LogoLoginKerala

ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചു; വരും മണിക്കൂറില്‍ ശക്തമായ മഴപെയ്യും; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള് ഉള്കടലില് രൂപപ്പെട്ട ന്യൂനമര്ദ്ദം ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 48 മണിക്കൂറിനുള്ളില് അതിതീവ്ര ന്യൂന മര്ദ്ദമായി മാറാന് സാധ്യത ഉള്ളതിനാല് സംസ്ഥാനത്ത് മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്. ഒഡിഷ പശ്ചിമ ബംഗാള് തീരത്തിനു മുകളിലായാണ് ന്യുനമര്ദ്ദം രൂപപ്പെട്ടിട്ടുള്ളത്. തെക്കന് മഹാരാഷ്ട്ര തീരം മുതല് വടക്കന് കേരള തീരം വരെ നിലനില്ക്കുന്ന ന്യൂനമര്ദ്ദപാത്തിയും മധ്യ കിഴക്കന് അറബിക്കടലിലെ ചക്രവാത ചുഴിയും മഴയെ സ്വാധീനിക്കും. മുന്നറിയിപ്പിനെ തുടര്ന്ന് മത്സ്യത്തൊഴിലാളികള് കടലില് പോകരുതെന്നും നിര്ദേശം നല്കിയിട്ടുണ്ട്. …
 

തിരുവനന്തപുരം: ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 48 മണിക്കൂറിനുള്ളില്‍ അതിതീവ്ര ന്യൂന മര്‍ദ്ദമായി മാറാന്‍ സാധ്യത ഉള്ളതിനാല്‍ സംസ്ഥാനത്ത് മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്.

ഒഡിഷ പശ്ചിമ ബംഗാള്‍ തീരത്തിനു മുകളിലായാണ് ന്യുനമര്‍ദ്ദം രൂപപ്പെട്ടിട്ടുള്ളത്. തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദപാത്തിയും മധ്യ കിഴക്കന്‍ അറബിക്കടലിലെ ചക്രവാത ചുഴിയും മഴയെ സ്വാധീനിക്കും.

മുന്നറിയിപ്പിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. നാളെ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട്.