LogoLoginKerala

PREY : പ്രഡേറ്റര്‍ സീരീസിലെ മാസ്റ്റര്‍പീസ്!

വളരെ ബ്രില്യന്റ് ആയ മേക്കിങ്ങും ആക്ഷനും ഒരു ഫെമിനിസ്റ്റ് അപ്രോച്ച് കൂടിയാവുമ്പോള് ഈ പ്രീക്വല് പ്രഡറ്റര് സീരിസിലെ ഒരു മാസ്റ്റര് പീസ് തന്നെയെന്ന് നിസ്സംശയം പറയാം! അമല്ദേവ് സോമനാഥ് അര്ണോള്ഡ് സ്വാസ്നഗറിന്റെ ദി പ്രഡറ്റര് എന്ന സിനിമയോട് കൂടി ഹൊറര് സര്വൈവിങ് ജോനറില് ആളുകള് ഭീതിയോടെ കണ്ടു തുടങ്ങിയ ഒരു കഥാപാത്രമാണ് പ്രഡറ്റര്. ‘മുന്നില് പെട്ടാല് എന്റെ പൊന്നമ്മച്ചീ.. തീര്ന്ന്’ എന്ന ഭീതി കാണുന്ന ഏവരിലും ഉണ്ടാക്കാന് ഒരുപക്ഷേ അതിനും മുന്പ് വന്ന ഏലിയന് സിനിമകള്ക്കു പോലും …
 

വളരെ ബ്രില്യന്റ് ആയ മേക്കിങ്ങും ആക്ഷനും ഒരു ഫെമിനിസ്റ്റ് അപ്രോച്ച് കൂടിയാവുമ്പോള്‍ ഈ പ്രീക്വല്‍ പ്രഡറ്റര്‍ സീരിസിലെ ഒരു മാസ്റ്റര്‍ പീസ് തന്നെയെന്ന് നിസ്സംശയം പറയാം!

അമല്‍ദേവ് സോമനാഥ്

ര്‍ണോള്‍ഡ് സ്വാസ്‌നഗറിന്റെ ദി പ്രഡറ്റര്‍ എന്ന സിനിമയോട് കൂടി ഹൊറര്‍ സര്‍വൈവിങ് ജോനറില്‍ ആളുകള്‍ ഭീതിയോടെ കണ്ടു തുടങ്ങിയ ഒരു കഥാപാത്രമാണ് പ്രഡറ്റര്‍. ‘മുന്നില്‍ പെട്ടാല്‍ എന്റെ പൊന്നമ്മച്ചീ.. തീര്‍ന്ന്’ എന്ന ഭീതി കാണുന്ന ഏവരിലും ഉണ്ടാക്കാന്‍ ഒരുപക്ഷേ അതിനും മുന്‍പ് വന്ന ഏലിയന്‍ സിനിമകള്‍ക്കു പോലും സാധിച്ചിട്ടില്ല എന്നു തന്നെ പറയാം. കാരണം പ്രഡറ്റര്‍ ഇങ്ങു ഭൂമിയിലും, ഏലിയന്‍സ് അങ്ങു ബഹിരാകാശ പേടകത്തിലും ആയിരുന്നല്ലോ  അത്‌കൊണ്ടാവും പ്രഡറ്ററെ ഇത്രയും റിലേറ്റ് ചെയ്യാന്‍ പറ്റിയത് എന്നു തോന്നുന്നു.

ആദ്യ സിനിമയില്‍ സ്വാസ്‌നഗ്ഗര്‍ വളരെ ബ്രില്യന്റ് ആയി പ്രഡറ്ററെ കീഴടക്കിയതും രോമാഞ്ചത്തോടെയാണ് കണ്ടത്. എന്നാല്‍ അതിന് ശേഷം വന്ന പ്രഡറ്റര്‍ സിനിമകള്‍ക്കും, ചിലതിനൊക്കെ കഥാമൂല്യം ഇല്ലാതിരുന്നിട്ടും ആദ്യ സിനിമയിലെ കഥാപാത്രമൂല്യം കാരണം മികച്ചതായി. ഈയടുത്തു ഇറങ്ങിയ രണ്ടു സിനിമകളും വളരെ മോശം വിമര്‍ശനങ്ങളായിരുന്നു നേടിയത്.

അങ്ങനെ വരുന്ന അഞ്ചാമത്തെ (alien vs predator സീരീസ് ഉം കൂടി നോക്കിയാല്‍ ഏഴാമത്തെ) സിനിമയാണ് PREY. ഓടിടി പ്ലാറ്റഫോമായ Hulu ലാണ് ഈ സിനിമ റിലീസ് ആയിരിക്കുന്നത്. ഒരു സ്ത്രീപക്ഷ നറേറ്റിവില്‍ വരുന്ന സിനിമ
1719-ലാണ് നടക്കുന്നത്. അതായത് ആര്‍നോള്‍ഡ്‌നും ഏകദേശം 300 വര്‍ഷങ്ങള്‍ക്ക് മുന്‍പ്.

പ്രഡറ്റര്‍ വന്നത് എന്തിന് എന്ന ചോദ്യത്തിന് ഏകദേശം ഒരു ധാരണ തരുന്നുണ്ട് ഡ്രാന്‍ ട്രാച്ചന്‍ബര്‍ഗിന്റെ സംവിധാനത്തില്‍ പുറത്തു വന്നിരിക്കുന്ന സിനിമ. ഭൂമിയിലെ ഏറ്റവും അപകടകാരിയായ ജീവിയെ അന്വേഷിക്കുന്ന, തന്നെ അപകടപെടുത്താന്‍ നോക്കുന്നവയെ നിസ്സംശയം തീര്‍ക്കുന്ന പ്രഡറ്ററെന്ന അപകടത്തെ തന്റെ കൂട്ടത്തിലുള്ളവര്‍ക്ക് മുന്‍പേ അറിയുന്ന നാരു എന്ന കോമാഞ്ചെ വര്‍ഗ്ഗക്കാരിയായ അമേരിക്കന്‍ ഇന്ത്യന്‍ പെണ്‍കുട്ടിയിലൂടെയാണ് കഥ മുന്നോട്ട് പോവുന്നത്. വേട്ടക്കാരി ആവാന്‍ ആഗ്രഹിക്കുന്ന സ്ത്രീയായ നാരുവിന് അനുഭവിക്കേണ്ടി വരുന്ന പുരുഷാധിപത്യ യാതനകളും തുറന്നു കാട്ടുന്നുണ്ട്. അത് കൂടാതെ, അക്കാലത്ത് ആ സമൂഹം നേരിടേണ്ടി വന്ന വന്യജീവികളായ പ്രഡറ്റര്‍മാരെയും മനുഷ്യന്‍മാരായ ‘പ്രഡറ്റര്‍മാരെയും’ തുറന്ന് കാട്ടുന്നുണ്ട്.

വളരെ ബ്രില്യന്റ് ആയ മേക്കിങ്ങും ആക്ഷനും ഒരു ഫെമിനിസ്റ്റ് അപ്രോച്ച് കൂടിയാവുമ്പോള്‍ ഈ പ്രീക്വല്‍ പ്രഡറ്റര്‍ സീരിസിലെ ഒരു മാസ്റ്റര്‍ പീസ് തന്നെയെന്ന് നിസ്സംശയം പറയാം!