LogoLoginKerala

ചൈനയില്‍ പുതിയ വൈറസ് രോഗം കണ്ടെത്തി; 35 പേര്‍ രോഗബാധിതര്‍

ബെയ്ജിംഗ്: കോവിഡിനു പിന്നാലെ ചൈനയില് പുതിയ വൈറസ് രോഗം കണ്ടെത്തി. മൃഗങ്ങളില് നിന്നു പടരുന്ന ഹെനിപാ വൈറസ് രോഗബാധയുടെ പുതിയ വകഭേദമാണ് ചൈനയില് കണ്ടെത്തിയത്.ലാംഗിയ വൈറസ്(ലെയ് വി) എന്നാണ് പുതിയ വൈറസിന്റെ പേര്. ഈ രോഗം ബാധിച്ച് ഇതിനകം 35 പേരെ ഷാന്ഡോംഗ്, ഹെനാന് പ്രവിശ്യകളിലെ ആശുപത്രികളില് പ്രവേശിപ്പിച്ചിട്ടുണ്ട്. വൈറസ് ബാധിച്ചവരില് പനി, ചുമ, ക്ഷീണം, തലചുറ്റല് എന്നീ ലക്ഷണങ്ങളാണ് കാണുന്നത്. രോഗബാധയ്ക്കു പ്രത്യേക ചികിത്സാരീതി കണ്ടുപിടിച്ചിട്ടില്ലാത്തതിനാല് ഇവര് തീവ്രപരിചരണ വിഭാഗത്തില് നീരിക്ഷണത്തിലാണെന്നും അധികൃതര് അറിയിച്ചു.അതേസമയം, രോഗം …
 

ബെയ്ജിംഗ്: കോവിഡിനു പിന്നാലെ ചൈനയില്‍ പുതിയ വൈറസ് രോഗം കണ്ടെത്തി. മൃഗങ്ങളില്‍ നിന്നു പടരുന്ന ഹെനിപാ വൈറസ് രോഗബാധയുടെ പുതിയ വകഭേദമാണ് ചൈനയില്‍ കണ്ടെത്തിയത്.ലാംഗിയ വൈറസ്(ലെയ് വി) എന്നാണ് പുതിയ വൈറസിന്റെ പേര്. ഈ രോഗം ബാധിച്ച് ഇതിനകം 35 പേരെ ഷാന്‍ഡോംഗ്, ഹെനാന്‍ പ്രവിശ്യകളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

വൈറസ് ബാധിച്ചവരില്‍ പനി, ചുമ, ക്ഷീണം, തലചുറ്റല്‍ എന്നീ ലക്ഷണങ്ങളാണ് കാണുന്നത്. രോഗബാധയ്ക്കു പ്രത്യേക ചികിത്സാരീതി കണ്ടുപിടിച്ചിട്ടില്ലാത്തതിനാല്‍ ഇവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ നീരിക്ഷണത്തിലാണെന്നും അധികൃതര്‍ അറിയിച്ചു.അതേസമയം, രോഗം ഗുരുതരമല്ലെന്നും മരണത്തിലേക്കു നയിക്കില്ലെന്നും വൈറോളജി വിദഗ്ധര്‍ അറിയിച്ചു.