LogoLoginKerala

കോമൺവെൽത്ത് ഗെയിംസ് ബാഡ്മിന്റണിൽ പി. വി സിന്ധുവിന് സ്വർണം ; മെഡൽ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്ത്

19 സ്വർണമടക്കം 56 മെഡലുകളുമായി മെഡൽ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്താണുള്ളത് ബെർമിങ്ങാം : കോമൺവെൽത്ത് ഗെയിംസ് ബാഡ്മിന്റണിൽ ഇന്ത്യയുടെ പി. വി സിന്ധുവിന് സ്വർണം. ഫൈനലിൽ കാനഡയുടെ മിഷേൽ ലിയെ ആണ് തോൽപ്പിച്ചത്. നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധുവിന്റെ ജയം( 21 – 15 , 21 – 13 ). കോമൺവെൽത്ത് ഗെയിംസിൽ സിന്ധുവിന്റെ അഞ്ചാം മെഡലാണിത്. 2014 – ൽ വെങ്കലവും 2018 – ൽ വെള്ളിയും നേടിയിരുന്നു. ഇതോടെ 19 സ്വർണമടക്കം 56 …
 

19 സ്വർണമടക്കം 56 മെഡലുകളുമായി മെഡൽ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്താണുള്ളത്

ബെർമിങ്ങാം : കോമൺവെൽത്ത് ഗെയിംസ് ബാഡ്മിന്റണിൽ ഇന്ത്യയുടെ പി. വി സിന്ധുവിന് സ്വർണം. ഫൈനലിൽ കാനഡയുടെ മിഷേൽ ലിയെ ആണ് തോൽപ്പിച്ചത്. നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധുവിന്റെ ജയം( 21 – 15  , 21 – 13 ).

കോമൺവെൽത്ത് ഗെയിംസിൽ സിന്ധുവിന്റെ അഞ്ചാം മെഡലാണിത്. 2014 – ൽ വെങ്കലവും 2018 – ൽ വെള്ളിയും നേടിയിരുന്നു. ഇതോടെ 19 സ്വർണമടക്കം 56 മെഡലുകളുമായി മെഡൽ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്താണുള്ളത്.