LogoLoginKerala

അഫ്ഗാനിസ്ഥാനെതിരെ യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ അൽ ഖ്വയ്ദ നേതാവ് സവാഹിരി കൊല്ലപ്പെട്ടു

2011ൽ അൽ ഖ്വയ്ദ സ്ഥാപകൻ ഒസാമ ബിൻ ലാദൻ 2011ൽ കൊല്ലപ്പെട്ടതിന് ശേഷം തീവ്രവാദി സംഘടനയ്ക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയാണിത് വാഷിംഗ്ടൺ :അഫ്ഗാനിസ്ഥാനിൽ സിഐഎ നടത്തിയ ഡ്രോൺ ആക്രമണത്തിൽ അൽ ഖ്വയ്ദ നേതാവ് അയ്മാൻ അൽ സവാഹിരി കൊല്ലപ്പെട്ടു. 2011ൽ അൽ ഖ്വയ്ദ സ്ഥാപകൻ ഒസാമ ബിൻ ലാദൻ 2011ൽ കൊല്ലപ്പെട്ടതിന് ശേഷം തീവ്രവാദി സംഘടനയ്ക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയാണിത്. 2001 സെപ്തംബർ 11-ന് ഏകദേശം 3,000 പേരുടെ മരണത്തിനിടയാക്കിയ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയതിനെതിരെ സവാഹിരി എന്ന …
 

2011ൽ അൽ ഖ്വയ്ദ സ്ഥാപകൻ ഒസാമ ബിൻ ലാദൻ 2011ൽ കൊല്ലപ്പെട്ടതിന് ശേഷം തീവ്രവാദി സംഘടനയ്‌ക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയാണിത്

വാഷിംഗ്‌ടൺ :അഫ്ഗാനിസ്ഥാനിൽ സിഐഎ നടത്തിയ ഡ്രോൺ ആക്രമണത്തിൽ അൽ ഖ്വയ്ദ നേതാവ് അയ്മാൻ അൽ സവാഹിരി കൊല്ലപ്പെട്ടു. 2011ൽ അൽ ഖ്വയ്ദ സ്ഥാപകൻ ഒസാമ ബിൻ ലാദൻ 2011ൽ കൊല്ലപ്പെട്ടതിന് ശേഷം തീവ്രവാദി സംഘടനയ്‌ക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയാണിത്.

2001 സെപ്തംബർ 11-ന് ഏകദേശം 3,000 പേരുടെ മരണത്തിനിടയാക്കിയ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയതിനെതിരെ സവാഹിരി എന്ന ഈജിപ്ഷ്യൻ സർജന്റെ തലയ്ക്ക് 25 മില്യൺ ഡോളറാണ് സമ്മാനമായി പ്രഖ്യാപിച്ചിരുന്നത്.

ഞായറാഴ്ച രാവിലെ അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ യുഎസ് ഡ്രോൺ ആക്രമണത്തിലാണ് സവാഹിരി മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.