LogoLoginKerala

ദ്രൗപതി മുർമുവോ യശ്വന്ത് സിൻഹയോ ? ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയെ ഇന്ന് അറിയാം !

തിരഞ്ഞെടുക്കപ്പെട്ടാൽ രാജ്യത്തെ ഏറ്റവും ഉയർന്ന ഭരണഘടനാ പദവിയിലെത്തുന്ന ആദ്യ ആദിവാസി വനിതയാകും ദ്രൗപതി മുർമു ന്യൂഡൽഹി : ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയെ ഇന്ന് അറിയാം.രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് രാവിലെ 11 മണിക്ക് ന്യൂഡൽഹിയിലെ പാർലമെന്റ് ഹൗസിൽ ആരംഭിക്കും. പാർലമെന്റിലെ അറുപത്തി മൂന്നാം നമ്പർ മുറിയിലാണ് വോട്ടെണ്ണൽ. വൈകിട്ട് നാലു മണിയോടെ രാജ്യസഭ സെക്രട്ടറി ജനറൽ പി സി മോദി ഫലം പ്രഖ്യാപിക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ബാലറ്റു പെട്ടികൾ ഡൽഹിയിൽ എത്തിച്ചിട്ടുണ്ട്. ആകെ 4025 എംഎൽഎമാർക്കും …
 

തിരഞ്ഞെടുക്കപ്പെട്ടാൽ രാജ്യത്തെ ഏറ്റവും ഉയർന്ന ഭരണഘടനാ പദവിയിലെത്തുന്ന ആദ്യ ആദിവാസി വനിതയാകും ദ്രൗപതി മുർമു

ന്യൂഡൽഹി : ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയെ ഇന്ന് അറിയാം.രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് രാവിലെ 11 മണിക്ക് ന്യൂഡൽഹിയിലെ പാർലമെന്റ് ഹൗസിൽ ആരംഭിക്കും. പാർലമെന്‍റിലെ അറുപത്തി മൂന്നാം നമ്പർ മുറിയിലാണ് വോട്ടെണ്ണൽ. വൈകിട്ട് നാലു മണിയോടെ രാജ്യസഭ സെക്രട്ടറി ജനറൽ പി സി മോദി ഫലം പ്രഖ്യാപിക്കും.

വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ബാലറ്റു പെട്ടികൾ ഡൽഹിയിൽ എത്തിച്ചിട്ടുണ്ട്. ആകെ 4025 എംഎൽഎമാർക്കും 771 എം പിമാർക്കുാണ് വോട്ടുണ്ടായിരുന്നത്. കേരളം ഉൾപ്പടെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ എല്ലാ എംഎൽഎമാരും വോട്ടു രേഖപ്പെടുത്തി. തിരഞ്ഞെടുക്കപ്പെട്ടാൽ രാജ്യത്തെ ഏറ്റവും ഉയർന്ന ഭരണഘടനാ പദവിയിലെത്തുന്ന ആദ്യ ആദിവാസി വനിതയാകും ദ്രൗപതി മുർമു.