LogoLoginKerala

വാളയാർ കേസിൽ പുനരന്വേഷണം ; സിബിഐ കുറ്റപത്രം തള്ളി പോക്സോ കോടതി

സിബിഐ തന്നെ പുനരന്വേഷണം നടത്തണമെന്നാണ് കോടതിയുടെ നിര്ദ്ദേശം പാലക്കാട് : വാളയാർ പീഡന കേസിൽ പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു. സിബിഐ കുറ്റപത്രം പോക്സോ കോടതി തള്ളി. പെൺകുട്ടികളുടെ അമ്മ നൽകിയ ഹർജിയിലാണ് സുപ്രധാന വിധി. സിബിഐ തന്നെ പുനരന്വേഷണം നടത്തണമെന്നാണ് കോടതിയുടെ നിര്ദ്ദേശം. ഉത്തരവിൽ സന്തോഷമെന്നും സത്യം തെളിയുമെന്നാണ് പ്രതീക്ഷയെന്നും പെണ്കുട്ടികളുടെ അമ്മ പ്രതികരണം അറിയിച്ചു. പുതിയ സംഘം കേസ് അന്വേഷിക്കണം. സത്യസന്ധമായ രീതിയിൽ അന്വേഷണം മുന്നോട്ട് കൊണ്ട് പോകണമെന്നും ക്രൈംബ്രാഞ്ച് വാദങ്ങൾ സിബിഐ …
 

സിബിഐ തന്നെ പുനരന്വേഷണം നടത്തണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം

പാലക്കാട് : വാളയാർ പീഡന കേസിൽ പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു. സിബിഐ കുറ്റപത്രം പോക്സോ കോടതി തള്ളി. പെൺകുട്ടികളുടെ അമ്മ നൽകിയ ഹർജിയിലാണ് സുപ്രധാന വിധി. സിബിഐ തന്നെ പുനരന്വേഷണം നടത്തണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.

ഉത്തരവിൽ സന്തോഷമെന്നും സത്യം തെളിയുമെന്നാണ് പ്രതീക്ഷയെന്നും പെണ്കുട്ടികളുടെ അമ്മ പ്രതികരണം അറിയിച്ചു. പുതിയ സംഘം കേസ് അന്വേഷിക്കണം.   സത്യസന്ധമായ രീതിയിൽ അന്വേഷണം മുന്നോട്ട് കൊണ്ട് പോകണമെന്നും ക്രൈംബ്രാഞ്ച് വാദങ്ങൾ സിബിഐ ശരിവെച്ചത് എന്തുകൊണ്ടെന്നും അമ്മ ചോദിച്ചു.

പെണ്‍കുട്ടികളുടെ മരണം കൊലപാതകമല്ലെന്ന പൊലീസ് കണ്ടെത്തല്‍ ശരിവച്ചുള്ള കുറ്റപത്രമാണ് സിബിഐയും കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ കുട്ടികളുടെ മരണം കൊലപാതകമാണെന്ന് അമ്മ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഇത് പരിഗണിച്ചാണ് പോക്സോ കോടതിയുടെ ഉത്തരവിട്ടത്.