LogoLoginKerala

വെങ്കിട്ടരാമന്‍ സപ്ലൈക്കോ ജീവിതം തുടരാന്‍ പോകുന്നത് മുന്നണിയിലെ കലാപത്തോട് കൂടി; മുഖ്യന്റെ ശാസനകളെ കടിച്ചമര്‍ത്തിയാണ് ഭക്ഷ്യമന്ത്രി പച്ചരി ചവച്ചിറക്കേണ്ടത്

വെങ്കിട്ടരാമന് സപ്ലൈക്കോയില് ജനറല് മാനേജരായി ചുമതലയേറ്റതോടെ ഇടതിലെ വിവാദങ്ങളാണ് പരക്കെ ചര്ച്ചയാകുന്നത് തിരുവനന്തപുരം: ആലപ്പുഴ കളക്ടര് സ്ഥാനത്ത് നിന്ന് നീക്കിയ ശ്രീറാം വെങ്കിട്ടരാമന് സപ്ലൈക്കോയില് ജനറല് മാനേജരായി ചുമതലയേറ്റതോടെ ഇടതിലെ വിവാദങ്ങളാണ് പരക്കെ ചര്ച്ചയാകുന്നത്. ശ്രീരാറിമിന്റെ അടുത്ത പോസ്റ്റിങ്ങും മുന്നണിയെ കുലുക്കിയിട്ടുണ്ട്. മാധ്യമ പ്രവര്ത്തകനായിരുന്ന കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില് പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചത് വലിയ വിവാദമായതോടെയാണ് ഇവിടെ നിന്ന് ഒരു പറിച്ച് നടീലെത്തിയത്. ജില്ല മജിസ്ട്രേറ്റിന്റെ കൂടി ചുമതലയുള്ള …
 

വെങ്കിട്ടരാമന്‍ സപ്ലൈക്കോയില്‍ ജനറല്‍ മാനേജരായി ചുമതലയേറ്റതോടെ ഇടതിലെ വിവാദങ്ങളാണ് പരക്കെ ചര്‍ച്ചയാകുന്നത്

തിരുവനന്തപുരം: ആലപ്പുഴ കളക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശ്രീറാം വെങ്കിട്ടരാമന്‍ സപ്ലൈക്കോയില്‍ ജനറല്‍ മാനേജരായി ചുമതലയേറ്റതോടെ ഇടതിലെ വിവാദങ്ങളാണ് പരക്കെ ചര്‍ച്ചയാകുന്നത്. ശ്രീരാറിമിന്റെ അടുത്ത പോസ്റ്റിങ്ങും മുന്നണിയെ കുലുക്കിയിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകനായിരുന്ന കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചത് വലിയ വിവാദമായതോടെയാണ് ഇവിടെ നിന്ന് ഒരു പറിച്ച് നടീലെത്തിയത്. ജില്ല മജിസ്ട്രേറ്റിന്റെ കൂടി ചുമതലയുള്ള കളക്ടര്‍ പദവിയില്‍ നിയമിച്ചതിനെതിരെയായിരുന്നു വിവാദം. ഇതിനെതിരെ മതസംഘടകളടക്കം പ്രതിഷേധിച്ച് രംഗത്തെത്തിയതോടെ സര്‍ക്കാരിന് ശ്രീറാമിന്റെ കാര്യത്തില്‍ രണ്ട് വട്ടം ആലോചിക്കേണ്ടിയും വന്നു. പിന്നാലെയാണ് ഭക്ഷ്യ വകുപ്പില്‍ സിവില്‍ സപ്ലൈസില്‍ ജനറല്‍ മാനേജരായി നിയമിക്കുന്നത്.

