LogoLoginKerala

അഹാന കൃഷ്‍ണ നായികയാകുന്ന ‘മി മൈസെല്‍ഫ് ആൻഡ് ഐ’, ട്രെയിലര്‍ പുറത്തുവിട്ട് പൃഥ്വിരാജ്

എല്ലാ രാത്രിയും ഒരു കോഫി ഷോപ്പിൽ കണ്ടുമുട്ടുന്ന മൂന്നുപേരുടെ കഥയാണ് ഏഴ് എപ്പിസോഡുകളുള്ള വെബ് സീരീസ് പറയുന്നത് അഹാന കൃഷ്ണ പ്രധാന വേഷത്തിലെത്തുന്ന ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന ഒരു മൈക്രോ വെബ് സീരീസായ ‘മി മൈസെല്ഫ് ആൻഡ് ഐ’ന്റെ ട്രെയ്ലർ പുറത്തുവിട്ട് പൃഥ്വിരാജ്. എല്ലാ രാത്രിയും ഒരു കോഫി ഷോപ്പിൽ കണ്ടുമുട്ടുന്ന മൂന്നുപേരുടെ കഥയാണ് ഏഴ് എപ്പിസോഡുകളുള്ള വെബ് സീരീസ് പറയുന്നത്. അവർക്കിടയിലെ പ്രണയവും ജീവിതവും ഭാവിയും ചെറിയ തമാശകളും എല്ലാം ചേർത്തൊരുങ്ങുന്ന ഒരു ത്രില്ലറാണ് ‘മി മൈസെല്ഫ് …
 

എല്ലാ രാത്രിയും ഒരു കോഫി ഷോപ്പിൽ കണ്ടുമുട്ടുന്ന മൂന്നുപേരുടെ കഥയാണ് ഏഴ് എപ്പിസോഡുകളുള്ള വെബ് സീരീസ് പറയുന്നത്

അഹാന കൃഷ്‍ണ പ്രധാന വേഷത്തിലെത്തുന്ന ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന ഒരു മൈക്രോ വെബ് സീരീസായ ‘മി മൈസെല്‍ഫ് ആൻഡ് ഐ’ന്റെ ട്രെയ്ലർ പുറത്തുവിട്ട് പൃഥ്വിരാജ്. എല്ലാ രാത്രിയും ഒരു കോഫി ഷോപ്പിൽ കണ്ടുമുട്ടുന്ന മൂന്നുപേരുടെ കഥയാണ് ഏഴ് എപ്പിസോഡുകളുള്ള വെബ് സീരീസ് പറയുന്നത്. അവർക്കിടയിലെ പ്രണയവും ജീവിതവും ഭാവിയും ചെറിയ തമാശകളും എല്ലാം ചേർത്തൊരുങ്ങുന്ന ഒരു ത്രില്ലറാണ് ‘മി മൈസെല്‍ഫ് ആൻഡ് ഐ’.

എല്ലാ യുവാക്കളും ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ കടന്നുപോകുന്ന പ്രതിസന്ധികൾക്കിടയിൽ ഒരു രസകരമായ ഒരു ട്വിസ്റ്റ് കൂടി വന്നാലോ ?- സീരീസിന്റെ എഴുത്തുകാരനും സംവിധായകനുമായ അഭിലാഷ് സുധീഷ് ഈ കഥയെ വിവരിക്കാൻ ആഗ്രഹിക്കുന്നത് ഇങ്ങനെയാണ്. ‘കുറുപ്പ്’, ‘ലൂക്ക’ എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ നിമിഷ് രവിയാണ് വെബ് സീരീസിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

അഹാന കൃഷ്‍ണ പ്രധാന വേഷത്തിലെത്തുന്ന സീരിസിൽ മീരാ നായരും നവാഗതയായ കാർത്തി വിഎസും സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപ്പം യൂട്യൂബർ അരുൺ പ്രദീപും, സംസ്ഥാന അവാർഡ് ലഭിച്ച ‘ആവാസവ്യൂഹം’ എന്ന ചിത്രത്തിത്തിലൂടെ ശ്രദ്ധേയനായ രാഹുൽ രാജഗോപാലും മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട് . തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 11th hour പ്രൊഡക്ഷൻസ് ആണ് ‘മി മൈസെല്‍ഫ് ആൻഡ് ഐ’ എന്ന സീരീസ് പുറത്തിറക്കുന്നത്. അഹാന തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്തിറക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും നടൻ പൃഥ്വിരാജ് ഫേസ്ബുക്കിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ച ട്രെയിലറിനും ലഭിച്ചത് മികച്ച പ്രതികരണമാണ്.