LogoLoginKerala

സമൂഹമാധ്യമ വിമര്‍ശനങ്ങളില്‍ ആശങ്കയില്ല; ജ്യുഡീഷ്യറിയിലും ജനങ്ങളിലും പൂര്‍ണ്ണവിശ്വാസമെന്ന് എം.എ യൂസഫലി

ഇവരുടെയൊക്കെ ആവശ്യം കൂടുതല് റീച്ചും പണവും മാത്രമാണ്. വിമര്ശനങ്ങളിലൂടെ തന്റെ കീഴിലുള്ള 32000 മലയാളി ജീവനക്കാരിലേക്ക് എത്തുകയാണ് ഇവരുടെ ലക്ഷ്യം തൃശൂര്: സമൂഹമാധ്യമങ്ങളിലെ അനാവശ്യ വിമര്ശനങ്ങള്ക്ക് വിലകൊടുക്കിന്നില്ലെന്ന് വ്യക്തമാക്കി ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലി. ഹൃദയ ശുദ്ധിയും മന:ശുദ്ധിയും ഉണ്ടെങ്കില് ആരെയും പേടിക്കേണ്ടതില്ല. ഏത് മാധ്യമവും എന്ത് വേണമെങ്കിലും പറഞ്ഞുകൊള്ളട്ടെ. സമൂഹ മാധ്യമങ്ങള് നിരന്തരം ചീത്തവിളിയ്ക്കുന്നുണ്ട്. ഇത്തരം വിമര്ശന പോസ്റ്റുകള്ക്ക് കമന്റിടുന്നവര് തന്നെയും, കുടുംബത്തിനെയും ചീത്തപറയുന്നുണ്ട്. ഇവരുടെയൊക്കെ ആവശ്യം കൂടുതല് റീച്ചും പണവും മാത്രമാണ്. …
 

ഇവരുടെയൊക്കെ ആവശ്യം കൂടുതല്‍ റീച്ചും പണവും മാത്രമാണ്. വിമര്‍ശനങ്ങളിലൂടെ തന്റെ കീഴിലുള്ള 32000 മലയാളി ജീവനക്കാരിലേക്ക് എത്തുകയാണ് ഇവരുടെ ലക്ഷ്യം

തൃശൂര്‍: സമൂഹമാധ്യമങ്ങളിലെ അനാവശ്യ വിമര്‍ശനങ്ങള്‍ക്ക് വിലകൊടുക്കിന്നില്ലെന്ന് വ്യക്തമാക്കി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. ഹൃദയ ശുദ്ധിയും മന:ശുദ്ധിയും ഉണ്ടെങ്കില്‍ ആരെയും പേടിക്കേണ്ടതില്ല. ഏത് മാധ്യമവും എന്ത് വേണമെങ്കിലും പറഞ്ഞുകൊള്ളട്ടെ. സമൂഹ മാധ്യമങ്ങള്‍ നിരന്തരം ചീത്തവിളിയ്ക്കുന്നുണ്ട്.

സമൂഹമാധ്യമ വിമര്‍ശനങ്ങളില്‍ ആശങ്കയില്ല; ജ്യുഡീഷ്യറിയിലും ജനങ്ങളിലും പൂര്‍ണ്ണവിശ്വാസമെന്ന് എം.എ യൂസഫലി

ഇത്തരം വിമര്‍ശന പോസ്റ്റുകള്‍ക്ക് കമന്റിടുന്നവര്‍ തന്നെയും, കുടുംബത്തിനെയും ചീത്തപറയുന്നുണ്ട്. ഇവരുടെയൊക്കെ ആവശ്യം കൂടുതല്‍ റീച്ചും പണവും മാത്രമാണ്. വിമര്‍ശനങ്ങളിലൂടെ തന്റെ കീഴിലുള്ള 32000 മലയാളി ജീവനക്കാരിലേക്ക് എത്തുകയാണ് ഇവരുടെ ലക്ഷ്യം. അങ്ങനെ തന്റെ പേര് വിറ്റ് കാശ് സന്പാദിയ്ക്കുന്ന നിരവധി പേരുണ്ടെന്നും മനോരമ ന്യൂസ് കോണ്‍ക്ലേവ് 2022 ല്‍ പങ്കെടുത്ത് സംസാരിക്കവേ യൂസഫലി തുറന്നടിച്ചു.

സമൂഹമാധ്യമ വിമര്‍ശനങ്ങളില്‍ ആശങ്കയില്ല; ജ്യുഡീഷ്യറിയിലും ജനങ്ങളിലും പൂര്‍ണ്ണവിശ്വാസമെന്ന് എം.എ യൂസഫലി

ജനാധിപത്യത്തിന്റെ നട്ടെല്ല് നീതിന്യായ വ്യവസ്ഥയിലാണെന്ന് വിശ്വസിയ്ക്കുന്നയാളാണ് താന്‍. സത്യസന്ധമല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ ജ്യുഡീഷ്യറിയെ സമീപിയ്ക്കും, കേസ് കൊടുക്കും. അത് അസഹിഷ്ണുത അല്ല. തന്റെ അവകാശമാണ്. ഹൈക്കോടിയെയോ സുപ്രീംകോടതിയെയോ സമീപിച്ച് നിരപരാധിത്വം തെളിയിക്കേണ്ടത് ന്യായമായ കാര്യമാണ്.

ലഖ്‌നൗ ലുലു മാള്‍ കേന്ദ്രീകരിച്ചുള്ള വിവാദത്തിലും യൂസഫി മനസ്സ് തുറന്നു. ഓരോ ദിവസവും ഒന്നരലക്ഷത്തോളം ഉപഭോക്താക്കളാണ് ലഖ്‌നൗ മാളില്‍ എത്തുന്നത്. സാധാരണ ജനങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും അനാവാശ്യ വിവാദങ്ങള്‍ ശ്രദ്ധിയ്ക്കാനോ അതിന്റെ പിറകേ പോകാനോ സമയമില്ലെന്ന് ഇത് വ്യക്തമാക്കുന്നു.

 

സമൂഹമാധ്യമ വിമര്‍ശനങ്ങളില്‍ ആശങ്കയില്ല; ജ്യുഡീഷ്യറിയിലും ജനങ്ങളിലും പൂര്‍ണ്ണവിശ്വാസമെന്ന് എം.എ യൂസഫലിഅവിടെയുള്ള 5500 തൊഴിലാളികള്‍ സന്തോഷവാന്മാരാണ്. ജനങ്ങളും, യു പി സര്‍ക്കാരും, കേന്ദ്ര സര്‍ക്കാരും സംതൃപ്തരാണ്. സമൂഹമാധ്യമങ്ങളില്‍ ചിലയിടങ്ങളില്‍ വിമര്‍ശനങ്ങള്‍ തുടരുന്നുണ്ടെങ്കിലും അത് നേരിടുകയാണ് വേണ്ടത്. ഇതില്‍ ഒട്ടും ആശങ്കയില്ലെന്നും യൂസഫലി പ്രതികരിച്ചു.