LogoLoginKerala

ചോക്ലേറ്റ് ഹീറോയില്‍ നിന്ന് കള്ളനിലേക്കുള്ള പരകായപ്രവേശം: ‘ന്നാ താന്‍ പോയി കേസ് കൊട്’ റിവ്യു

ഓരോ സിനിമയ്ക്കും ഓരോ രാഷ്ട്രീയമുണ്ട്. കലാകാരന് തന്റെ സൃഷ്ടിയാണ് രാഷ്ട്രീയം. അത് നര്മ്മത്തില് ചാലിച്ച്, ചിന്തിപ്പിച്ചു ചിരിപ്പിച്ച് പ്രേക്ഷകരിലേക്കെത്തിക്കാന് രതീഷ് ബാലകൃഷ്ണ പൊതുവാള് എന്ന എഴുത്തുകാരനും, സംവിധായകനും കഴിഞ്ഞു. അമല്ദേവ് സോമനാഥന് രതീഷ് ബാലകൃഷ്ണപൊതുവാള് സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബന് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ന്നാ താന് കേസ് കൊട്’ എന്ന സിനിമ പ്രേക്ഷകപ്രശംസ പിടിച്ചുപറ്റികൊണ്ടിരിക്കുകയാണ്. സംവിധാന മികവും, ചെറുതും വലുതുമായ കഥാപാത്രങ്ങളില് തിളങ്ങിയ ഒട്ടനേകം കലാകാരന്മാരുടെ അഭിനയമികവിനുമപ്പുറം എടുത്തു പറയേണ്ടത്, സിനിമ പറഞ്ഞു വെച്ചിരിക്കുന്ന രാഷ്ട്രീയമാണ്. …
 

ഓരോ സിനിമയ്ക്കും ഓരോ രാഷ്ട്രീയമുണ്ട്. കലാകാരന് തന്റെ സൃഷ്ടിയാണ് രാഷ്ട്രീയം. അത് നര്‍മ്മത്തില്‍ ചാലിച്ച്, ചിന്തിപ്പിച്ചു ചിരിപ്പിച്ച് പ്രേക്ഷകരിലേക്കെത്തിക്കാന്‍ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ എന്ന എഴുത്തുകാരനും, സംവിധായകനും കഴിഞ്ഞു.

അമല്‍ദേവ് സോമനാഥന്‍

തീഷ് ബാലകൃഷ്ണപൊതുവാള്‍ സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമ പ്രേക്ഷകപ്രശംസ പിടിച്ചുപറ്റികൊണ്ടിരിക്കുകയാണ്. സംവിധാന മികവും, ചെറുതും വലുതുമായ കഥാപാത്രങ്ങളില്‍ തിളങ്ങിയ ഒട്ടനേകം കലാകാരന്‍മാരുടെ അഭിനയമികവിനുമപ്പുറം എടുത്തു പറയേണ്ടത്, സിനിമ പറഞ്ഞു വെച്ചിരിക്കുന്ന രാഷ്ട്രീയമാണ്. ഓരോ സിനിമയ്ക്കും ഓരോ രാഷ്ട്രീയമുണ്ട്. കലാകാരന് തന്റെ സൃഷ്ടിയാണ് രാഷ്ട്രീയം. അത് നര്‍മ്മത്തില്‍ ചാലിച്ച്, ചിന്തിപ്പിച്ചു ചിരിപ്പിച്ച് പ്രേക്ഷകരിലേക്കെത്തിക്കാന്‍ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ എന്ന എഴുത്തുകാരനും, സംവിധായകനും കഴിഞ്ഞു.

കള്ളനായിരുന്ന രാജീവ് എന്ന ചെറുപ്പക്കാരനെ റോഡിലെ കുഴിയില്‍ വീഴാതെ വെട്ടിച്ച വണ്ടി ഇടിക്കാന്‍ വരികയും ആത്മരക്ഷാര്‍ത്ഥം തൊട്ടടുത്ത മതില്‍ ചാടിയപ്പോള്‍ പട്ടി കടിക്കുകയും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ആക്ഷേപഹാസ്യ ജോണറില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ കോര്‍ട്ട് റൂം ഡ്രാമ. കള്ളന്‍ ആയിരുന്നു എന്ന ഭൂതകാലത്തിന്റെ പേരില്‍ അയാളില്‍ അടിച്ചേല്‍പ്പിക്കുന്ന മോഷണകുറ്റം രാജീവ് എന്ന സാധാരണക്കാരനെ തളര്‍ത്തുന്നില്ല, മറിച്ച് അയാള്‍ നീതിക്ക് വേണ്ടി പോരാട്ടം തുടങ്ങുന്നു.

