LogoLoginKerala

വ്‌ലോഗര്‍  റിഫ മെഹ്നുവിന്റെ ആത്മഹത്യ; മെഹനാസിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി

കൊച്ചി: വ്ലോഗര് റിഫ മെഹ്നുവിന്റെ ആത്മഹത്യയില് ഭര്ത്താവ് മെഹനാസ് മൊയ്ദുവിന്റെ മുന്കൂര് ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സംഭവത്തില് ദുരൂഹത സംശയിക്കുന്നതായി ചൂണ്ടിക്കാട്ടി പോലീസ് നല്കിയ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി. ജസ്റ്റീസ് ബെച്ചു കുര്യന് തോമസാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതിക്കായി പോലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. മാനസികമായും ശാരീരികമായുമുള്ള പീഡനം റിഫയുടെ മരണത്തിനു കാരണമായതായാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. റിഫയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് പുറത്തുവന്നിരുന്നു. കഴുത്തിലെ അടയാളം തൂങ്ങിമരണം ശരിവയ്ക്കുന്നുവെന്നാണ് നിഗമനം. റിഫയുടെ മരണത്തില് ദുരൂഹതയുണ്ടെന്ന …
 

കൊച്ചി: വ്‌ലോഗര്‍ റിഫ മെഹ്നുവിന്റെ ആത്മഹത്യയില്‍ ഭര്‍ത്താവ് മെഹനാസ് മൊയ്ദുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സംഭവത്തില്‍ ദുരൂഹത സംശയിക്കുന്നതായി ചൂണ്ടിക്കാട്ടി പോലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി.

ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതിക്കായി പോലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. മാനസികമായും ശാരീരികമായുമുള്ള പീഡനം റിഫയുടെ മരണത്തിനു കാരണമായതായാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

റിഫയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കഴുത്തിലെ അടയാളം തൂങ്ങിമരണം ശരിവയ്ക്കുന്നുവെന്നാണ് നിഗമനം. റിഫയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ താമരശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

കഴിഞ്ഞ മാര്‍ച്ച് ഒന്നിനു പുലര്‍ച്ചെയാണ് റിഫയെ ദുബായ് ജാഹിലിയയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജനുവരിയിലാണ് റിഫ നാട്ടില്‍നിന്നു ദുബായിലേക്കു പോയത്. ദുബായ് കാരാമയില്‍ ഒരു പര്‍ദ ഷോപ്പിലായിരുന്നു ജോലി.