LogoLoginKerala

വിവാദ പെനാല്‍റ്റി ഷൂട്ടൗട്ട്: ഇന്ത്യയോട് ക്ഷമാപണവുമായി രാജ്യാന്തര ഹോക്കി ഫെഡറേഷന്‍

കോമണ്വെല്ത്ത് ഗെയിംസ് വനിതാ ഹോക്കി സെമിഫൈനലിലെ വിവാദ പെനാല്റ്റി ഷൂട്ടൗട്ടില് ഇന്ത്യയോട് ക്ഷമാപണവുമായി രാജ്യാന്തര ഹോക്കി ഫെഡറേഷന്. സെമിഫൈനലില് കൗണ്ട്ഡൗണ് ക്ലോക്ക് പ്രവര്ത്തിച്ചിരുന്നില്ലെന്ന സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടി ഓസ്ട്രേലിയക്ക് ഒരു അവസരം കൂടി നല്കിയിരുന്നു. ഇത് ഇന്ത്യയുടെ പരാജയത്തിലേക്കും വഴിവച്ചു. ഇതേ തുടര്ന്നാണ് രാജ്യാന്തര ഹോക്കി ഫെഡറേഷന് ക്ഷമാപണം നടത്തിയത്. സംഭവം വിശദമായി പരിശോധിക്കുമെന്നും ഹോക്കി ഫെഡറേഷന് പറഞ്ഞു. നിശ്ചിത സമയത്ത് മത്സരം 1-1 എന്ന നിലയില് സമനില ആയിരുന്നു. തുടര്ന്ന് ഷൂട്ടൗട്ടില് 3-0 ന് ഇന്ത്യ …
 

കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ഹോക്കി സെമിഫൈനലിലെ വിവാദ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇന്ത്യയോട് ക്ഷമാപണവുമായി രാജ്യാന്തര ഹോക്കി ഫെഡറേഷന്‍. സെമിഫൈനലില്‍ കൗണ്ട്ഡൗണ്‍ ക്ലോക്ക് പ്രവര്‍ത്തിച്ചിരുന്നില്ലെന്ന സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടി ഓസ്‌ട്രേലിയക്ക് ഒരു അവസരം കൂടി നല്‍കിയിരുന്നു. ഇത് ഇന്ത്യയുടെ പരാജയത്തിലേക്കും വഴിവച്ചു. ഇതേ തുടര്‍ന്നാണ് രാജ്യാന്തര ഹോക്കി ഫെഡറേഷന്‍ ക്ഷമാപണം നടത്തിയത്. സംഭവം വിശദമായി പരിശോധിക്കുമെന്നും ഹോക്കി ഫെഡറേഷന്‍ പറഞ്ഞു.

നിശ്ചിത സമയത്ത് മത്സരം 1-1 എന്ന നിലയില്‍ സമനില ആയിരുന്നു. തുടര്‍ന്ന് ഷൂട്ടൗട്ടില്‍ 3-0 ന് ഇന്ത്യ പരാജയപ്പെട്ടു. ഓസ്‌ട്രേലിയയുടെ ആദ്യ സ്‌ട്രോക്ക് ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ സവിത തടുത്തിട്ടു. എന്നാല്‍, കൗണ്ട്ഡൗണ്‍ ക്ലോക്ക് പ്രവര്‍ത്തിക്കുന്നില്ലെന്ന് കാട്ടി ഓസ്‌ട്രേലിയക്ക് വീണ്ടും അവസരം നല്‍കി. ഈ അവസരം അവര്‍ ഗോളാക്കി മാറ്റുകയും ചെയ്തു. സംഭവം വിവാദമായതോടെയാണ് രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ ഇടപെടല്‍.