LogoLoginKerala

മിന്നുന്നതെല്ലാം പൊന്നാകണമെന്നില്ല; കാന്താരികള്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം:ബലാത്സംഗക്കേസില് ടിക് ടോക്- റീല്സ് താരം വിനീതിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മുന്നറിയിപ്പുമായി കേരള പൊലീസ്. ഫേസ്ബുക്ക് പേജില് പങ്കുവെച്ച കുറിപ്പിലാണ് ഫേക്ക് അക്കൗണ്ടുകളിലൂടെയും മറ്റും സോഷ്യല് മീഡിയയിലൂടെ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് കേരള പൊലീസ് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. മിന്നുന്നതെല്ലാം പൊന്നാകണമെന്നില്ല എന്നാണ് പൊലീസ് നല്കുന്ന മുന്നറിയിപ്പ്. സോഷ്യല് മീഡിയയിലെ പൊയ്മുഖങ്ങളെ തിരിച്ചറിയാനുള്ള ജാഗ്രത ഓരോരുത്തര്ക്കും ഉണ്ടാകണമെന്നും അപരിചിതമായതോ കൃത്രിമമാണെന്ന് തോന്നുന്നതോ ആയ പ്രൊഫൈലുകളില് നിന്നുവരുന്ന ഫ്രണ്ട് റിക്വസ്റ്റുകള് കഴിവതും സ്വീകരിക്കരുതെന്നും പോസ്റ്റില് പറയുന്നു. സോഷ്യല് മീഡിയ …
 

തിരുവനന്തപുരം:ബലാത്സംഗക്കേസില്‍ ടിക് ടോക്- റീല്‍സ് താരം വിനീതിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മുന്നറിയിപ്പുമായി കേരള പൊലീസ്. ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പിലാണ് ഫേക്ക് അക്കൗണ്ടുകളിലൂടെയും മറ്റും സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

മിന്നുന്നതെല്ലാം പൊന്നാകണമെന്നില്ല എന്നാണ് പൊലീസ് നല്‍കുന്ന മുന്നറിയിപ്പ്. സോഷ്യല്‍ മീഡിയയിലെ പൊയ്മുഖങ്ങളെ തിരിച്ചറിയാനുള്ള ജാഗ്രത ഓരോരുത്തര്‍ക്കും ഉണ്ടാകണമെന്നും അപരിചിതമായതോ കൃത്രിമമാണെന്ന് തോന്നുന്നതോ ആയ പ്രൊഫൈലുകളില്‍ നിന്നുവരുന്ന ഫ്രണ്ട് റിക്വസ്റ്റുകള്‍ കഴിവതും സ്വീകരിക്കരുതെന്നും പോസ്റ്റില്‍ പറയുന്നു.

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട സുഹൃത്തുക്കളുമായി അടുത്തിടപഴകുന്നത് അവരുടെ വ്യക്തിത്വവും സ്വഭാവവും വ്യക്തമായി മനസിലാക്കിയ ശേഷമാകണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.