LogoLoginKerala

നോയിഡയിൽ യുവതിയെ ആക്രമിച്ച ബിജെപി പ്രവർത്തകൻ ശ്രീകാന്ത് ത്യാഗി അറസ്റ്റിൽ

ഭാര്യയുമായും അഭിഭാഷകനുമായും നിരന്തരം ബന്ധപ്പെടാൻ ശ്രമിച്ച ത്യാഗിയുടെ ലൊക്കേഷൻ പൊലീസിന് ലഭിച്ചതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു ഉത്തർപ്രദേശ് :നോയിഡയിൽ യുവതിയെ ആക്രമിച്ച ബിജെപി നേതാവ് ശ്രീകാന്ത് ത്യാഗിയെ യുപി പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുമായും അഭിഭാഷകനുമായും നിരന്തരം ബന്ധപ്പെടാൻ ശ്രമിച്ച ത്യാഗിയുടെ ലൊക്കേഷൻ പൊലീസിന് ലഭിച്ചതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. നോയിഡയിലെ സെക്ടർ-93 ബിയിലെ ഗ്രാൻഡ് ഒമാക്സ് ഹൗസിംഗ് സൊസൈറ്റിയിലെ വീടിന് പുറത്തുള്ള അനധികൃത നിർമാണം ബുൾഡോസറുകൾ ഉപയോഗിച്ച് തകർത്തതിന് ഒരു ദിവസത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ അറസ്റ്റ് നടന്നത്. കഴിഞ്ഞ …
 

ഭാര്യയുമായും അഭിഭാഷകനുമായും നിരന്തരം ബന്ധപ്പെടാൻ ശ്രമിച്ച ത്യാഗിയുടെ ലൊക്കേഷൻ പൊലീസിന് ലഭിച്ചതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു

ഉത്തർപ്രദേശ് :നോയിഡയിൽ യുവതിയെ ആക്രമിച്ച ബിജെപി നേതാവ് ശ്രീകാന്ത് ത്യാഗിയെ യുപി പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുമായും അഭിഭാഷകനുമായും നിരന്തരം ബന്ധപ്പെടാൻ ശ്രമിച്ച ത്യാഗിയുടെ ലൊക്കേഷൻ പൊലീസിന് ലഭിച്ചതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

നോയിഡയിലെ സെക്ടർ-93 ബിയിലെ ഗ്രാൻഡ് ഒമാക്സ് ഹൗസിംഗ് സൊസൈറ്റിയിലെ വീടിന് പുറത്തുള്ള അനധികൃത നിർമാണം ബുൾഡോസറുകൾ ഉപയോഗിച്ച് തകർത്തതിന് ഒരു ദിവസത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ അറസ്റ്റ് നടന്നത്.

കഴിഞ്ഞ ദിവസം ശ്രീകാന്ത് ത്യാഗിയുടെ ഭാര്യയെ ചോദ്യം ചെയ്യുന്നതിനായി വീണ്ടും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശ്രീകാന്തിന്റെ ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.