LogoLoginKerala

ആറാം ക്ലാസ്സുകാരന്‍ അദിനാന്റെ സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കി എം.എ.യൂസഫലി

കേള്വിക്കുറവിനെ തോല്പിച്ച് അദിനാന് പഠനം തുടരാന് യൂസഫലിയുടെ സഹായം..അദിനാന് പുതിയ ശ്രവണ ഉപകരണം വാങ്ങാന് രണ്ടര ലക്ഷം രൂപ നല്കി കൊച്ചി : കേള്വിക്കുറവിനെ അതിജീവിച്ച് മുടങ്ങിപ്പോയ പഠനം തുടരാനുള്ള ആറാം ക്ലാസുകാരന് അദിനാന്റെ കാത്തിരിപ്പിന് വിരാമം. അനിശ്ചിതത്വത്തിനൊടുവില് ജീവിതത്തില് പ്രതീക്ഷയുടെ വെളിച്ചമായി മാറിയ എം എ യൂസഫലിയ്ക്ക് നന്ദി പറയുകയാണ് അദിനാന്റെ കുടുംബം. മുവാറ്റുപുഴ ഉറവക്കുഴി ഇലാഹിയ സ്കൂളിലെ ആറാം ക്ലാസുകാരന് അദിനാന് കഴിഞ്ഞ ജൂണ് 7 മുതല് സ്കൂളില് പോയിട്ടില്ല. ജന്മനാ കേള്വിക്കുറവുള്ളതിനെ തുടര്ന്ന് …
 

കേള്‍വിക്കുറവിനെ തോല്‍പിച്ച് അദിനാന് പഠനം തുടരാന്‍ യൂസഫലിയുടെ സഹായം..അദിനാന് പുതിയ ശ്രവണ ഉപകരണം വാങ്ങാന്‍ രണ്ടര ലക്ഷം രൂപ നല്‍കി

കൊച്ചി : കേള്‍വിക്കുറവിനെ അതിജീവിച്ച് മുടങ്ങിപ്പോയ പഠനം തുടരാനുള്ള ആറാം ക്ലാസുകാരന്‍ അദിനാന്റെ കാത്തിരിപ്പിന് വിരാമം. അനിശ്ചിതത്വത്തിനൊടുവില്‍ ജീവിതത്തില്‍ പ്രതീക്ഷയുടെ വെളിച്ചമായി മാറിയ എം എ യൂസഫലിയ്ക്ക് നന്ദി പറയുകയാണ് അദിനാന്റെ കുടുംബം.

മുവാറ്റുപുഴ ഉറവക്കുഴി ഇലാഹിയ സ്‌കൂളിലെ ആറാം ക്ലാസുകാരന്‍ അദിനാന്‍ കഴിഞ്ഞ ജൂണ്‍ 7 മുതല്‍ സ്‌കൂളില്‍ പോയിട്ടില്ല. ജന്മനാ കേള്‍വിക്കുറവുള്ളതിനെ തുടര്‍ന്ന് ഉപയോഗിച്ച് വന്ന ശ്രവണ സഹായി തകരാറിലായത് അദിനാന്റെ പഠനത്തിന്റെ താളം തെറ്റിയ്ക്കുകയായിരുന്നു. ഉപകരണമുണ്ടെങ്കില്‍ മാത്രമേ കേള്‍ക്കാനും ഒപ്പം സംസാരിയ്ക്കാനും സാധിക്കൂ എന്നതിനാല്‍ അദിനാന്‍ സ്‌കൂളില്‍ പോകാതെയായി. മുവാറ്റുപുഴയില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന അദിനാന്റെ പിതാവ് അബ്ദുള്‍ സലാം തകരാര്‍ പരിഹരിയ്ക്കാന്‍ പല വഴികള്‍ തേടി. തകരാര്‍ പരിഹരിക്കാന്‍ 88,500 രൂപ വേണമായിരുന്നു. ഉപകരണത്തിന് കാര്യമായ തകരാര്‍ സംഭവിച്ചതിനാല്‍ സര്‍ക്കാര്‍ സഹായം ലഭിച്ചില്ല. സുമനസ്സുകളായ നാട്ടുകാരുടെ സഹായത്തോടെ 50,000 രൂപ സമാഹരിച്ചെങ്കിലും ഉപകരണം നന്നാക്കാനുള്ള തുക തികഞ്ഞില്ല.
വഴികളെല്ലാം അടഞ്ഞതോടെയാണ് ഒടുവില്‍ എം എ യൂസഫലി മുവാറ്റുപുഴയില്‍ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തുന്ന വിവരം അറിഞ്ഞ് അബ്ദുള്‍ സലാമും അദിനാനും അവിടെയെത്തുന്നത്.

അദിനാന്റെ ബുദ്ധിമുട്ടുകള്‍ കേട്ടറിഞ്ഞ യൂസഫലി പുതിയ ശ്രവണ ഉപകരണം വാങ്ങി നല്‍കാനുള്ള രണ്ടര ലക്ഷം രൂപ നല്‍കാമെന്ന് അറിയിച്ചു. നാട്ടുകാര്‍ നല്‍കിയ അന്‍പതിനായിരം രൂപ അദിനാന്റെ പഠന ചെലവിന് മാറ്റിവെയ്ക്കാനും അബ്ദുള്‍ സലാമിനോട് പറഞ്ഞു. മുംബൈയിലെ കന്പനി മുഖേനയാണ് അദിനാനുള്ള ശ്രവണ ഉപകരണം വാങ്ങുന്നത്. ഉപകരണം ലഭിച്ചാലുടന്‍ അദിനാന് സ്‌കൂളില്‍ പോകാനും പഠനം പുനരാരംഭിക്കാനും കഴിയും.