LogoLoginKerala

ആര്‍ത്തവം, മെന്‍സ്ട്രല്‍ കപ്പ്:ഇനി ഇന്ത്യന്‍ ടോണുള്ള ചിത്രങ്ങള്‍ ലഭിക്കും

മുത്തൂറ്റ് ഫിനാന്സിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന കപ്പ് ഓഫ് ലൈഫ് സ്റ്റോക്ക് ഫോട്ടോസ് പ്രകാശനം ചെയ്തു കൊച്ചി: ആര്ത്തവം, കന്യകാത്വം തുടങ്ങിയ കാര്യങ്ങള് പരസ്യമായി സംസാരിക്കാന് മടിക്കുന്ന കാലം കഴിഞ്ഞു. സ്ത്രീ സംബന്ധമായ വിഷയങ്ങളില് ഇന്ത്യന് മോഡലുകളുടെ ചിത്രങ്ങളുടെ ലഭ്യത കുറവിനും പരിഹാരമായി. മുത്തൂറ്റ് ഫിനാന്സിന്റെ സി എസ് ആര് ഫണ്ട് ഉപയോഗപ്പെടുത്തി ഹൈബി ഈഡന് എം.പി നടപ്പാക്കുന്ന കപ്പ് ഓഫ് ലൈഫ് പദ്ധതിയുടെ പ്രചരണത്തിന്റെ ഭാഗമായി മെന്സ്ട്രല് കപ്പ് ഉപയോഗിക്കുന്ന, കേരളത്തില് നിന്നുള്ള മോഡലുകള് അണിനിരന്ന …
 

 

മുത്തൂറ്റ് ഫിനാന്‍സിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന കപ്പ് ഓഫ് ലൈഫ് സ്റ്റോക്ക് ഫോട്ടോസ് പ്രകാശനം ചെയ്തു

കൊച്ചി: ആര്‍ത്തവം, കന്യകാത്വം തുടങ്ങിയ കാര്യങ്ങള്‍ പരസ്യമായി സംസാരിക്കാന്‍ മടിക്കുന്ന കാലം കഴിഞ്ഞു. സ്ത്രീ സംബന്ധമായ വിഷയങ്ങളില്‍ ഇന്ത്യന്‍ മോഡലുകളുടെ ചിത്രങ്ങളുടെ ലഭ്യത കുറവിനും പരിഹാരമായി.

മുത്തൂറ്റ് ഫിനാന്‍സിന്റെ സി എസ് ആര്‍ ഫണ്ട് ഉപയോഗപ്പെടുത്തി ഹൈബി ഈഡന്‍ എം.പി നടപ്പാക്കുന്ന കപ്പ് ഓഫ് ലൈഫ് പദ്ധതിയുടെ പ്രചരണത്തിന്റെ ഭാഗമായി മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുന്ന, കേരളത്തില്‍ നിന്നുള്ള മോഡലുകള്‍ അണിനിരന്ന സ്റ്റോക്ക് ഫോട്ടോകള്‍ പ്രകാശനം ചെയ്തു. മാധ്യമങ്ങള്‍, എന്‍ ജി ഒകള്‍, പൊതുജനങ്ങള്‍, സ്ഥാപനങ്ങള്‍ തുടങ്ങി ആര്‍ക്കും ആര്‍ത്തവ ശുചിത്വം, സ്ത്രീ സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളില്‍ സൗജന്യമായി ഈ ചിത്രങ്ങള്‍ ഉപയോഗിക്കാം. വിദേശ മോഡലുകളുടെ ചിത്രങ്ങള്‍ മാത്രമായിരുന്നു ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ ലഭ്യമായിരുന്നത്.

20 മോഡലുകളാണ് പ്രതിഫലം വാങ്ങാതെ സ്റ്റോക്ക് ഫോട്ടോ ഷൂട്ടിംഗില്‍ പങ്കെടുത്തത്. 3 ദിവസം കൊണ്ടാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. 150 ഫോട്ടോ കളാണ് തയാറാക്കിയിരിക്കുന്നത്. അന്‍പതോളം വോളണ്ടിയര്‍മാരാണ് ചീത്രീകരണത്തിനായി പ്രയത്‌നിച്ചത്. വര്‍ണ മീനയാണ് മോഡലുകളെ ഒരുക്കിയത്. ജിന്‍സണ്‍ എബ്രഹാമാണ് ക്യൂറേറ്റ് ചെയ്തിരിക്കുന്നത്.

www.cupoflife.net എന്ന വെബ് സൈറ്റില്‍ നിന്ന് ഫോട്ടോകള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

സെന്‍ട്രല്‍ മാളില്‍ നടന്ന ചടങ്ങില്‍ ബോസ് കൃഷ്ണമചാരി സ്റ്റോക്ക് ഫോട്ടോകള്‍ പ്രകാശനം ചെയ്തു. ഹൈബി ഈഡന്‍ എം.പി വെര്‍ച്വലായി പങ്കെടുത്തു. ഐ എം എ കൊച്ചിന്‍ പ്രസിഡന്റ് ഡോ. മരിയ വര്‍ഗീസ്, സെക്രട്ടറി ഡോ. അനിത തിലകന്‍, കപ്പ് ഓഫ് ലൈഫ് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ഡോ. അഖില്‍ മാനുവല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആഗസ്റ്റ് 30, 31 തീയതികളിലാണ് ജില്ലാ ഭരണകൂടം, ഐ.എം.എ കൊച്ചി എന്നിവരുടെ സഹകരണത്തോടെ കപ്പ് ഓഫ് ലൈഫ് പരിപാടി സംഘടിപ്പിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ 100 വേദികളില്‍ ഒരു ലക്ഷം കപ്പുകള്‍ വിതരണം ചെയ്യുന്നതാണ് കപ്പ് ഓഫ് ലൈഫ്. ഒന്നരക്കോടി രൂപയാണ് മുത്തൂറ്റ് ഫിനാന്‍സ് പദ്ധതിക്കായി നല്‍കുന്നത്