LogoLoginKerala

ഹലോ അബ്ദുള്‍ ഗഫൂര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായ യുവാവിനെ തേടി ദുബായി കിരീടാവകാശിയുടെ കോള്‍

ദുബായി: തലാബത്ത് ഡെലിവറി തൊഴിലാളിയായ അബ്ദുള് ഗഫൂറിന് ഒരു കോളെത്തി. മറുതലയ്ക്കല് ദുബൈ കിരീടവകാശി. പാകിസ്ഥാന് സ്വദേശി അബ്ദുള് ഗഫൂര് അബ്ദുള് ഹക്കീമിന് ഇപ്പോഴും വിശ്വാസം എത്തിയിട്ടില്ല. അല്പം ദിവസങ്ങള്ക്ക് മുന്പ് അല്ഖൂസിലെ തിരക്കേറിയ ട്രാഫിക് ജംങ്ഷനില്, തന്റെ ജീവന്പോലും പണയപ്പെടുത്തി റോഡില്വീണുകിടന്ന രണ്ട് കോണ്ക്രീറ്റ് ഇഷ്ടികകള് നീക്കം ചെയ്ത ദൃശ്യങ്ങളാണ് ഗഫൂറിനെ ഹീറോ പരിവേഷത്തിലെത്തിച്ചിരിക്കുന്നത്. വീഡിയോ സോഷ്യല് മീഡിയയിലൂടെ കണ്ട ദുബൈകിരീടവകാശി ഷെയ്ഖ് ഹംദാന് യുവാവിനെ തിരക്കി ഇതാരാണെന്ന അഭ്യര്ത്ഥനയും നടത്തി. പിന്നീട് നടന്നത് ചരിത്രം. …
 

ദുബായി: തലാബത്ത് ഡെലിവറി തൊഴിലാളിയായ അബ്ദുള്‍ ഗഫൂറിന് ഒരു കോളെത്തി. മറുതലയ്ക്കല്‍ ദുബൈ കിരീടവകാശി. പാകിസ്ഥാന്‍ സ്വദേശി അബ്ദുള്‍ ഗഫൂര്‍ അബ്ദുള്‍ ഹക്കീമിന് ഇപ്പോഴും വിശ്വാസം എത്തിയിട്ടില്ല. അല്‍പം ദിവസങ്ങള്‍ക്ക് മുന്‍പ് അല്‍ഖൂസിലെ തിരക്കേറിയ ട്രാഫിക് ജംങ്ഷനില്‍, തന്റെ ജീവന്‍പോലും പണയപ്പെടുത്തി റോഡില്‍വീണുകിടന്ന രണ്ട് കോണ്‍ക്രീറ്റ് ഇഷ്ടികകള്‍ നീക്കം ചെയ്ത ദൃശ്യങ്ങളാണ് ഗഫൂറിനെ ഹീറോ പരിവേഷത്തിലെത്തിച്ചിരിക്കുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ കണ്ട ദുബൈകിരീടവകാശി ഷെയ്ഖ് ഹംദാന്‍ യുവാവിനെ തിരക്കി ഇതാരാണെന്ന അഭ്യര്‍ത്ഥനയും നടത്തി. പിന്നീട് നടന്നത് ചരിത്രം.

 

തന്റെ കാതുകളെ തനിക്ക് വിശ്വസിക്കാനായില്ലെന്നും ജീവിതത്തിലെ അത്യപൂര്‍വനിമിഷമാണിതെന്നുമാണ് അബ്ദുള്‍ ഗഫൂര്‍ പ്രതികരിച്ചത്. ദുബൈ കിരീടാവകാശി തന്നോട് നന്ദി പറഞ്ഞതായും, ഇപ്പോള്‍ അദ്ദേഹം രാജ്യത്തിന് പുറത്താണെന്നും തിരിച്ചെത്തിയാലുടന്‍ തന്നെ നേരില്‍ കാണാമെന്നും വാഗ്ദാനം ചെയ്തതായി ഗഫൂര്‍ പറഞ്ഞു.

അല്‍പനേരത്തേക്ക് തന്റെ കാതുകളെ വിശ്വസിക്കാനായില്ല. ഓര്‍ഡര്‍ ഡെലിവറിക്കായി പുറപ്പെട്ടപ്പോഴാണ് ഒരു അത്യപൂര്‍വ ഫോണ്‍കോള്‍ ഗഫൂറിനെ തേടിയെത്തിയത്. തനിക്കും കുടുംബത്തിനും അന്നം തരുന്ന നാടിന്റെ രാജകുമാരന്‍തന്നെ നേരിട്ടുവിളിച്ചപ്പോള്‍ ആ യാഥാര്‍ത്ഥ്യം ഉള്‍കൊള്ളാന്‍ അല്‍പം സമയം വേണ്ടിവന്നു ഗഫൂറിന്.

കാഴ്ചകണ്ട ഏതോ വ്യക്തിയാണ് ഈ വീരകൃത്യത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചത്. വൈറലായ വീഡിയോ സാമൂഹികമാധ്യമത്തില്‍ പോസ്റ്റിട്ടത്. ലക്ഷക്കണക്കിന് ആരാധകരുള്ള രാജകുമാരന് അധികം പ്രയാസപ്പെടാതെ തന്നെ തന്റെ ഹീറോയെ കണ്ടെത്താനും സാധിച്ചിരുന്നു.