LogoLoginKerala

തുർക്കിയിൽ വിമാനത്തിൽ വിളമ്പിയ ഭക്ഷണത്തിൽ പാമ്പിന്റെ തല !

ഭക്ഷണ വിതരണക്കാരനുമായുള്ള എയർലൈനിന്റെ കരാർ താൽക്കാലികമായി നിർത്തിവയ്ക്കുകയും അന്വേഷണവും ആരംഭിക്കുകയും ചെയ്തു ന്യൂഡൽഹി : തുർക്കിയിൽ സർവീസ് നടത്തുന്ന ഒരു വിമാനത്തിൽ വിളമ്പിയ ഭക്ഷണത്തിൽ പാമ്പിന്റെ തല കണ്ടെത്തി. ജൂലൈ 21 ന് തുർക്കിയിലെ അങ്കാറയിൽ നിന്ന് ജർമ്മനിയിലെ ഡസൽഡോർഫിലേക്കുള്ള സൺഎക്സ്പ്രസ് വിമാനത്തിലാണ് സംഭവം. ഉച്ചഭക്ഷണം കഴിക്കുമ്പോൾ ഭക്ഷണത്തിനിടയിൽ ഒരു ചെറിയ പാമ്പിന്റെ തല മറഞ്ഞിരിക്കുന്നതായി ക്യാബിൻ സ്റ്റാഫിലെ ഒരു അംഗം കണ്ടെത്തുകയായിരുന്നു. ഭക്ഷണ വിതരണക്കാരനുമായുള്ള എയർലൈനിന്റെ കരാർ താൽക്കാലികമായി നിർത്തിവയ്ക്കുകയും അന്വേഷണവും ആരംഭിക്കുകയും ചെയ്തു. അതേസമയം …
 

ഭക്ഷണ വിതരണക്കാരനുമായുള്ള എയർലൈനിന്റെ കരാർ താൽക്കാലികമായി നിർത്തിവയ്ക്കുകയും അന്വേഷണവും ആരംഭിക്കുകയും ചെയ്തു

ന്യൂഡൽഹി : തുർക്കിയിൽ സർവീസ് നടത്തുന്ന ഒരു വിമാനത്തിൽ വിളമ്പിയ ഭക്ഷണത്തിൽ പാമ്പിന്റെ തല കണ്ടെത്തി. ജൂലൈ 21 ന് തുർക്കിയിലെ അങ്കാറയിൽ നിന്ന് ജർമ്മനിയിലെ ഡസൽഡോർഫിലേക്കുള്ള സൺഎക്‌സ്‌പ്രസ് വിമാനത്തിലാണ് സംഭവം.

ഉച്ചഭക്ഷണം കഴിക്കുമ്പോൾ ഭക്ഷണത്തിനിടയിൽ ഒരു ചെറിയ പാമ്പിന്റെ തല മറഞ്ഞിരിക്കുന്നതായി ക്യാബിൻ സ്റ്റാഫിലെ ഒരു അംഗം കണ്ടെത്തുകയായിരുന്നു. ഭക്ഷണ വിതരണക്കാരനുമായുള്ള എയർലൈനിന്റെ കരാർ താൽക്കാലികമായി നിർത്തിവയ്ക്കുകയും അന്വേഷണവും ആരംഭിക്കുകയും ചെയ്തു.

അതേസമയം ,തങ്ങളുടെ വിമാനത്തിൽ അതിഥികൾക്ക് നൽകുന്ന സേവനങ്ങൾ ഏറ്റവും ഉയർന്ന നിലവാരത്തിലുള്ളതാണെന്നും അതിഥികൾക്കും ജീവനക്കാർക്കും സുഖകരവും സുരക്ഷിതവുമായ ഫ്ലൈറ്റ് അനുഭവം ഉണ്ടെന്നും ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ മുൻ‌ഗണനയെന്ന് എയർലൈൻ പറഞ്ഞു.