LogoLoginKerala

സൽമാൻ റുഷ്‌ദിയുടെ നില ഗുരുതരം ; നിലവിൽ വെന്‍റിലേറ്ററിൽ : പ്രതിയെ തിരിച്ചറിഞ്ഞു

അദ്ദേഹത്തിന് മത തീവ്രവാദികളിൽ നിന്ന് വധഭീഷണി നേരിട്ടിരുന്നു ന്യൂയോർക്ക്: ന്യൂയോർക്കിലെ പരിപാടിക്കിടെ കുത്തേറ്റ പ്രശസ്ത ബ്രിട്ടീഷ് ഇന്ത്യൻ എഴുത്തുകാരൻ സൽമാൻ റഷ്ദിയുടെ ആരോഗ്യനില ഗുരുതരം. റുഷ്ദി നിലവിൽ വെന്റിലേറ്ററിലാണ്. റുഷ്ദിയുടെ കരളിന് സാരമായി കുത്തേൽക്കുകയും കൈ ഞെരമ്പുകൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടേക്കും. വാർത്തകൾ ശുഭകരമല്ലെന്ന് റുഷ്ദിയുടെ ഏജന്റ് അറിയിച്ചു. ഇന്നലെ ന്യൂയോർക്കിലെ ഒരു പരിപാടിക്കിടെയാണ് സൽമാൻ റുഷ്ദിക്ക് നേരെ വധശ്രമം ഉണ്ടായത്. അദ്ദേഹത്തിന് മത തീവ്രവാദികളിൽ നിന്ന് വധഭീഷണി നേരിട്ടിരുന്നു. ദി സാത്താനിക് …
 

അദ്ദേഹത്തിന് മത തീവ്രവാദികളിൽ നിന്ന് വധഭീഷണി നേരിട്ടിരുന്നു

ന്യൂയോർക്ക്: ന്യൂയോർക്കിലെ പരിപാടിക്കിടെ കുത്തേറ്റ പ്രശസ്ത ബ്രിട്ടീഷ് ഇന്ത്യൻ എഴുത്തുകാരൻ സൽമാൻ റഷ്ദിയുടെ ആരോഗ്യനില ഗുരുതരം. റുഷ്ദി നിലവിൽ വെന്റിലേറ്ററിലാണ്.

റുഷ്ദിയുടെ കരളിന് സാരമായി കുത്തേൽക്കുകയും കൈ ഞെരമ്പുകൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടേക്കും. വാർത്തകൾ ശുഭകരമല്ലെന്ന് റുഷ്‌ദിയുടെ ഏജന്റ് അറിയിച്ചു.

ഇന്നലെ ന്യൂയോർക്കിലെ ഒരു പരിപാടിക്കിടെയാണ് സൽമാൻ റുഷ്‌ദിക്ക് നേരെ വധശ്രമം ഉണ്ടായത്. അദ്ദേഹത്തിന് മത തീവ്രവാദികളിൽ നിന്ന് വധഭീഷണി നേരിട്ടിരുന്നു. ദി സാത്താനിക് വേഴ്‌സസ് എന്ന പുസ്തകത്തിന്റെ പേരിലായിരുന്നു ഭീഷണി. ന്യു ജേഴ്‌സി സ്വദേശിയായ 24 കാരനായ ഹാദി മറ്ററാണ് അക്രമിയെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.