കുറിക്ക് കൊള്ളുന്ന നര്‍മ്മ സംഭാഷണങ്ങളും അനേകം പുതുമുഖ കഥാപാത്രങ്ങളുടെ തനതായ ഭാഷാശൈലിയും സമന്വയിപ്പിച്ച് കോടതി രംഗങ്ങളെ നൂറ് ശതമാനം എന്‍ഗേജ് ചെയ്യിക്കാന്‍ സാധിച്ചിട്ടുണ്ട്. കാസ്റ്റിംഗ് അതിഗംഭീരം. പോലീസ് കോന്‍സ്റ്റബിള്‍ മുതല്‍ ജഡ്ജി വരെ എല്ലാ കഥാപാത്രങ്ങളും തന്റേതായ കഴിവ് തെളിയിച്ചിരിക്കുന്നു. ഒരു ചോക്ലേറ്റ് റൊമാന്റിക് ഹീറോയില്‍ നിന്നും കള്ളന്‍ രാജീവിലേക്കുള്ള ചാക്കോച്ചന്റെ ദൂരത്തിനിടയില്‍ ഒട്ടേറെ വേറിട്ട കഥാപാത്രങ്ങള്‍ വന്നു പോയെങ്കിലും, കള്ളന്‍ രാജീവ് എന്ന കഥാപാത്രം കുഞ്ചാക്കോ ബോബന്‍ എന്ന ഒരു അനായാസ നടനെന്ന ഒരു വലിയ പടി വെച്ചതായി അനുഭവപ്പെട്ടു. ഗായത്രി ശങ്കറും ശക്തമായ പ്രകടനം തന്നെയായിരുന്നു.

കേസ് നടക്കുന്ന കാലഘട്ടങ്ങളെ തിരിച്ചറിയാന്‍ പെട്രോള്‍ വിലയുടെ വര്‍ദ്ധനവിനെ ഉപയോഗിച്ച സംവിധായകന്റെ ക്രിയാത്മകമായ രാഷ്ട്രീയ ബോധത്തെ പ്രശംസിക്കാതെ വയ്യ. നര്‍മം ചാലിച്ച ആദ്യ പകുതിയില്‍ ഒരു സാധാരണക്കാരന്റെ നീതിക്ക് വേണ്ടിയുള്ള യാത്രയും നിസ്സഹായവസ്ഥയും, നര്‍മം മര്‍മ്മപ്രധാനമായ രണ്ടാം പകുതിയില്‍ അധികാരത്തിന്റെ, അഴിമതിയുടെ, നീതിന്യായവ്യവസ്ഥയുടെ ചട്ടകൂടുകളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ചര്‍ച്ച ചെയ്യപ്പെടുന്നു.

ഒരു കക്ഷിരാഷ്ട്രീയത്തിനും അടിയറവ് വെയ്ക്കാത്ത സാധാരണക്കാരന്റെ രാഷ്ട്രീയമാണ് തീയേറ്ററില്‍ മുഴങ്ങി കേട്ട കയ്യടി. പുരോഗമന രാഷ്ട്രീയത്തിന്റെ മറവില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന എല്ലാവര്‍ക്കും കൊള്ളേണ്ടിടത്തു തന്നെ കൊള്ളുന്ന സിനിമയാണ് ‘ന്നാ താന്‍ കേസ് കൊട്’. നീതികേടിനെതിരെ നിലകൊള്ളുന്ന സാധാരണക്കാര്‍ നേരിടുന്ന ‘ന്നാ താന്‍ കേസ് കൊടുക്ക്’ എന്ന് പറയുന്ന അധികാരസ്വരവും, ഇനി അഥവാ കേസിന് പോയാല്‍, നിയമം അധികാരമുള്ളവരുടെ കയ്യിലാണെന്ന ധാരണയും ഈ സിനിമ ചര്‍ച്ച ചെയ്യുന്നു.

റോഡിലെ കുഴി ഒരു യാഥാര്‍ത്ഥ്യമാണ്, അതെത്ര വഴി മാറിപ്പോയാലും, എത്ര ചുവന്ന കൊടി നാട്ടിയാലും, എത്ര മണ്ണിട്ട് മൂടിയാലും, ആ കുഴി താണുകൊണ്ടേയിരിക്കും. സാധാരണക്കാരന്റെ നെഞ്ചുംകൂട് തകര്‍ത്ത് കൊണ്ട്.