LogoLoginKerala

നടൻ സൽമാൻ ഖാന് തോക്കിന് ലൈസൻസ് ലഭിച്ചു

സിദ്ധു മൂസെവാല അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സൽമാൻ ഖാനും പിതാവിനും നേരെ വധഭീഷണി ഉയർന്നത് മുംബൈ : നടൻ സൽമാൻ ഖാന് തോക്ക് ഉപയോഗിക്കാനുള്ള ലൈസൻസ് ലഭിച്ചു. അജ്ഞാതരിൽ നിന്ന് വധ ഭീഷണിയുണ്ടായതിനെ തുടർന്ന് സ്വയരക്ഷക്കായി മുംബൈ പൊലീസാണ് താരത്തിന് ലൈസൻസ് അനുവദിച്ചത് നൽകിയത്. ഒരു തോക്ക് കൈവശം വെയ്ക്കാനുള്ള അനുമതിയാണ് നൽകിയത്. വധഭീഷണിയെ തുടർന്ന് സൽമാൻ ജൂലൈ 22ന് പൊലീസ് കമ്മിഷണറെ സമീപിക്കുകയും ലൈസൻസിന് അപേക്ഷിക്കുകയും ചെയ്തിരുന്നു. അപേക്ഷക്ക് പിന്നാലെ സൽമാൻ ഖാൻ താമസിക്കുന്ന …
 

സിദ്ധു മൂസെവാല അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സൽമാൻ ഖാനും പിതാവിനും നേരെ വധഭീഷണി ഉയർന്നത്

മുംബൈ : നടൻ സൽമാൻ ഖാന് തോക്ക് ഉപയോ​ഗിക്കാനുള്ള ലൈസൻസ് ലഭിച്ചു. അജ്ഞാതരിൽ നിന്ന് വധ ഭീഷണിയുണ്ടായതിനെ തുടർന്ന് സ്വയരക്ഷക്കായി മുംബൈ പൊലീസാണ് താരത്തിന് ലൈസൻസ് അനുവദിച്ചത് നൽകിയത്. ഒരു തോക്ക് കൈവശം വെയ്ക്കാനുള്ള അനുമതിയാണ് നൽകിയത്.

വധഭീഷണിയെ തുടർന്ന് സൽമാൻ ജൂലൈ 22ന് പൊലീസ് കമ്മിഷണറെ സമീപിക്കുകയും ലൈസൻസിന് അപേക്ഷിക്കുകയും ചെയ്തിരുന്നു. അപേക്ഷക്ക് പിന്നാലെ സൽമാൻ ഖാൻ താമസിക്കുന്ന സോൺ 9ന്റെ ചുമതലയുള്ള ഡിസിപിക്ക് കൈമാറുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം തോക്ക് ലൈസൻസ് അനുവദിക്കുകയുമായിരുന്നു.

പഞ്ചാബി ​ഗായകനും കോൺ​ഗ്രസ് നേതാവുമായിരുന്ന സിദ്ധു മൂസെവാല അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സൽമാൻ ഖാനും പിതാവിനും നേരെ വധഭീഷണി ഉയർന്നത്.