LogoLoginKerala

ജേണലിസം പഠിക്കാത്തവരാണ് സിനിമാ വാര്‍ത്താസമ്മേളനങ്ങളില്‍ നിലവാരമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്നത്; തുറന്നടിച്ച് ഷൈന്‍ ടോം ചാക്കോ

ജേണലിസം പഠിക്കാത്തവരാണ് കേരളത്തിലെ സിനിമാ വാര്ത്താസമ്മേളനങ്ങളില് നിലവാരമില്ലാത്ത ചോദ്യങ്ങള് ചോദിക്കുന്നതെന്ന് നടന് ഷൈന് ടോം ചാക്കോ. ‘തല്ലുമാല’ സിനിമയുടെ റിലീസിനു മുന്നോടിയായി ദുബൈയില് നടന്ന വാര്ത്താസമ്മേളനത്തിലാണ് കേരളത്തിലെ ഒരു വിഭാഗം ഓണ്ലൈന് മാധ്യമങ്ങള്ക്കെതിരെ ഷൈന് തുറന്നടിച്ചത്. ഷൈനിന്റെ അഭിപ്രായപ്രകടനത്തെ നടന് ടോവിനോ തോമസ് പിന്തുണയ്ക്കുകയും ചെയ്തു. നിലവാരമില്ലാത്ത ചോദ്യങ്ങള് ചോദിക്കുന്നത് ജേണലിസം പഠിച്ച പിള്ളേരല്ല. അവരാണ് വന്നിരുന്ന് ചോദ്യങ്ങള് ചോദിക്കുന്നത്. അവര്ക്ക് ഇങ്ങനെയുള്ള വിഷയങ്ങള് ചോദിക്കേണ്ട കാര്യമില്ല. വ്യക്തിഹത്യ ചെയ്യുക, ആളുകളെ തമ്മിലടിപ്പിക്കുക, പ്രശ്നമുണ്ടാക്കുക.. ഇങ്ങനെയുള്ള കാര്യങ്ങളിലാണ് …
 

ജേണലിസം പഠിക്കാത്തവരാണ് കേരളത്തിലെ സിനിമാ വാര്‍ത്താസമ്മേളനങ്ങളില്‍ നിലവാരമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്നതെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. ‘തല്ലുമാല’ സിനിമയുടെ റിലീസിനു മുന്നോടിയായി ദുബൈയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് കേരളത്തിലെ ഒരു വിഭാഗം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ ഷൈന്‍ തുറന്നടിച്ചത്. ഷൈനിന്റെ അഭിപ്രായപ്രകടനത്തെ നടന്‍ ടോവിനോ തോമസ് പിന്തുണയ്ക്കുകയും ചെയ്തു.

നിലവാരമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്നത് ജേണലിസം പഠിച്ച പിള്ളേരല്ല. അവരാണ് വന്നിരുന്ന് ചോദ്യങ്ങള്‍ ചോദിക്കുന്നത്. അവര്‍ക്ക് ഇങ്ങനെയുള്ള വിഷയങ്ങള്‍ ചോദിക്കേണ്ട കാര്യമില്ല. വ്യക്തിഹത്യ ചെയ്യുക, ആളുകളെ തമ്മിലടിപ്പിക്കുക, പ്രശ്നമുണ്ടാക്കുക.. ഇങ്ങനെയുള്ള കാര്യങ്ങളിലാണ് അവര്‍ക്ക് താല്‍പര്യം-ഷൈന്‍ വിമര്‍ശിച്ചു.

മനുഷ്യനെന്ന പരിഗണനയില്ലാതെയാണ് ചിലര്‍ പ്രകോപിപ്പിക്കുന്നതെന്ന് ഷൈനിനെ പിന്തുണച്ച് ടോവിനോയും പറഞ്ഞു. ”ഇത് ഈ കാലഘട്ടത്തിന്റെ പ്രശ്നമാണ്. ക്ലിക്ക് ബൈറ്റിനും കണ്ടന്റിന്റെ കാഴ്ചക്കാരെ കൂട്ടാനും നോക്കുമ്പോള്‍ ഇതു മനുഷ്യനാണെന്ന കാര്യം മറക്കരുത്. അദ്ദേഹം ഒരു മനുഷ്യനല്ലേ? അദ്ദേഹത്തെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കാതിരിക്കുക. ആരെയും ദ്രോഹിച്ചിട്ടല്ലല്ലോ നമ്മുടെ കണ്ടന്റിന് റീച്ചുണ്ടാക്കേണ്ടത്?”-ടോവിനോ പറഞ്ഞു.

ആഷിഖ് ഉസ്മാന്‍ നിര്‍മിച്ച് ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ‘തല്ലുമാല’ വെള്ളിയാഴ്ച തിയറ്ററുകളിലെത്തുകയാണ്. മുഹ്‌സിന്‍ പരാരിയും അഷ്‌റഫ് ഹംസയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ടോവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്മാന്‍ അവറാന്‍ തുടങ്ങി നീണ്ട താരനിര തന്നെയുണ്ട്. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.