LogoLoginKerala

കളറായി മണവാളന്‍ വസിമും ബീപാത്തുവും ; തല്ലുമാലയുടെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു

ടൊവിനോയുടെ ഇതുവരെയുള്ള കരിയറില് ഏറ്റവും വലിയ ബജറ്റിൽ പൂര്ത്തിയാക്കിയ ചിത്രം എന്ന പ്രത്യേകതയും തല്ലുമാലയ്ക്കുണ്ട് ടൊവിനോ തോമസ് നായകനാകുന്ന തല്ലുമാലയുടെ ഓണ്ലൈന് ബുക്കിംഗ് ആരംഭിച്ചു. ചിത്രം 12 ന് തിയറ്ററുകളിലെത്തും . ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത ചിത്രത്തിൽ കല്യാണി പ്രിയദര്ശനാണ് നായിക. ടൊവിനോയുടെ ഇതുവരെയുള്ള കരിയറില് ഏറ്റവും വലിയ ബജറ്റിൽ പൂര്ത്തിയാക്കിയ ചിത്രം എന്ന പ്രത്യേകതയും തല്ലുമാലയ്ക്കുണ്ട്. ചിത്രത്തിൽ ഇരുപതുവയസ്സുകാരനായാണ് ടൊവിനോ എത്തുന്നത്. മണവാളന് വസിം എന്നാണ് ടൊവിനോയുടെ നായക കഥാപാത്രത്തിന്റെ പേര്. ബീപാത്തു എന്നാണ് …
 

ടൊവിനോയുടെ ഇതുവരെയുള്ള കരിയറില്‍ ഏറ്റവും വലിയ ബജറ്റിൽ പൂര്‍ത്തിയാക്കിയ ചിത്രം എന്ന പ്രത്യേകതയും തല്ലുമാലയ്ക്കുണ്ട്

ടൊവിനോ തോമസ് നായകനാകുന്ന തല്ലുമാലയുടെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു. ചിത്രം 12 ന് തിയറ്ററുകളിലെത്തും . ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്ത ചിത്രത്തിൽ കല്യാണി പ്രിയദര്‍ശനാണ് നായിക. ടൊവിനോയുടെ ഇതുവരെയുള്ള കരിയറില്‍ ഏറ്റവും വലിയ ബജറ്റിൽ പൂര്‍ത്തിയാക്കിയ ചിത്രം എന്ന പ്രത്യേകതയും തല്ലുമാലയ്ക്കുണ്ട്.

ചിത്രത്തിൽ ഇരുപതുവയസ്സുകാരനായാണ് ടൊവിനോ എത്തുന്നത്. മണവാളന്‍ വസിം എന്നാണ് ടൊവിനോയുടെ നായക കഥാപാത്രത്തിന്റെ പേര്. ബീപാത്തു എന്നാണ് കല്യാണിയുടെ കഥാപാത്രത്തിന്‍റെ പേര്.

മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാന്‍ ആണ് നിര്‍മ്മാണം. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ദുബൈയിലും തലശ്ശേരിയിലും കണ്ണൂരിലെ പരിസരങ്ങളിലുമായിരുന്നു സിനിമയുടെ പ്രധാന രംഗങ്ങളുടെ ചിത്രീകരണം നടന്നത്.