LogoLoginKerala

സ്വര്‍ണം മോഷ്ടിച്ച കേസില്‍ ജയില്‍ കിടന്നിട്ട് മുങ്ങിയ മീശക്കാരന്‍ നാട്ടില്‍ പൊങ്ങിയത് മാരുതി കാറില്‍; ബിവറേജ് കുത്തിതുറന്ന് മദ്യം മോഷ്ടിച്ച കേസിലും പ്രതിയായി; റീല്‍സ് വീരന്‍ വിനീത് നാട്ടിലെ ‘സ്റ്റാര്‍’

കല്ലമ്പലത്തെ കല്യാണ മണ്ഡപത്തില് പാര്ക്ക് ചെയ്തിരുന്ന കാറില് നിന്ന് സ്വര്ണം മോഷ്ടിച്ച കേസിലാണ് ആദ്യമായി വിനീതിനെ പൊലീസ് പൊക്കുന്നത്. തിരുവനന്തപുരം: ബലാത്സംഗ കേസില് അറസ്റ്റിലായ റീല് വീരന് വിനീത് നാട്ടിലെ കില്ലാഡി! മോഷണക്കേസും അടിപിടിക്കേസുമടക്കം നിരവധി ക്രിമിനല് പശ്ചാത്തലമുള്ള വ്യക്തിയാണ് വിനീതെന്നാണ് പൊലീസും പറയുന്നത്. കല്ലമ്പലത്തെ കല്യാണ മണ്ഡപത്തില് പാര്ക്ക് ചെയ്തിരുന്ന കാറില് നിന്ന് സ്വര്ണം മോഷ്ടിച്ച കേസിലാണ് ആദ്യമായി വിനീതിനെ പൊലീസ് പൊക്കുന്നത്. അന്ന് സി.സി ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് വിനീതിനെ പൊലീസ് തിരിച്ചറിഞ്ഞത്. കേസില് …
 

കല്ലമ്പലത്തെ കല്യാണ മണ്ഡപത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച കേസിലാണ് ആദ്യമായി വിനീതിനെ പൊലീസ് പൊക്കുന്നത്.

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ അറസ്റ്റിലായ റീല്‍ വീരന്‍ വിനീത് നാട്ടിലെ കില്ലാഡി! മോഷണക്കേസും അടിപിടിക്കേസുമടക്കം നിരവധി ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയാണ് വിനീതെന്നാണ് പൊലീസും പറയുന്നത്. കല്ലമ്പലത്തെ കല്യാണ മണ്ഡപത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച കേസിലാണ് ആദ്യമായി വിനീതിനെ പൊലീസ് പൊക്കുന്നത്.

അന്ന് സി.സി ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് വിനീതിനെ പൊലീസ് തിരിച്ചറിഞ്ഞത്. കേസില്‍ അറസ്റ്റിലായ വിനീത് രണ്ട് മാസമാണ് ജയില്‍ ശിക്ഷ അനുഭവിച്ചത്.ശിക്ഷകഴിഞ്ഞ് ഇറങ്ങിയ വിനീത് പിന്നെ നാടുവിട്ടു. എട്ട് മാസം കഴിഞ്ഞ് വിനീത് നാട്ടിലേക്ക് എത്തിയത് മാരുതി കാറില്‍ ചെത്ത് പൊളിപ്പന്‍ സ്റ്റൈലിലുമായി. ഇതോടെ നാട്ടുകാര്‍ പോലും അമ്പരന്നു.

ലോക്ഡൗണ്‍ കാലത്തെ ടിക്ക്‌ടോക്കുകളാണ് മീശക്കാരനെ ഹിറ്റാക്കി മാറ്റിയത്. ഉണ്ണി മുകുന്ദന്റെ ഹിറ്റ് ചിത്രങ്ങളുടെ ഡയലോഗും പാട്ടുമൊക്കെയായി ഇന്ററ്റാ റീല്‍സിലെ ജൂനിയര്‍ ഉണ്ണി മുകുന്ദനായും വിനീത് പേരെടുത്തു. ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ ചെയ്യാനുള്ള ടിപ്‌സുകള്‍ പഠിപ്പിക്കാമെന്നു പറഞ്ഞു പെണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ചു പീഡിപ്പിച്ച കിളിമാനൂര്‍ വെള്ളല്ലൂര്‍ കീഴ്‌പേരൂര്‍ സ്വദേശി വിനീത് നയിച്ചിരുന്നത് ആഡംബര ജീവിതം.ഓരോ ആഴ്ചയും പുതിയ കാറുകളിലാണ് വിനീത് എത്തിയിരുന്നതെന്നു നാട്ടുകാര്‍ പറയുന്നത്.

പൊലീസ് അറസ്റ്റു ചെയ്തതോടെ മറ്റൊരു യുവതിയും വിനീതിനെതിരെ പരാതിയുമായി രംഗത്തെത്തി. സൗഹൃദം സ്ഥാപിച്ച് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും സമൂഹമാധ്യമ അക്കൗണ്ടുകളുടെ പാസ്വേഡ് കൈക്കലാക്കിയെന്നുമാണ് വീട്ടമ്മയായ യുവതി തമ്പാനൂര്‍ പൊലീസിനു പരാതി നല്‍കിയത്. വിനീതിനെതിരെ നിരവധി സ്ത്രീകള്‍ ഫോണിലൂടെ പരാതി പറയുന്നുണ്ടെങ്കിലും രേഖാമൂലം പരാതി നല്‍കാന്‍ തയാറാകുന്നില്ലെന്നു പൊലീസ് പറയുന്നു.കല്ലമ്പലത്തുള്ള കല്യാണ മണ്ഡപത്തിലെ കോംപൗണ്ടില്‍ പാര്‍ക്കു ചെയ്തിരുന്ന കാറില്‍നിന്നും സ്വര്‍ണം മോഷ്ടിച്ചതിനു അഞ്ചുവര്‍ഷം മുന്‍പ് വിനീതിനെതിരെ കേസെടുത്തിരുന്നു.