LogoLoginKerala

ഉയര്‍ന്ന പണപ്പെരുപ്പം : 47300 കുടുംബങ്ങള്‍ക്ക് സഹായമെത്തിച്ച് യുഎഇ ഭരണകൂടം

സഹായപദ്ധതികളില് കൈകോര്ത്ത് ലുലു ഹൈപ്പര്മാര്ക്കറ്റ് ശ്രംഖല അബുദാബി: ഉയര്ന്ന പെരുപ്പം മൂലം ജീവിതച്ചെലവ് കുത്തനെ ഉയര്ന്നതോടെ ജനങ്ങള്ക്കായി സഹായങ്ങള് എത്തിച്ച് യുഎഇ ഭരണകൂടം. കുറഞ്ഞ വരുമാനമുള്ള 47300 കുടുംബങ്ങള്ക്ക് ഭക്ഷണം, ജലം, വൈദ്യുതി, ഇന്ധനം എന്നിവയ്ക്കായി സബ്സിഡിയടക്കം അനുവദിച്ചാണ് ഇടപെടല്. സര്ക്കാരിന്റെ സാമൂഹിക സുരക്ഷ പദ്ധതിയുടെ ഭാഗമായാണ് സാമൂഹിക വികസന മന്ത്രാലയം സഹായവിതരണം ഞായറാഴ്ച പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം അവസാനത്തോടെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന് സെയ്ദ് അല് നഹ്യാന്റെ നിര്ദ്ദേശപ്രകാരം കുറഞ്ഞ വരുമാനമുള്ള പൗരന്മാര്ക്ക് …
 

സഹായപദ്ധതികളില്‍ കൈകോര്‍ത്ത് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ശ്രംഖല

അബുദാബി: ഉയര്‍ന്ന പെരുപ്പം മൂലം ജീവിതച്ചെലവ് കുത്തനെ ഉയര്‍ന്നതോടെ ജനങ്ങള്‍ക്കായി സഹായങ്ങള്‍ എത്തിച്ച് യുഎഇ ഭരണകൂടം. കുറഞ്ഞ വരുമാനമുള്ള 47300 കുടുംബങ്ങള്‍ക്ക് ഭക്ഷണം, ജലം, വൈദ്യുതി, ഇന്ധനം എന്നിവയ്ക്കായി സബ്‌സിഡിയടക്കം അനുവദിച്ചാണ് ഇടപെടല്‍. സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷ പദ്ധതിയുടെ ഭാഗമായാണ് സാമൂഹിക വികസന മന്ത്രാലയം സഹായവിതരണം ഞായറാഴ്ച പ്രഖ്യാപിച്ചത്.

കഴിഞ്ഞ മാസം അവസാനത്തോടെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്റെ നിര്‍ദ്ദേശപ്രകാരം കുറഞ്ഞ വരുമാനമുള്ള പൗരന്മാര്‍ക്ക് വേണ്ടി പുനക്രമീകരിച്ചിരുന്നു. ഇതോടെ പദ്ധതിയുടെ ചെലവ് 14 ബില്യണ്‍ ദിര്‍ഹത്തില്‍ നിന്ന് 28 ബില്യണ്‍ ദിര്‍ഹമായി ഉയരുകയും ചെയ്തു. ഭക്ഷണം, ഇന്ധനം, ജലം, വൈദ്യുതി എന്നിവയ്ക്കുള്ള സബ്‌സിഡിക്ക് പുറമെ ഭവമ നിര്‍മ്മാണം, സര്‍വ്വകലാശാല വിദ്യാഭ്യാസം, തൊഴിലില്ലായ്മ നേരിടല്‍ എന്നിയ്ക്കും പദ്ധതിയില്‍ നീക്കിയിരിപ്പുണ്ട്.

ജൂലൈ മാസം പകുതിയോടെ തന്നെ കുറഞ്ഞ വരുമാനമുള്ള പൗരന്മാര്‍ക്ക് ഇന്ധന സബ്‌സിഡി വിതരണം ആരംഭിച്ചതായി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഭക്ഷണത്തിനുള്ള സബ്‌സിഡി ഓഗസ്റ്റ് അഞ്ച് മുതലും ആരംഭിച്ചു. വൈദ്യുതി, ജലം എന്നിവയ്ക്കുള്ള സബ്‌സിഡി വിതരണവും ഉടനുണ്ടാകും.സബ്‌സിഡിയടക്കമുള്ള സഹായം യുഎഇയില്‍ ഉടനീളമുള്ള കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് സഹായമാകുമെന്ന് സാമൂഹിക വികസന മന്ത്രാലയം വിശദീകരിച്ചു.

