LogoLoginKerala

അമേരിക്കയിലെ കിഴക്കൻ കെന്റക്കിയിൽ കനത്ത മഴയിൽ വെള്ളപൊക്കം ; മരിച്ചവരുടെ എണ്ണം 25 ആയി

പ്രസിഡന്റ് ജോ ബൈഡൻ വെള്ളിയാഴ്ച കെന്റക്കിയിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുകയും സംസ്ഥാനത്തിന് ഫെഡറൽ ഫണ്ടിംഗ് അനുവദിക്കുകയും ചെയ്തു വാഷിംഗ്ടൺ : കിഴക്കൻ കെന്റക്കിയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നാല് കുട്ടികളടക്കം 25 പേർ മരിച്ചു. ബുധനാഴ്ച മുതൽ വ്യാഴം വരെ 5 മുതൽ 10 ഇഞ്ച് വരെ (13 മുതൽ 25 സെന്റീമീറ്റർ വരെ) കനത്ത മഴ ഈ പ്രദേശത്ത് പെയ്തതായാണ് റിപ്പോർട്ട്. വീടുകളും റോഡുകളുമടക്കം ഒലിച്ചുപോയി . ഡിസംബറിൽ സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് 80-ഓളം …
 

പ്രസിഡന്റ് ജോ ബൈഡൻ വെള്ളിയാഴ്ച കെന്റക്കിയിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുകയും സംസ്ഥാനത്തിന് ഫെഡറൽ ഫണ്ടിംഗ് അനുവദിക്കുകയും ചെയ്തു

വാഷിംഗ്‌ടൺ : കിഴക്കൻ കെന്റക്കിയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നാല് കുട്ടികളടക്കം 25 പേർ മരിച്ചു. ബുധനാഴ്ച മുതൽ വ്യാഴം വരെ 5 മുതൽ 10 ഇഞ്ച് വരെ (13 മുതൽ 25 സെന്റീമീറ്റർ വരെ) കനത്ത മഴ ഈ പ്രദേശത്ത് പെയ്തതായാണ് റിപ്പോർട്ട്. വീടുകളും റോഡുകളുമടക്കം ഒലിച്ചുപോയി .

ഡിസംബറിൽ സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് 80-ഓളം പേരുടെ മരണത്തിനിടയാക്കിയ ചുഴലിക്കാറ്റിന് പിന്നാലെ ഏഴ് മാസത്തിനിടെ കെന്റക്കിയെ ബാധിച്ച രണ്ടാമത്തെ വലിയ ദുരന്തമായിരുന്നു കെന്റക്കിയിലെ വെള്ളപ്പൊക്കം.

പ്രസിഡന്റ് ജോ ബൈഡൻ വെള്ളിയാഴ്ച കെന്റക്കിയിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുകയും സംസ്ഥാനത്തിന് ഫെഡറൽ ഫണ്ടിംഗ് അനുവദിക്കുകയും ചെയ്തു.