 

സപ്ലൈകോയില്‍ നിയമനം നല്‍കിയത് മന്ത്രിസഭാ യോഗത്തിലും വലിയ ചര്‍ച്ചയാകുകയും ചെയ്തു. മന്ത്രിസഭ യോഗത്തില്‍ ശ്രീറാമിന്റെ നിയമനത്തില്‍ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ എതിര്‍പ്പറിയിച്ചെങ്കിലു ഇതൊന്നും വിലപ്പോയില്ല. എന്നാല്‍ മുഖ്യമന്ത്രി , മന്ത്രിയുടെ നിലപാടില്‍ തന്റെ അതൃപ്തി അറിയിച്ചതോടെ ചര്‍ച്ചകള്‍ അവിടെ അവസാനിച്ചു.അതായത് വിരട്ടല്‍ ശാസ്ത്രം ഫലിച്ചു എന്നര്‍ത്ഥം.

മാധ്യമപ്രവര്‍ത്തകനെ മദ്യലഹരിയില്‍ കാറിടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു ശ്രീറാമിന് എതിരെയുള്ള ആരോപണം.ആ സാഹചര്യത്തിലാണ് മന്ത്രി അനില്‍ എതിര്‍ത്ത് രംഗത്തെത്തിയതും. ശ്രീറാം വെങ്കിട്ടരാമനെ തന്നോട് ചോദിക്കാതെ തന്റെ വകുപ്പില്‍ സെക്രട്ടറിയായി നിയമിച്ചുവെന്നാണ് മന്ത്രി അനില്‍, മന്ത്രിസഭാ യോഗത്തില്‍ പരാതിപ്പെട്ടത്. ശ്രീറാമിന്റെ നിയമനം തന്നെ അറിയിക്കാതെയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി മന്ത്രി അനില്‍ തനിക്ക് കത്ത് നല്‍കിയതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിലായിരുന്നു മുഖ്യമന്ത്രിയുടെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

പക്ഷേ രാജ്യത്തെ ഉന്നതനറാങ്കോട് കൂടി സിവില്‍ സര്‍വീസ് പാസായ ഒരു ഐ.എ.എസുകാരന് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ചെറുതല്ലായിരുന്നു. തന്റെ ഔദ്യോഗിക ജീവിത്തില്‍ കറപ്പാടില്ലാതെ പോകുമ്പോഴായിരുന്നു ശ്രീറാമില്‍ നിന്ന് വീഴ്ച സംഭവിച്ചത്. എന്നാല്‍ തെളിവുകളുടെ തുമ്പുകളെല്ലാം ഒതുക്കി ശ്രീറാമിന് സംരക്ഷണ വലയം ഒരുക്കിയത് അതേ പോലീസ് സേന തന്നെയെന്ന് ആരോപണവുമെത്തി. അവിടെയൊന്നും ശ്രീറാം തളര്‍ന്നില്ല. ഭരണഘടനയുടെ നാലാംതൂണായ പത്രക്കാരുടെ വാക്കേറ്റവും എതിര്‍പ്പുകളും കണ്ടില്ലെന്ന് ഭാവിച്ച് ആലപ്പുഴ കളക്ടാറാക്കിയുള്ള നീക്കത്തെ മാധ്യമപ്രവര്‍ത്തകര്‍ എതിര്‍ത്തു. മതസംഘടകളും രംഗത്തെത്തി.

അപ്പോളും സര്‍ക്കാരിനെതിരെ ഉയര്‍ന്നത് വലിയ ആരോപണങ്ങള്‍ തന്നെ. മതസംഘടകള്‍ വിരട്ടിയപ്പോള്‍ സര്‍ക്കാര്‍ ഒതുങ്ങിയെന്ന്. കോണ്‍ഗ്രസുകാരുടെ വായില്‍ നിന്ന് പോലും ഈ വാക്കുകള്‍ പതിഞ്ഞു. സത്യം തെളിയാതെ ഇന്നും കെ.എം ബഷീര്‍ മരണം ബാക്കിയാകുമ്പോള്‍ ശ്രീറാമിന് ഇനി സപ്ലൈക്കോയില്‍ തന്റെ ചുതലയുമായി മുന്നോട്ട് പോകാം.