിയുമാണെന്ന് പറഞ്ഞാല്‍ എങ്ങനെ സമ്മതിച്ച് കൊടുക്കണം”- ജാനകി പ്രതികരിക്കുന്നു.

അഭിമുഖം പൂര്‍ണരൂപം വീഡിയോ ലിങ്കില്‍ കാണാം:-