LogoLoginKerala

രണ്ടരവര്‍ഷത്തെ ജയില്‍ വാസം; ഭീമകൊറേഗാവ് കേസില്‍ വരവരറാവുവിന് ജാമ്യം

ജസ്റ്റിസ് യു.യു ലളിത്, അനിരുദ്ധ ബോസ്, ശുദാന്ഷു ദൂലിയ എന്നിവരുള്പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. ന്യൂഡല്ഹി:ഭീമകൊറേഗാവ് കേസില് രണ്ടരവര്ഷമായി ജയിലില് കഴിയുന്ന പി.വരവരറാവുവിന് ജാമ്യം.സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.ആരോഗ്യകരമായ കാര്യങ്ങള് മുന്നിര്ത്തിയാണ് ജാമ്യം അനുവദിച്ചത്. വിചാരണകോടതിയുടെ പരിധിവിട്ടുപോകരുതെന്ന വ്യവസ്ഥയോടെയാണ് നടപടി. ജസ്റ്റിസ് യു.യു ലളിത്, അനിരുദ്ധ ബോസ്, ശുദാന്ഷു ദൂലിയ എന്നിവരുള്പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിചാരണകോടതിയുടെ പരിധിവിട്ടു പോകണമെങ്കല് മുന്കൂര് അനുമതി വാങ്ങണമെന്നും കോടതി നിര്ദേശിച്ചു. ജാമ്യം ദുരുപയോഗം ചെയ്യരുതെന്നും സാക്ഷികളുമായി ബന്ധപ്പെടരുതെന്നും കോടതിയുടെ കര്ശന നിര്ദേശമുണ്ട്. …
 

ജസ്റ്റിസ് യു.യു ലളിത്, അനിരുദ്ധ ബോസ്, ശുദാന്‍ഷു ദൂലിയ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ന്യൂഡല്‍ഹി:ഭീമകൊറേഗാവ് കേസില്‍ രണ്ടരവര്‍ഷമായി ജയിലില്‍ കഴിയുന്ന പി.വരവരറാവുവിന് ജാമ്യം.സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.ആരോഗ്യകരമായ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ജാമ്യം അനുവദിച്ചത്. വിചാരണകോടതിയുടെ പരിധിവിട്ടുപോകരുതെന്ന വ്യവസ്ഥയോടെയാണ് നടപടി. ജസ്റ്റിസ് യു.യു ലളിത്, അനിരുദ്ധ ബോസ്, ശുദാന്‍ഷു ദൂലിയ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.

വിചാരണകോടതിയുടെ പരിധിവിട്ടു പോകണമെങ്കല്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും കോടതി നിര്‍ദേശിച്ചു. ജാമ്യം ദുരുപയോഗം ചെയ്യരുതെന്നും സാക്ഷികളുമായി ബന്ധപ്പെടരുതെന്നും കോടതിയുടെ കര്‍ശന നിര്‍ദേശമുണ്ട്. റാവുവിന് താന്‍ ആഗ്രഹിക്കുന്ന ഏത് ചികിത്സയും നടത്താം. എന്നാല്‍, ഇക്കാര്യം കേസിലെ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എയെ അറിയിക്കണം. ?വരവരറാവുവിന്റെ ജാമ്യം മറ്റ് കുറ്റവാളികളുടെ കേസിനെ ബാധിക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി.

നേരത്തെ ബോംബെ ഹൈകോടതിയും വരവരറാവുന്റെ ജാമ്യാപേക്ഷ പരിഗണിച്ചിരുന്നു. വരവരറാവുവിന് സ്ഥിരമായ ജാമ്യം നല്‍കാന്‍ ബോംബെ ഹൈകോടതി വിസമ്മതിച്ചിരുന്നു. കഴിഞ്ഞ രണ്ടര വര്‍ഷമായി റാവു ജയിലിലാണ്.’