ഉയര്‍ന്ന പണപ്പെരുപ്പം : 47300 കുടുംബങ്ങള്‍ക്ക് സഹായമെത്തിച്ച് യുഎഇ ഭരണകൂടം

ഇന്ധന സബ്‌സിഡി

വര്‍ദ്ധിച്ച ഇന്ധനവിലയില്‍ 85 ശതമാനം സബ്‌സിഡിയാണ് ഓരോ മാസവും പദ്ധതിയുടെ ഭാഗമായി നല്‍കുന്നത്. ഗൃഹനാഥന് ഓരോ മാസവും 300 ലിറ്ററും, ജോലി ചെയ്യുന്ന ഭാര്യമാര്‍ക്ക് 200 ലിറ്ററും ഇന്ധന സബ്‌സിഡിയായി ലഭിയ്ക്കും. ഭാര്യമാര്‍ക്ക് സബ്‌സിഡി ലഭിക്കുന്നില്ലെങ്കില്‍ ഗൃഹനാഥന് 400 ലിറ്ററുമായിരിയ്ക്കും സബ്‌സിഡി. അബുദാബി നാഷണല്‍ ഓയില്‍ കന്പനിയുടെ ഏത് പന്പിലും എമിറേറ്റ്‌സ് ഐഡി ഉപയോഗിച്ച് ഇളവും നേടാനാകും.

ഭക്ഷണ വിതരണ സഹായം

ദൈനംദിന ജീവിതത്തില്‍ പണപ്പെരുപ്പം കാരണം ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിടുന്ന കുടുംബങ്ങള്‍ക്ക് സഹായമാകുന്നതാണ് ഭക്ഷണ വിതരണത്തിനുള്ള സാമ്പത്തിക സഹായം. ഭക്ഷണവിലയിലുള്ള വര്‍ദ്ധനയുടെ 75 ശതമാനവും സര്‍ക്കാര്‍ വഹിയ്ക്കും.

കൈകോര്‍ത്ത് 100ലധികം വരുന്ന ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍

ഇന്ധനസബ്‌സിഡിയ്ക്കായി രജിസ്റ്റര്‍ ചെയ്ത എല്ലാ ഗുണഭോക്താക്കളും സ്വാഭാവികമായി തന്നെ ഭക്ഷണസഹായത്തിനുള്ള പട്ടികയില്‍ രജിസ്റ്റര്‍ ചെയ്യപ്പെടും. ഇത് സ്ഥിരീകരിച്ച് എമിറേറ്റ്‌സ് ഐഡികളുമായി ബന്ധിപ്പിച്ചിരിയ്ക്കുന്ന നമ്പറുകളിലേയ്ക്ക് സന്ദേശം ലഭിയ്ക്കും. ഓരോ മാസവും ഉടനീളം ഇത് പ്രയോജനപ്പെടുത്താം. യുഎഇയിലെ 100 ലധികം വരുന്ന ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ സന്ദര്‍ശിച്ച് എമിറേറ്റ്‌സ് ഐഡി ഹാജരാക്കി ഉപഭോക്താക്കള്‍ക്ക് ഇളവ് ഉപയോഗപ്പെടുത്താന്‍ കഴിയും.

ജല-വൈദ്യുതി സഹായം

സാമൂഹിക സുരക്ഷ പദ്ധതി പ്രകാരം കിലോവാട്ടില്‍ താഴെ വൈദ്യുതി ഉപയോഗിയ്ക്കുന്നവര്‍ക്ക് 50 ശതമാനം സബ്‌സിഡി ലഭിയ്ക്കും. 26000 ഗാലോണ്‍ വരെയുള്ള ജല ഉപയോഗത്തിന് 50 ശതമാനമാണ് സബ്‌സിഡി.

ഇന്ധന സബ്‌സിഡിയ്ക്കും, ഭക്ഷണ വിതരണ സഹായത്തിനും അര്‍ഹരായവര്‍ വരും ദിവസങ്ങളില്‍ ജല വൈദ്യുതി സബ്‌സിഡികള്‍ക്കും സ്വാഭാവികമായി രജിസ്റ്റര്‍ ചെയ്യപ്പെടും.