LogoLoginKerala

ഹരിയാനയിൽ 12 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ; മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം ഉപേക്ഷിച്ചു

കൊലപാതകം, ബലാത്സംഗം, പോക്സോ എന്നീ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു ചണ്ഡീഗഡ് :ഹരിയാനയിലെ ഫരീദാബാദിൽ 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം എറിഞ്ഞു. കൊലപാതകമാണെന്ന് വരുത്തിത്തീർക്കാനാണ് പ്രതികൾ ശ്രമിച്ചത്. കൊലപാതകം, ബലാത്സംഗം, പോക്സോ എന്നീ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. അതേസമയം പ്രതികൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. പെൺകുട്ടി ജോലിക്കായി വീട്ടിലേക്ക് പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാത്തതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ …
 

കൊലപാതകം, ബലാത്സംഗം, പോക്‌സോ എന്നീ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു

ചണ്ഡീഗഡ് :ഹരിയാനയിലെ ഫരീദാബാദിൽ 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം എറിഞ്ഞു. കൊലപാതകമാണെന്ന് വരുത്തിത്തീർക്കാനാണ് പ്രതികൾ ശ്രമിച്ചത്. കൊലപാതകം, ബലാത്സംഗം, പോക്‌സോ എന്നീ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. അതേസമയം പ്രതികൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.

വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. പെൺകുട്ടി ജോലിക്കായി വീട്ടിലേക്ക് പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാത്തതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തുന്നതിനിടെ റെയിൽവേ ട്രാക്കിന് സമീപം പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചു. ബീഹാറിലെ അരാ ജില്ലയിൽ നിന്നുള്ള പെൺകുട്ടിയുടെ പിതാവ് മൂന്ന് മാസം മുമ്പ് മരിച്ചിരുന്നു. ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന അമ്മയാണ് കുട്ടിയുടെ കുടുംബം നടത്തുന്നത്. സംഭവം നടന്ന ദിവസം, രക്ഷാബന്ധൻ ദിനത്തിൽ സഹോദരനെ കാണാൻ മരിച്ചയാളുടെ അമ്മ ഡൽഹിയിലേക്ക് പോയതായിരുന്നു.