LogoLoginKerala

സുനിൽ ഛേത്രിക്കും മനീഷയ്ക്കും മികച്ച താരങ്ങൾക്കുള്ള ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പുരസ്കാരം

ഏഴാം തവണയാണ് സുനിൽ ഛേത്രി മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരം നേടുന്നത് ന്യൂഡൽഹി : 2021–22 സീസണിലെ മികച്ച താരങ്ങൾക്കുള്ള ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പുരസ്കാരങ്ങൾ സുനിൽ ഛേത്രിക്കും മനീഷ കല്യാണിനും ലഭിച്ചു. ഏഴാം തവണയാണ് സുനിൽ ഛേത്രി മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരം നേടുന്നത്. മനീഷ ആദ്യമായാണ് മികച്ച വനിതാ ഫുട്ബോളറാകുന്നത്. 2007ലാണ് ഛേത്രി ആദ്യമായി പുരസ്കാരം നേടുന്നത്. പിന്നീട് 2011, 2013, 2014, 2017, 2018 വർഷങ്ങളിലും നേട്ടം ആവർത്തിച്ചു. കഴിഞ്ഞ വർഷം …
 

ഏഴാം തവണയാണ് സുനിൽ ഛേത്രി മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരം നേടുന്നത്

ന്യൂഡൽഹി : 2021–22 സീസണിലെ മികച്ച താരങ്ങൾക്കുള്ള ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പുരസ്കാരങ്ങൾ സുനിൽ ഛേത്രിക്കും മനീഷ കല്യാണിനും ലഭിച്ചു. ഏഴാം തവണയാണ് സുനിൽ ഛേത്രി മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരം നേടുന്നത്. മനീഷ ആദ്യമായാണ് മികച്ച വനിതാ ഫുട്ബോളറാകുന്നത്.

2007ലാണ് ഛേത്രി ആദ്യമായി പുരസ്കാരം നേടുന്നത്. പിന്നീട് 2011, 2013, 2014, 2017, 2018 വർഷങ്ങളിലും നേട്ടം ആവർത്തിച്ചു. കഴിഞ്ഞ വർഷം 5 ഗോളുകളോടെ ദേശീയ ടീമിന്റെ ടോപ് സ്കോററായ ഛേത്രി സാഫ് കപ്പിലെ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.