LogoLoginKerala

‘സംശയിക്കേണ്ട മേയർ തന്നെയാണ്…’ പരാതിക്കാരിയുടെ സംശയം തീര്‍ക്കാൻ തിരിച്ച് സെൽഫി അയച്ച് മേയർ

വാട്സ്ആപ്പ് സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് മേയര് ആര്യ രാജേന്ദ്രൻ. പോസ്റ്റ് ചെയ്തത് തിരുവനന്തപുരം: വാട്സാപ്പിലൂടെ നഗരസഭയിലെ പരാതികൾ നേരിട്ട് അറിയിക്കാൻ സംവിധാനം ഒരുക്കിയതിന് പിന്നാലെ പരാതികൾക്ക് മറുപടി നൽകി മേയര് ആര്യ രാജേന്ദ്രൻ. വാട്സ്ആപ്പിൽ പരാതിക്ക് മറുപടി നൽകുന്നത് മേയര് തന്നയാണോ എന്ന പരാതിക്കാരി സംശയം അറിയിച്ചതോടെ മറുപടിയായി വോയിസ് റെക്കോർഡും ഒടുവിൽ സെൽഫിയും അയച്ചുകൊടുത്താണ് ആര്യ സംശയം തീര്ത്തത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ മേയർ തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്. വാട്സ്ആപ്പ് സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് പോസ്റ്റ് ചെയ്തത്. …
 

വാട്സ്ആപ്പ് സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് മേയര്‍ ആര്യ രാജേന്ദ്രൻ. പോസ്റ്റ് ചെയ്തത്

തിരുവനന്തപുരം: വാട്സാപ്പിലൂടെ നഗരസഭയിലെ പരാതികൾ നേരിട്ട് അറിയിക്കാൻ സംവിധാനം ഒരുക്കിയതിന് പിന്നാലെ പരാതികൾക്ക് മറുപടി നൽകി മേയര്‍ ആര്യ രാജേന്ദ്രൻ. വാട്സ്ആപ്പിൽ പരാതിക്ക് മറുപടി നൽകുന്നത് മേയര്‍ തന്നയാണോ എന്ന പരാതിക്കാരി സംശയം അറിയിച്ചതോടെ മറുപടിയായി വോയിസ് റെക്കോർഡും ഒടുവിൽ സെൽഫിയും അയച്ചുകൊടുത്താണ് ആര്യ സംശയം തീര്‍ത്തത്.

ഫേസ്ബുക്ക് പോസ്റ്റിലൂടെ മേയർ തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്. വാട്സ്ആപ്പ് സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് പോസ്റ്റ് ചെയ്തത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം :

സുഹൃത്തേ സംശയിക്കേണ്ട മേയർ തന്നെയാണ്…നിങ്ങളുടെ പരാതികൾ കൃത്യമായി പരിശോധിക്കുന്നുണ്ട് …ഇന്ന് വൈകുന്നേരം വാട്സ് ആപ്പിലും ഫേസ് ബുക്കിലും പരാതി പരിശോധിക്കുന്ന സമയത്താണ് .മേലാംകോട് വാർഡിൽ നിന്ന് വാട്ട്സ് ആപ്പിൽ പരാതി നൽകിയയാളിന് ഇങ്ങിപ്പുറം മറുപടി നൽകുന്നത് മേയർ ആണോ എന്ന് സംശയം …. അവസാനം സെൽഫി അയച്ച് കൊടുത്തപ്പോഴാണ് വിശ്വാസമായത്. സംശയിക്കേണ്ട പ്രത്യേക സമയം കണ്ടെത്തി ഓരോ പരാതികളും പരിശോധിക്കുന്നുണ്ട്. ഉടൻ പരിഹരിക്കാൻ കഴിയുന്നതിൽ അപ്പപ്പോൾ ഇടപെടുന്നുണ്ട്. ഫയലാക്കി നടപടിക്രമങ്ങൾ പാലിച്ച് പരിഹരിക്കേണ്ടവയിൽ ആ രീതിയിലും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി ഇടപെടുന്നുണ്ട് ….. നിങ്ങൾ ഒപ്പമുണ്ടായിരുന്നാൽ മതി നമുക്ക് ഒരുമിച്ചു മുന്നേറാം ….