LogoLoginKerala

സുരക്ഷാ കവചമില്ലാതെ കുത്തനെയുള്ള മലമുകളിലേക്ക് കയറുന്ന സന്യാസി ; സോഷ്യൽ മീഡിയയിൽ വൈറൽ

ഇതിനോടകം 5 ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. ന്യൂഡൽഹി : കുത്തനെയുള്ള മല കയറുന്ന സന്യാസിയുടെ പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു. സന്യാസി ഒരു സുരക്ഷാ കവചവുമില്ലാതെ അനായാസമായി മലമുകളിലേക്ക് കയറുന്ന വീഡിയോ ആണ് ഇപ്പോൾ വീണ്ടും വൈറലായിരിക്കുന്നത്. He just needs nothing to climb a hill… pic.twitter.com/PmnLZ4zLYd — Tansu YEĞEN (@TansuYegen) July 20, 2022 തൻസു യെഗൻ എന്നയാളാണ് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഇതിനോടകം 5 …
 

ഇതിനോടകം 5 ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്.

ന്യൂഡൽഹി : കുത്തനെയുള്ള മല കയറുന്ന സന്യാസിയുടെ പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു. സന്യാസി ഒരു സുരക്ഷാ കവചവുമില്ലാതെ അനായാസമായി മലമുകളിലേക്ക് കയറുന്ന വീഡിയോ ആണ് ഇപ്പോൾ വീണ്ടും വൈറലായിരിക്കുന്നത്.

തൻസു യെഗൻ എന്നയാളാണ് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഇതിനോടകം 5 ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്.

സന്യാസി കയറുന്ന അതേ മലയിൽ ഒരു സ്ത്രീ സുരക്ഷാ കവചവുമായി മലമുകളിലേക്ക് കയറുന്നതിനിടെ നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹം അനായാസമായി മുകളിലേക്ക് കയറുന്ന വീഡിയോ ആണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. കുത്തനെയുള്ള മലയായതിനാൽ അദ്ദേഹത്തിന്റെ വീഡിയോ കാണുന്ന എല്ലാവരും അമ്പരക്കുകയാണ്.